Monday, June 12, 2017

ശ്രീവത്സം ഗ്രൂപ്പ്‌ും എം.കെ.ആര്‍.പിള്ളയും


ശ്രീവത്സം ഗ്രൂപ്പ്‌ും എം.കെ.ആര്‍.പിള്ളയും

ന്യൂഡല്‍ഹി: നാഗാലാന്‍ഡ്‌ പോലീസില്‍ പിള്ളസര്‍ എന്ന്‌ അറിയപ്പെടുന്ന എംകെആര്‍ പിള്ളയുടെ വീട്ടില്‍ ആദായനികുതി വകുപ്പ്‌ നടത്തിയ റെയ്‌ഡില്‍ കണ്ടെത്തിയത്‌ 400 കോടിയുടെ സ്വത്ത്‌ വിവരം സംബന്ധിച്ച രേഖകള്‍.
കോടികളുടെ നികുതി വെട്ടുപ്പുമായി ബന്ധപ്പെട്ട്‌ പന്തളം സ്വദേശിയായ എംകെആര്‍ പിള്ള എന്ന പോലീസ്‌ ഉദ്യോഗസ്ഥന്റെ വീട്ടിലാണ്‌ റെയ്‌ഡ്‌ നടന്നത്‌. നാഗാലാന്റില്‍ അഡീഷണല്‍ എസ്‌പിയായിരുന്നു എംകെആര്‍ പിള്ളയുടെ വീട്ടിലും സ്ഥാപനങ്ങളിലുമായാണ്‌ റെയ്‌ഡ്‌ നടന്നത്‌. ഇന്നലെയാണ്‌ ഇദ്ദേഹത്തിന്റെ വീട്ടിലും കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ശ്രീവത്സം ഗ്രൂപ്പിലും റെയ്‌ഡ്‌ നടന്നത്‌.
റെയ്‌ഡ്‌ ദേശീയ പ്രാധാന്യമുള്ളതാണെന്നാണ്‌ ആദായനികുതി വകുപ്പ്‌ പറയുന്നത്‌. നാഗാലാന്റ്‌ പോലുള്ള ഭീകരവാദ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളില്‍ ഭീകരവാദം ഇല്ലാതാക്കാനും ആദിവാസി ക്ഷേമത്തിനുമായി കോടിക്കണക്കിന്‌ രൂപയുടെ ഫണ്ടുകള്‍ കേന്ദ്രം അനുവദിക്കാറുണ്ട്‌. ഇത്തരത്തില്‍ അനുവദിക്കുന്ന ഫണ്ട്‌ രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ ബിനാമി പേരുകളില്‍ നിക്ഷേപിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ്‌ റെയ്‌ഡ്‌ നടന്നത്‌.
നോട്ട്‌ അസാധുവാക്കല്‍ സമയത്ത്‌ പിള്ളയും ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും ചേര്‍ന്ന്‌ 50 കോടിരൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നലെ റെയ്‌ഡ്‌ നടത്തിയപ്പോള്‍ തങ്ങള്‍ 100 കോടിരൂപ വെളിപ്പെടുത്താമെന്ന്‌ ഇവര്‍ ആദായനികുതിവകുപ്പ്‌ ഉദ്യോഗസ്ഥരെ അറിയിച്ചു. അതേസമയം 400 കോടിയുടെ ആസ്‌തിവിവരങ്ങളാണ്‌ ഇന്നലത്തെ റെയ്‌ഡില്‍ മാത്രം കണ്ടെത്തിയത്‌. ഇതില്‍ തന്നെ മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റ്‌ തുടങ്ങാന്‍ രണ്ടുകോടി രൂപ നിക്ഷേപിച്ചതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്‌.
