Thursday, August 11, 2016

റഷ്യന്‍ ഗായകന്റെ കൈവശം ലഹരിവസ്‌തുവല്ലെന്നു ഒടുവില്‍ റിപ്പോര്‍ട്ട്‌


കൊച്ചി ബ്ലു ബ്ലാക്ക്‌ മെയിലിങ്ങ്‌


ബ്ലൂ ബ്ലാക്ക്‌ മെയിലിങ്‌ നടത്തിയെന്ന കേസ്‌ കെട്ടിച്ചമച്ചതാണെന്ന െ്രെകംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ 

കൊച്ചി : കൊച്ചി സ്വദേശിയായ നടി സോന മരിയയെ ഉപയോഗിച്ച്‌ സിനിമാ നിര്‍മ്മാതാവും നടനുമായ കെ പി അംജിത്ത്‌ ബ്ലൂ ബ്ലാക്ക്‌ മെയിലിങ്‌ നടത്തിയെന്ന കേസ്‌ കെട്ടിച്ചമച്ചതാണെന്ന െ്രെകംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ ശരിവച്ച ഹൈക്കോടതി അംജിത്തിനെ കുറ്റവിമുക്തനാക്കി. തനിക്കെതിരെ പൊലീസ്‌ കള്ളക്കേസെടുക്കുകയായിരുന്നുവെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്‌ അംജിത്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ അന്വേഷണം ഇഴച്ചിട്ട കേസില്‍ െ്രെകംബ്രാഞ്ച്‌ അന്വേഷണം ഊര്‍ജിതമാക്കുകയും പൊലീസ്‌ കള്ളക്കേസെടുക്കുകയായിരുന്നു എന്ന്‌ കണ്ടെത്തുകയുമായിരുന്നു. പിണറായി അധികാരമേറ്റതിന്‌ പിറ്റേന്നാണ്‌ അംജിത്‌ പരാതി നല്‍കിയത്‌. െ്രെകംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ പരിഗണിച്ച ജസ്റ്റിസ്‌ രാജ വിജയരാഘവനാണ്‌ കഴിഞ്ഞദിവസം വിധി പ്രസ്‌താവിച്ചത്‌.