ഡല്‍ഹിയില്‍ മുന്ന്‌ ഫ്‌ളാറ്റുകള്‍, ബംഗളൂരുവില്‍ രണ്ട്‌ ഫ്‌ളാറ്റുകളും വാണിജ്യ സ്ഥാപനങ്ങളും,മുസോറിയിലും ട്രിച്ചിയിലും നിക്ഷേപങ്ങള്‍ എന്നിവ ആദായനികുതിവകുപ്പ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇതിനുപുറമെ കേരളത്തില്‍ ശ്രീവത്സം ഗ്രൂപ്പ്‌ കൊട്ടാരക്കരയില്‍ കോടികളുടെ ഭൂമിഇടപാട്‌ നടത്തി. ഇതിന്റെയെല്ലാം വിശദമായ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌.
ബിനാമി നിക്ഷേപങ്ങള്‍, വ്യാജ കമ്പനികള്‍ എന്നിവയുടെ പേരിലും നിക്ഷേപങ്ങള്‍ കണ്ടെത്തിയതോടെ മറ്റ്‌ കേന്ദ്ര ഏജന്‍സികളും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നാണ്‌ വിവരം. നിലവില്‍ നാഗാലാന്റ്‌ പോലീസിലെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റായി ജോലിചെയ്യുകയാണ്‌ എംകെആര്‍ പിള്ള. മാത്രമല്ല ഡിജിപിയിടെ ഓഫീസില്‍ പ്രത്യേക ഉദ്യോഗസ്ഥന്റെ ചുമതലയും വഹിക്കുന്നുണ്ട്‌. പിള്ളസാര്‍ എന്നാണ്‌ ഇയാള്‍ നാഗാലാന്റ്‌ പോലീസില്‍ അറിയപ്പെടുന്നത്‌. റെയ്‌ഡ്‌ നടക്കുമ്പോള്‍ പിള്ളയുടെ വീട്ടില്‍ നിന്ന്‌ നാഗാലാന്റ്‌ പോലീസിന്റെ ഒരു ട്രക്കും കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ എന്തുകൊണ്ടുവരാന്‍ ഉപയോഗിച്ചതാണെന്ന്‌ ആദായനികുതി വകുപ്പ്‌ അന്വേഷിക്കുന്നുണ്ട്‌.

ചിന്നക്കനാല്‍: എംകെആര്‍ പിള്ളയുടെ അനധികൃത സ്വത്ത്‌ സംബന്ധിച്ച അന്വേണം ഇടുക്കിയിലേക്കും നീളുന്നു. പിള്ളയുടെയും ബന്ധുക്കളുടെയും ഉടമസ്ഥതിയിലുള്ള ശ്രീവത്സം ഗ്രൂപ്പ്‌ ഇടുക്കിയില്‍ കോടികളുടെ റിസോര്‍ട്ടുകള്‍ വാങ്ങി. ചിന്നക്കനാലില്‍ രണ്ട്‌ റിസോര്‍ട്ടുകളാണ്‌ വാങ്ങിയത്‌. പിന്നീട്‌ ഇവ കോടികള്‍ക്ക്‌ മറിച്ചുവിട്ടു. വിവാദ കൈയേറ്റക്കാരന്‍ ടോം സഖറിയയുടെ കൈയിലുണ്ടായിരുന്ന ആവശ്യത്തിന്‌ രേഖകളില്ലാത്ത റിസോര്‍ട്ടാണ്‌ ശ്രീവത്സം ഗ്രൂപ്പ്‌ സ്വന്തമാക്കിയത്‌.
ചിന്നക്കനാല്‍ ടൗണിനോടു ചേര്‍ന്ന തച്ചങ്കരി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ട്ട്‌ മൂന്നാറിന്‌ എതിര്‍വശത്തുള്ള മൂന്നാര്‍ ക്രൗണ്‍ റിസോര്‍ട്ടാണ്‌ ശ്രീവത്സം ഗ്രൂപ്പ്‌ സ്വന്തമാക്കിയിരുന്നതിലൊന്ന്‌. ഏറെക്കാലം മുമ്പാണ്‌ കോടികള്‍ മുടക്കി അവര്‍ ഇത്‌ സ്വന്തമാക്കിയത്‌. പിന്നീട്‌ മുന്നുകോടിയോളം രൂപയ്‌ക്ക്‌ റിസോര്‍ട്ട്‌ കോതമംഗലം സ്വദേശിക്ക്‌ മറിച്ചുവിറ്റു. വിവാദ കൈയേറ്റക്കാരന്‍ സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ തലവന്‍ ടോം സഖറിയ കൈവശം വെച്ചിരുന്ന ഭൂമിയായിരുന്നു ഇത്‌. പട്ടയത്തിലെ അപാകതമൂലം റവന്യുവകുപ്പ്‌ ഇതിന്‌ കരമടയ്‌ക്കാന്‍ അനുമതി നല്‍കിയിട്ടില്ല.
ഈ റിസോര്‍ട്ടിന്‌ പോക്കുവരവ്‌ ചെയ്യാന്‍ സാധിക്കാത വന്നതോടെയാണ്‌ മറിച്ചുവിറ്റത്‌. ടോം സഖറിയയില്‍ നിന്ന്‌ തമിഴ്‌നാട്ടില്‍ നിന്നുള്ള ചില ബിനാമികളാണ്‌ ആദ്യം ഇത്‌ വാങ്ങുന്നത്‌. പിന്നീട്‌ അവര്‍ ശ്രീവത്സം ഗ്രൂപ്പിന്‌ എഴുതി നല്‍കുകയായിരുന്നു.
ചിന്നക്കനാല്‍ ടൗണില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ മൗണ്ടാണ്‌ ശ്രീവത്സം വാങ്ങിമറിച്ചുവിറ്റ രണ്ടാമത്തെ റിസോര്‍ട്ട്‌. ഏറുമാടവും വില്ലകളുമൊക്കെയുള്ള റിസോര്‍ട്ടാണിത്‌. ഇതിന്റെ ശ്രീവത്സം ഗ്രൂപ്പുമായുള്ള ബന്ധം വെളിവാക്കുന്നതാണ്‌ മുന്‍ ഉടമയുടെ നാഗാലാന്റ്‌ ബന്ധം. നാഗാലാന്‍ഡിലെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ കൈയില്‍ നിന്നാണ്‌ നിലവിലെ ഉടമ റിസോര്‍ട്ട്‌ വാങ്ങുന്നത്‌. ഒന്നരക്കോടി രൂപയുടെ ഇടപാടാണ്‌ റിസോര്‍ട്ട്‌ കൈമാറ്റത്തില്‍ നടന്നത്‌.
നാഗാലാന്‍ഡില്‍ നിന്ന്‌ അനധികൃത നിക്ഷേപങ്ങള്‍ കേരളത്തിലേക്ക്‌ ഒഴുകിയിരുന്ന കാലത്താണ്‌ രണ്ടുറിസോര്‍ട്ടുകളും ശ്രീവത്സം ഗ്രൂപ്പ്‌ സ്വന്തമാക്കി വെച്ചിരുന്നത്‌. മുന്നാറിലും പരിസരങ്ങളിലുമായി ശ്രീവത്സം ഗ്രൂപ്പ്‌ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന്‌ ആദായനികുതിവകുപ്പ്‌ അന്വേഷിക്കുന്നുണ്ട്‌.


കൊച്ചി: ആദായ നികുതി വകുപ്പ്‌ നടത്തിയ റെയ്‌ഡില്‍ കോടികളുടെ അനധികൃത സ്വത്ത്‌ കണ്ടെത്തിയ എംകെആര്‍ പിള്ള എന്ന പിള്ള സാറിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌ വരുന്നു. നാഗാലാന്‍ഡ്‌ പോലീസിലെ ഉദ്യോഗസ്ഥനായ പിള്ളയുടെ പേരില്‍ കോടികളുടെ പണമാണ്‌ കേരളത്തിലേക്ക്‌ ഒഴുകിയിരിക്കുന്നത്‌. നാഗാലാന്‍ഡിലെ വ്യാജ കമ്‌ബനി അക്കൗണ്ടുകളില്‍ നിന്നാണ്‌ പണം ഒഴുകിയിരിക്കുന്നത്‌. വ്യവസായം വിപുലമാക്കാന്‍ നാഗാലാന്‍ഡ്‌ പോലീസിന്റെ സുരക്ഷയാണ്‌ ഇയാള്‍ ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്‌. കറന്‍സിയും സ്വര്‍ണവും ഉള്‍പ്പെടെ പോലീസ്‌ സുരക്ഷയിലാണ്‌ കേരളത്തിലേക്ക്‌ ഒഴുക്കിയത്‌.