ഇതിനു പിന്നാലെ, അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച്‌ ഒരു സിനിമാ നിര്‍മ്മാതാവും സംവിധായകനും അവരുടെ സിനിമാരംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്ന പരാതിയിലും നടിയെ ഹോട്ടല്‍ മുറിയില്‍വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മറ്റൊരു നിര്‍മ്മാതാവിനെതിരെയും പൊലീസ്‌ അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതോടെ കഴിഞ്ഞവര്‍ഷം മാദ്ധ്യമങ്ങളില്‍ ദിവസങ്ങളോളം നിറഞ്ഞുനിന്ന ബ്ലൂ ബ്ലാക്ക്‌ മെയിലിങ്‌ കേസ്‌ മറ്റുചിലരെ രക്ഷിക്കാന്‍ വേണ്ടി പൊലീസിന്റെ തിരക്കഥയ്‌ക്കനുസരിച്ച്‌ ഉണ്ടായതാണെന്ന്‌ വ്യക്തമാകുകയാണ്‌.
കൊച്ചി സ്വദേശിയായ നടി സോന മരിയയും അംജിത്തും ചേര്‍ന്ന്‌ ആളുകളെ വശീകരിച്ചുകൊണ്ടുപോയി പണം തട്ടുകയും മര്‍ദ്ദിച്ച്‌ അവശരാക്കുകയും ചെയ്‌തുവെന്ന്‌ ആരോപിച്ച്‌ മരട്‌ പൊലീസ്‌ കഴിഞ്ഞവര്‍ഷം സെപ്‌റ്റംബറില്‍ രജിസ്റ്റര്‍ചെയ്‌ത കേസ്‌ കെട്ടിച്ചമച്ചതാണെന്നും പൊലീസ്‌ അംജിത്തിനെതിരെ കള്ളക്കേസ്‌ എടുക്കുകയായിരുന്നുവെന്നും ആണ്‌ െ്രെകംബ്രാഞ്ച്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇത്തരത്തില്‍ തന്നെയും നടിയെയും അപമാനിക്കാനും കള്ളക്കേസെടുത്ത്‌ അത്‌ മാദ്ധ്യമങ്ങളില്‍ വന്‍ വാര്‍ത്തയാക്കാനും ശ്രമിച്ച പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അംജിത്‌ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയത്‌.
മൂവാറ്റുപുഴ എസിപി ആയ ബിജോയ്‌ അലക്‌സാണ്ടര്‍ മുന്‍ മന്ത്രി കെ ബാബുവിന്റെ പിന്തുണയോടെ തന്നെ മനപ്പൂര്‍വം പ്രതിയാക്കിയെന്നായിരുന്നു അംജിതിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്‌. എസിപിയും മരട്‌ എസ്‌ഐ ആയിരുന്ന സന്തോഷ്‌ കുമാര്‍, കോണ്‍സ്റ്റബിള്‍ വിനോദ്‌ എന്നിവരാണ്‌ തന്നെ കുടുക്കുന്നതിന്‌ ശ്രമിച്ചതെന്നും ഈ ഉദ്യോഗസ്ഥരെല്ലാം ക്രിമിനില്‍ പശ്ചാത്തലമുള്ളവരാണെന്നും അംജിത്‌ ചൂണ്ടിക്കാട്ടിയിരുന്നു. വാദിയെ പ്രതിയാക്കുന്ന നടപടിയാണ്‌ തനിക്കെതിരെ ഉണ്ടായത്‌. താന്‍ നിരപരാധിയാണെന്ന്‌ ബോധ്യമുണ്ടായിട്ടും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ തനിക്കെതിരെയുള്ള െ്രെകംബ്രാഞ്ച്‌ അന്വേഷണം വൈകിപ്പിക്കുകയാണെന്നും അംജിത്‌ പറഞ്ഞിരുന്നു. മുന്മന്ത്രി ബാബുവിന്റെ പിന്തുണയോടെ നാലുവര്‍ഷം തുടര്‍ച്ചയായി തൃക്കാക്കര എസിപി ആയിരുന്ന ബിജോയ്‌ അല്‌സാണ്ടര്‍ മനപ്പൂര്‍വം കേസ്‌ വൈകിപ്പിക്കുകയാണെന്നും അംജത്‌ പിണറായിക്കു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ െ്രെകംബ്രാഞ്ച്‌ അന്വേഷണം നടന്നതോടെയാണ്‌ അംജിതിനെതിരെയും നടി സോനയ്‌ക്കെതിരെയും കള്ളക്കേസെടുക്കുകയായിരുന്നു പൊലീസെന്ന്‌ വ്യക്തമായത്‌. കോടതിയും ഈ അന്വേഷണ റിപ്പോര്‍ട്ട്‌ ശരിവച്ച പശ്ചാത്തലത്തില്‍ അംജിത്തിന്റെ പരാതിയില്‍ പറഞ്ഞ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നാണ്‌ സൂചനകള്‍. നടിയെ ഹോട്ടല്‍മുറിയില്‍വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച തന്നെ പിന്നീട്‌ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന്‌ അംജിത്‌ മറുനാടനോട്‌ പറഞ്ഞു.