പിള്ളയുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇന്നലെ നടത്തിയ റെയ്‌ഡില്‍ നാന്നൂറ്‌ കോടിക്ക്‌ മേലെയുള്ള സ്വത്തുക്കളുടെ വിവരങ്ങളാണ്‌ പോലീസിന്‌ ലഭിച്ചിരിക്കുന്നത്‌. 150 കോടിയുടെ സ്വത്ത്‌ വിവരങ്ങള്‍ മാത്രമേ പി്‌ളള വെളിപ്പെടുത്തിയിരുന്നുള്ളൂ.കേരളത്തിന്‌ പുറമേ കര്‍ണാടക, നാഗാലാന്‍ഡ്‌, ദില്ലി എന്നിവിടങ്ങളിലെ ശ്രീവത്സം സ്ഥാപനങ്ങളിലാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. നാഗാലാന്‍ഡില്‍ നിന്നും കേരളത്തിലേക്ക്‌ കോടികളുടെ ഹവാല പണം കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്‌. കേരളത്തില്‍ നിന്നു മാത്രം 100 കോടിയുടെ അനധികൃതസ്വത്താണ്‌ കണ്ടെത്തിയത്‌.
ബെംഗളൂരുവില്‍ രണ്ട്‌ ഫ്‌ളാററുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, ദില്ലിയില്‍ മൂന്ന്‌ ഫ്‌ളാറ്റുകള്‍, മുസോറിയും ട്രിച്ചിയിലും നിക്ഷേപങ്ങള്‍ എന്നിവയുടെ വിവരങ്ങളും ആദായ നികുതി വകുപ്പിന്‌ ലഭിച്ചിട്ടുണ്ട്‌. 5 ജ്വല്ലറികള്‍, വസ്‌ത്രവ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവയട്‌ക്കം ശ്രീവത്സം ഗ്രൂപ്പിനുണ്ട്‌.കേന്ദ്രഫണ്ടില്‍ നിന്നുള്ള കോടികളുടെ പണം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സ്വന്തം പോക്കറ്റിലാക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ്‌ റെയ്‌ഡ്‌ നടന്നത്‌.

കൊച്ചി: നാഗാല?ഡിലെ മു? അഡീഷന? എസ്‌പി എം.കെ.ആ?. പിള്ളയുടെ ഉടമസ്ഥതയിലുള്ള ശ്രീവത്സം ഗ്രൂപ്പിന്റെ ജൂവലറികളിലും വസ്‌ത്രവ്യാപാര സ്ഥാപനങ്ങളിലും ഉ?പ്പെടെ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌. കേരളം, ക?ണാടക, നാഗാല?ഡ്‌, ഡ?ഹി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളി? കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ്‌ റെയ്‌ഡ്‌ നടത്തിയിരുന്നു. അഞ്ച്‌ ജ്വല്ലറിക?, വസ്‌ത്രവ്യാപാര സ്ഥാപനങ്ങ?, ഹോട്ടലുക?, വാഹനഷോറൂമുക?, പണമിടപാടു സ്ഥാപനങ്ങ? എന്നിവയുടെ നടത്തിപ്പുകാരാണ്‌ ശ്രീവ?സം ഗ്രൂപ്പ്‌.
നാഗാലാ?ഡ്‌ പൊലീസി? കോ?സ്റ്റബിളായി സ?വീസി? ചേ?ന്ന എംകെആ? പിള്ള അഡീ. എസ്‌പിയായാണു വിരമിച്ചത്‌. എന്നാ? ഒരു അഡീഷണ? എസ്‌പിയി? നിന്ന്‌ വ? വ്യവസായി വള?ന്നത്‌ എങ്ങനെയന്നതിന്‌ ചോദ്യ ചിഹ്നം ബാക്കി നി?ക്കുന്നു. അഞ്ഞൂറ്‌ കോടിയി?പ്പരം രൂപയുടെ ആസ്‌തിക? രാജേന്ദ്ര?പിള്ളയ്‌ക്കും മക്ക?ക്കുമായി രാജ്യത്തൊട്ടാകെ ഉണ്ടെന്ന പ്രാഥമിക കണ്ടെത്തലാണ്‌ ആദായ നികുതി വകുപ്പിന്റെ കണ്ടെത്ത?. കേരളത്തി?നിന്നു മാത്രം 100 കോടി രൂപയുടെ അനധികൃത സ്വത്താണു കണ്ടെത്തിയത്‌. പൊലീസ്‌ എഎസ്‌പി മാത്രമായിരുന്ന രാജേന്ദ്ര?പിള്ള എങ്ങനെ ഇത്രമാത്രം ആസ്‌തികളുള്ള ഒരു ഗ്രൂപ്പിന്റെ ഉടമയായി എന്ന അന്വേഷണമാണ്‌ ഇപ്പോ? നടക്കുന്നത്‌.
നാഗാലാ?ഡി? അഡീഷണ? എസ്‌പിയായി സേവനം അനുഷ്‌ഠിച്ചുവന്ന പന്തളം പനങ്ങാട്‌ സ്വദേശിയായ രാജേന്ദ്ര? പിള്ളയ്‌ക്ക്‌ രാഷ്ട്രീയ നേതൃത്വങ്ങളുമായി വ? ബന്ധമാണുള്ളത്‌.

നാഗാലാ?ഡിനുള്ള കേന്ദ്രഫണ്ടി? ഒരു ഭാഗം സംസ്ഥാന സ?വീസിലെ ചില ഉദ്യോഗസ്ഥ? ശ്രീവ?സം ഗ്രൂപ്പിന്റെ ബിസിനസ്‌ ഇടപാടുകളി? നിക്ഷേപിച്ചതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധനക? നടക്കുന്നത്‌. ജുവലറി, ബാ?, പണമിടപാട്‌ സ്ഥാപനങ്ങ?, ടെക്‌സ്‌റ്റൈ?സ്‌ തുടങ്ങി വ? ബിസിനസ്‌ ശൃംഖലയുണ്ട്‌ ശ്രീവ?സം ഗ്രൂപ്പിന്‌.
പന്തളത്താണ്‌ വസ്‌ത്രാലയം, കുളനടയി? ബാറുമുണ്ട്‌. രാജേന്ദ്ര?പിള്ളയുടെ മക്കളായ വരു?രാജ്‌, അരു?രാജ്‌ എന്നിവ?ക്കാണ്‌ സ്ഥാപനങ്ങളുടെ മേ?നോട്ടം. ഇവ?ക്കെതിരെ ആദായനികുതി വകുപ്പ്‌ കേസെടുത്തിട്ടുണ്ട്‌ എന്നാണ്‌ വിവരം.

റെയ്‌ഡ്‌ അതീവ ഗൗരവമേറിയതും ദേശീയ പ്രാധാന്യമുള്ളതാണെന്നുമാണ്‌ ആദായനികുതി വകുപ്പ്‌ വ്യക്തമാക്കുന്നത്‌. നാഗാലാന്റ്‌ പോലുള്ള ഭീകരവാദ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളി? ഭീകരവാദം ഇല്ലാതാക്കാനും ആദിവാസി ക്ഷേമത്തിനുമായി കോടിക്കണക്കിന്‌ രൂപയുടെ ഫണ്ട്‌ കേന്ദ്രം അനുവദിക്കാറുണ്ട്‌.