്‌അംജിത്‌ പറയുന്നത്‌ ഇങ്ങനെ: സോന മരിയയും ഞാനും സുഹൃത്തുക്കളാണ്‌. ഒരു സിനിമയുടെ സെറ്റില്‍വച്ച്‌ അവര്‍ക്ക്‌ എന്നെ ഒരു സുഹൃത്താണ്‌ പരിചയപ്പെടുത്തുന്നത്‌. അംജിത്‌ ഭായിയെന്നാണ്‌ ഞാന്‍ അറിയപ്പെടുന്നതെന്നും ഒരു ദാദയാണെന്നും മറ്റും പറഞ്ഞാണ്‌ പരിചയപ്പെടുത്തിയത്‌. ഇവരെ ഒരു സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ്‌ പ്രൊഡ്യൂസറായി നടിച്ച്‌ ഒരാള്‍ ചെന്നൈയില്‍ വരാന്‍ പറഞ്ഞിരുന്നു. ചെന്നൈയില്‍ നടിക്കും അമ്മയ്‌ക്കും താമസിക്കാന്‍ ഫ്‌ലാറ്റ്‌ ഏര്‍പ്പാടാക്കി.
സിനിമതുടങ്ങാന്‍ വൈകുമെന്ന്‌ പറഞ്ഞ്‌ കുറച്ചുനാള്‍ താമസിപ്പിച്ചു. ഇതിനിടയില്‍ ഒരുദിവസം നടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു. ഇതോടെ ഇവര്‍ രക്ഷപ്പെട്ട്‌ നാട്ടിലേക്ക്‌ മടങ്ങി. ഇയാളെ പിന്നീടൊരുനാള്‍ കൊച്ചിയിലെ ഒരു ഫ്‌ളാറ്റിന്റെ പരിസരത്തുവച്ച്‌ കണ്ടപ്പോള്‍ സോന എനിക്ക്‌ ഫോണ്‍ ചെയ്‌തു. സ്ഥലത്തെത്തിയ ഞാന്‍ ഇയാളെ പിടികൂടി മരട്‌ പൊലീസില്‍ ഏല്‍പിച്ചു. പക്ഷേ ഇയാളെ വെറുതെവിട്ട പൊലീസ്‌ പിന്നീട്‌ എന്നെ അറസ്റ്റുചെയ്യുകയും എന്റെയും സോനയുടെയും പേരുകള്‍ ചേര്‍ത്ത്‌ കള്ളക്കഥ ചമയ്‌ക്കുകയുമായിരുന്നു. യഥാര്‍ത്ഥ പ്രതിയെ രക്ഷപ്പെടുത്താനും ഞ്‌ങ്ങളെ കുടുക്കാനും ശ്രമിച്ച പൊലീസ്‌ ഉദ്യോഗസ്ഥരുടെ പേരാണ്‌ മുഖ്യമന്ത്രിക്ക്‌ നല്‍കിയ പരാതിയില്‍ പറഞ്ഞത്‌.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും മുഖ്യമന്ത്രിക്കും ചെന്നിത്തലയ്‌ക്കുമെല്ലാം പരാതി നല്‍കി. തുടര്‍ന്ന്‌ െ്രെകംബ്രാഞ്ച്‌ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കെ ബാബു ഇടപെട്ട്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ തടസ്സപ്പെടുത്തുകയും െ്രെകംബ്രാഞ്ച്‌ അന്വേഷണത്തെ തണുപ്പിക്കുകയുമായിരുന്നു. അംജിത്‌ ആരോപിക്കുന്നു.
ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ െ്രെകംബ്രാഞ്ച്‌ എസ്‌പി അലക്‌സ്‌ ജോണ്‍ റിപ്പോര്‍ട്ട്‌ നല്‍കുകയും അംജിതിനെതിരെ മരട്‌ പൊലീസ്‌ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരുമുള്ള കേസ്‌ നിലനില്‍ക്കില്ലെന്ന്‌ കോടതിയെ അറിയിക്കുകയുമായിരുന്നു. ഇതാണ്‌ ഇപ്പോള്‍ ഹൈക്കോടതിയും അംഗീകരിച്ചത്‌. ഏതായാലും ഇതിനു പിന്നാലെ നടിയുടെ പരാതിയിലും പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കുന്ന സാഹചര്യത്തില്‍ അവരുടെ വീഡിയോ യുട്യൂബിലിട്ട്‌ അപമാനിക്കാന്‍ ശ്രമിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയും നടിയെ ചെന്നൈയില്‍ വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ച പ്രൊഡ്യൂസര്‍ക്കെതിരെയും ഉടന്‍ നടപടിയുണ്ടായേക്കുമെന്നാണ്‌ സൂചനകള്‍.