ഇത്തരത്തി? അനുവദിക്കുന്ന ഫണ്ട്‌ രാഷ്ട്രീയക്കാരും സ?ക്കാ? ഉദ്യോഗസ്ഥരും ചേ?ന്ന്‌ ബിനാമി പേരുകളി? നിക്ഷേപിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരത്തി? വ?തുകക? പിള്ളയുടെ പേരിലും എത്തിയെന്നാണ്‌ നിഗമനം. റെയ്‌ഡ്‌ നടക്കുമ്പോ? പിള്ളയുടെ വീട്ടി? നിന്ന്‌ നാഗാലാന്റ്‌ പൊലീസിന്റെ ഒരു ട്രക്കും കണ്ടെത്തിയിട്ടുണ്ട്‌.കേരളത്തിലേക്ക്‌ ഈ ട്രക്ക്‌ ഉപയോഗിച്ച്‌ എന്താണ്‌ കടത്തിയതെന്നതും ഉദ്യോഗസ്ഥ? അന്വേഷിക്കുന്നുണ്ട്‌.





കൊച്ചി: നാഗാലാന്‍ഡ്‌ മുന്‍ അഡീഷണല്‍ എസ്‌.പി എം.കെആര്‍ പിള്ളയുടെ ശ്രീവത്സം ഗ്രൂപ്പില്‍ നാഗാലാന്‍ഡ്‌ പൊലീസ്‌ സേനയിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക്‌ ബിനാമി നിക്ഷേപമുള്ളതായി റിപ്പോര്‍ട്ട്‌. നേരത്തെ, ഗ്രൂപ്പില്‍ ആദായ നികുതി വകുപ്പ്‌ നടത്തിയ റെയ്‌ഡില്‍ ആയിരം കോടി രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയിരുന്നു.
വിരമിച്ച ശേഷവും നാഗാലാന്‍ഡ്‌ പൊലീസില്‍ ഉപദേശകനായി ജോലി ചെയ്യുകയാണ്‌ പന്തളം സ്വദേശിയായ പിള്ള. സേനയിലെ വാഹനങ്ങളുടെ ചുമതലയാണ്‌ പിള്ളയ്‌ക്കുള്ളത്‌. പത്തുവര്‍ഷത്തിലധികമായി നാഗാലാന്‍ഡ്‌ പൊലീസിന്റെ ട്രക്കിലാണ്‌ പന്തളത്തേക്ക്‌ സ്വര്‍ണമടക്കമുള്ള സാധനങ്ങള്‍ കടത്തിയിരുന്നത്‌ എന്ന്‌ ആദായ നികുതി വകുപ്പ്‌ കണ്ടെത്തിയിട്ടുണ്ട്‌. റെയ്‌ഡിനിടയില്‍ നാഗാലാന്‍ഡ്‌ പൊലീസിന്റെ കൂറ്റന്‍ ട്രക്കും ആദായ നികുതി സംഘം കണ്ടെത്തിയിരുന്നു.
1971ല്‍ മോകോക്‌ചുങില്‍ കോണ്‍സ്റ്റബ്‌ള്‍ ആയാണ്‌ പിള്ള നാഗാലാന്‍ഡ്‌ പൊലീസില്‍ ചേര്‍ന്നത്‌. അഡീഷണല്‍ സൂപ്രണ്ട്‌ വരെ ആയി. പൊലീസില്‍ നല്ല പിടിപാടുള്ള ഇയാള്‍ ഉന്നത വൃത്തങ്ങളില്‍ പിള്ള സാര്‍ എന്നാണ്‌ അറിയപ്പെടുന്നത്‌. 2005ല്‍ മികച്ച പൊലീസ്‌ ഉദ്യോഗസ്ഥനുള്ള രാഷ്ട്രപതിയുടെ മെഡലും നേടിയിട്ടുണ്ട്‌.
2003ലാണ്‌ ശ്രീവത്സം ഗ്രൂപ്പ്‌ സ്ഥാപിക്കുന്നത്‌. വ്യവസായ സ്ഥാപനങ്ങള്‍ക്ക്‌ പുറമേ, പന്തളം, മാവേലിക്കര, തിരുവനന്തപുരം, ഹരിപ്പാട്‌, കോന്നി എന്നിവിടങ്ങളില്‍ ഗ്രൂപ്പിന്‌ ഭൂമിയുമുണ്ട്‌. ചുരുങ്ങിയ സമയം കൊണ്ടാണ്‌ പിള്ളയുടെ വ്യവസായം വിവിധ ജില്ലകളിലായി പടര്‍ന്നു പന്തലിച്ചത്‌. ഹോട്ടലുകള്‍, ഫല്‍റ്റുകള്‍, ജ്വല്ലറികള്‍, റിയല്‍ എസ്‌റ്റേറ്റ്‌ എന്നിവയില്‍ ശ്രീവത്സം ഗ്രൂപ്പിന്‌ ശതകോടികളുടെ നിക്ഷേപമുണ്ട്‌. ഇദ്ദേഹത്തിന്‌ ഡല്‍ഹിയില്‍ മൂന്ന്‌ അപ്പാര്‍ട്‌മെന്റുകളും ഒരു വ്യാപാര സ്ഥാപനവുമുണ്ട്‌. ബംഗളൂരുവില്‍ രണ്ട്‌ ഫ്‌ളാറ്റുകളുമുണ്ട്‌. മുസൂറി, ട്രിച്ചി എന്നിവിടങ്ങളില്‍ നിക്ഷേപങ്ങളുമുണ്ട്‌. കേരളത്തില്‍ മാത്രം 200 കോടിയുടെ ആസ്‌തിയുണ്ടെന്ന്‌ കരുതപ്പെടുന്നു.


കൊച്ചി: നാഗാലാന്‍ഡ്‌ പോലീസിലെ ഉന്നതനായ പിള്ളസാര്‍ എന്ന എം.കെ. രാജേന്ദ്രന്‍ പിള്ളയ്‌ക്കായി കേരളത്തിലേക്ക്‌ ഒഴുകയത്‌ കോടികളുടെ കള്ളപ്പണം. പിള്ളയുടെ ബന്ധുക്കളുടെ പേരില്‍ നാഗാലാന്‍ഡിലെ വ്യാജ കമ്പനികളുടെ അക്കൗണ്ടുകളില്‍ നിന്നാണ്‌ പണം കേരളത്തിലേക്കൊഴുകിയത്‌. ദുരൂഹ സാഹചര്യത്തില്‍ എത്തിയ ഈ പണമുപയോഗിച്ചാണ്‌ പിള്ളയുടെ ബന്ധുക്കള്‍ കേരളത്തിനകത്തും പുറത്തും ബിസിനസ്‌ സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയത്‌. ഇതുസംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ മാതൃഭൂമി ന്യൂസിന്‌ ലഭിച്ചു.
വ്യാഴാഴ്‌ചയാണ്‌ എം.കെ. രാജേന്ദ്രന്‍ പിള്ളയുടെ ബിസിനസ്‌ ഗ്രൂപ്പായ ശ്രീവത്സം ഗ്രൂപ്പ്‌ സ്ഥാപനങ്ങളിലും നാഗാലാന്‍ഡിലും ഒരേസമയം റെയ്‌ഡ്‌ നടത്തിയത്‌. ഏതാണ്ട്‌ 400 കോടിയുടെ ആസ്‌തി വകകളാണ്‌ എംകെആര്‍ പിള്ളയ്‌ക്കും ബന്ധുക്കള്‍ക്കുമായുണ്ടെന്നാണ്‌ ആദായനികുതി വകുപ്പ്‌ കണ്ടെത്തിയത്‌. പിള്ളയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഒട്ടേറെ ദുരൂഹതകള്‍ ഉള്ളതായാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. നാഗാലാന്‍ഡില്‍ നിന്നാണ്‌ പിള്ളയും ബന്ധുക്കളും ബിസിനസ്‌ വളര്‍ച്ചക്കായി പണം കണ്ടെത്തിയതെന്ന വിവരങ്ങളാണ്‌ മാതൃഭൂമിക്കു ലഭിച്ചത്‌.