സിസ്‌റ്റര്‍ അമലവധക്കേസ്‌



മിഥില മോഹന്‍ വധം




കണ്‍സ്യുമര്‍ ഫെഡ്‌ അഴിമതി


മോഷ്ടിച്ച ചെക്ക്‌ ഉപയോഗിച്ച്‌ ലക്ഷങ്ങള്‍ തട്ടി


ബ്രൗണ്‍ഷുഗര്‍ കടത്ത്‌ മുഖ്യപ്രതി അറസ്റ്റില്‍



ബാങ്കുകള്‍ ലക്ഷ്യമിട്ട്‌ ജാര്‍ഖണ്ഡ്‌ കൊള്ളസംഘം


Thursday, May 26, 2016

കോളേജ് അദ്ധ്യാപികയ്ക്ക് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധം : പൊലീസ് ചികയുന്നു

  1. ആലുവ: വഞ്ചന കേസില്‍ റിമാന്റിലായ കോളേജ് അദ്ധ്യാപിക ഇടപ്പള്ളി വെണ്ണല തൈപ്പറമ്ബില്‍ പ്രൊഫ. ആന്‍സി ഈപ്പന്‍ (56)നെതിരെ വേറെയും മൂന്ന് തട്ടിപ്പുകേസുകള്‍ കൂടിയുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍
    Add caption
    വ്യക്തമായി.
  2. ഒരു ലക്ഷത്തിലേറെ രൂപ പ്രതിമാസ ശമ്ബളമുള്ള അദ്ധ്യാപിക ഇത്തരം തട്ടിപ്പുകളിലേക്ക് തിരിഞ്ഞതിന്റെ കാരണം ചികയുകയാണ് പൊലീസ്. കഴിഞ്ഞ വര്‍ഷം പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടിയിലായ അദ്ധ്യാപിക കോടതിയില്‍ നിന്നും ജാമ്യമെടുത്ത ശേഷം പിന്നീട് ഹാജരായിട്ടില്ല.
  3. നിലവില്‍ റിമാന്റിലായ കേസിന് പുറമെ അദ്ധ്യാപികക്കെതിരെ ആലുവ പൊലീസില്‍ മറ്റൊരു കേസ് കൂടിയുണ്ട്. കാലടി സ്റ്റേഷനിലും കേസുണ്ട്. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട കബളിപ്പിക്കല്‍ കേസുകളാണ് ഇവയെല്ലാം. പരിചയക്കാരെ ജാമ്യം നിറുത്തി ആഡംബര വാഹനങ്ങള്‍ വാങ്ങി മറിച്ചുവിറ്റാണ് തട്ടിപ്പ്. അദ്ധ്യാപികക്കെതിരെ വേറെ കേസുകളുണ്ടെങ്കിലും ഇതൊന്നും പുറം ലോകമറിഞ്ഞിരുന്നില്ല. സഹപ്രവര്‍ത്തകരായ അദ്ധ്യാപികമാര്‍ക്ക് ഈ സംഭവം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.
  4. ആലുവയിലെ ഒരു പ്രമുഖ കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയായ ഇവര്‍ സഹപ്രവര്‍ത്തകരുമായി അടുത്ത് ഇടപെടുന്ന പ്രകൃതക്കാരിയായിരുന്നില്ല. ക്ളാസിലും പുറത്തുമെല്ലാം ഇംഗ്ളീഷില്‍ മാത്രം സംസാരിക്കുന്നത് വിദ്യാര്‍ത്ഥികളുമായും കൂടുതല്‍ അടുപ്പം ഇല്ലാതാക്കി. സ്വകാര്യ വിശേഷങ്ങള്‍ സഹപ്രവര്‍ത്തകരോട് പോലും പങ്കുവെയ്ക്കാറില്ല. ടീച്ചര്‍ക്ക് പലതരത്തിലുള്ള സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടെന്ന് മാത്രമാണ് സൂചനയുണ്ടായിരുന്നത്. സഹപ്രവര്‍ത്തകനായിരുന്ന ഐസക്ക് പോള്‍ എന്ന അദ്ധ്യാപകനായിരുന്നു ഇവരുടെ ഭര്‍ത്താവ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹമോചനം നേടിയ ഈ അദ്ധ്യാപകന്‍ ജോലിയില്‍ നിന്ന് വി.ആര്‍.എസ് എടുത്ത് വിദേശത്തേക്ക് ജോലിക്ക് പോയിരുന്നു.
  5. 16 ലക്ഷത്തോളം രൂപ വിലവരുന്ന ആഡംബര വാഹനം വാങ്ങുന്നതിന് ശ്രീരാം ഫൈനാന്‍സിയേഴ്സിന് ആലുവ സ്വദേശി ബിനു ജോണ്‍ എന്നയാളുടെ വസ്തുവാണ് അദ്ധ്യാപിക ഈടായി നല്‍കിയിരുന്നത്. മകന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് വാഹനം വാങ്ങുന്നതെന്നും വായ്പതുക മുടക്കമില്ലാതെ തിരിച്ചടക്കുമെന്നും ജാമ്യക്കാരന് ഉറപ്പ് നല്‍കി. ഡിസംബര്‍ 26നായിരുന്നു മകന്റെ വിവാഹം. ഒന്നര ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി കഴിഞ്ഞ ഡിസംബറില്‍ വാഹനം വാങ്ങി. എന്നാല്‍, വായ്പതുക തിരിച്ചടക്കാതിരുന്നതിനെ തുടര്‍ന്ന് വസ്തു ഈടായി നല്‍കിയ ബിനു ജോണിന് ഫൈനാന്‍സ് സ്ഥാപനം ജപ്തി നോട്ടീസ് അയച്ചപ്പോഴാണ് വായ്പ തുക തിരിച്ചടക്കുന്നില്ലെന്ന വിവരറിഞ്ഞത്. ഇതേതുടര്‍ന്ന്, അദ്ധ്യാപിക ഒളിവില്‍ പോയി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. എന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്ബാകെ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞ പ്രതിയെ കുറിച്ച്‌ ഡിവൈ.എസ്.പി വൈ.ആര്‍. റസ്റ്റത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐ ഹണി കെ. ദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. വാഹനം വാങ്ങി ഒരു മാസം പിന്നിട്ടപ്പോഴേക്കും ജാമ്യക്കാരനെ പോലും അറിയിക്കാതെ കണ്ണൂര്‍ സ്വദേശിക്ക് വാഹനം മറിച്ചുവിറ്റു. കണ്ണൂര്‍ സ്വദേശി ഇത് പാലക്കാടുകാരനും മറിച്ചുവിറ്റിരുന്നു. വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കാനെന്ന വ്യാജേന പഴയ വാഹനങ്ങള്‍ വാങ്ങി ക്രിമിനല്‍ സംഘങ്ങള്‍ക്ക് നല്‍കുന്നതില്‍ അദ്ധ്യാപികയ്ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.കാക്കനാട് സ്വദേശിയായ വാഹന ബ്രോക്കറാണ് അദ്ധ്യാപികയ്ക്ക് തട്ടിപ്പിനാവശ്യമായ സൗകര്യം ചെയ്ത് നല്‍കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കായുള്ള പൊലീസ് അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. അന്വേഷണ സംഘത്തില്‍ എ.എസ്.ഐ അബ്ദുള്‍ കരീം, അബ്ദുള്‍ ഖാദര്‍, ഷൈജാ ജോര്‍ജ്ജ് എന്നിവരുമുണ്ടായിരുന്നു. ആലുവ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് കാക്കനാട് വനിതാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
  6. Dailyhunt