ഇതില്‍ ഏറ്റവും പ്രധാനം 2010 11 കാലയളവില്‍ പിള്ളയുടെ പുത്രന്‍ അരുണ്‍ രാജ്‌ നടത്തിയ ഒരു സാമ്പത്തിക ഇടപാടാണ്‌. കൊല്ലം നഗരത്തിലുള്ള ട്രാന്‍സ്‌ വേള്‍ഡ്‌ ഹയര്‍ പര്‍ച്ചേസ്‌ ഇന്ത്യാ ലിമിറ്റഡ്‌ എന്ന സ്ഥാപനം പൂട്ടിപ്പോകുകയും ഇന്ത്യന്‍ ബാങ്ക്‌ അത്‌ ലേലത്തില്‍ വെക്കുകയും ചെയ്‌തു. 22.38 സെന്റും അതുപോലെ 13,000 ചതുരശ്ര അടിയുമുള്ള ഒരു കെട്ടിടമാണ്‌ അത്‌. 12 കോടിയോളം രൂപയാണ്‌ ഇതിന്‌ വിലയിട്ടിരുന്നത്‌. എന്നാല്‍ 3.20 കോടി രൂപയ്‌ക്കാണ്‌ ഇടപാടുകള്‍ നടന്നത്‌. ഈ തുക സ്ഥാപനം ഏറ്റെടുക്കുന്നതിനായി ഡിഡി ആയി ബാങ്കിന്‌ കൈമാറുകയും ചെയ്‌തു. പക്ഷെ ആ പണം വന്നത്‌ നാഗാലാന്‍ഡിലെ കോഹിമയിലുള്ള 10 കമ്പനികളില്‍ നിന്നാണ്‌ എന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട വിവരം. പണം അയച്ച കമ്പനികള്‍ പലതും കടലാസില്‍ മാത്രമുള്ളവയാണ്‌.
കമ്പനികളുടേതായി നല്‍കിയിരിക്കുന്ന വിലാസങ്ങള്‍ പോലും വ്യാജമാണെന്നാണ്‌ പുറത്തുവരുന്ന വിവരം. എക്‌സലന്‍സ്‌ അസോസിയേഷന്‍ എന്ന കമ്പനിയാണ്‌ ഇതിലൊന്ന്‌. കോഹിമയില്‍ നിന്ന്‌ ഈ കമ്പനിയുടെ പേരില്‍ 20 ലക്ഷം വന്നിട്ടുണ്ട്‌. അതെപോലെ കെ.ആര്‍.എസ്‌ ഏജന്‍സി 34 ലക്ഷം, പോപ്പുലര്‍ ഫാസ്റ്റ്‌ഫുഡ്‌ 45 ലക്ഷം എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ്‌ പണം വന്നത്‌. ഇവയുടെ എല്ലാം വിലാസം കോഹിമയാണ്‌. അതിന്‌ ശേഷം പിന്നീട്‌ പണം വന്നത്‌ ടി.പി. രംഗമ്മ എന്ന ആദിവാസിയുടെ പേരിലാണ്‌. ഇവരവിടെ ഗവണ്‍മെന്റ്‌ കോണ്‍ട്രാക്ടറാണ്‌. 19 ലക്ഷം രൂപയാണ്‌ ഇവര്‍ അയച്ചത്‌. അതേപോലെ കോഹിമ ഇലക്ട്രിക്കല്‍സ്‌, ഓട്ടോ സ്‌പെയെഴ്‌സ്‌, പേരുവെക്കാത്ത ഗവണ്‍മെന്റ്‌ സപ്ലൈയര്‍ എന്നിങ്ങനെയുള്ളവരില്‍ നിന്ന്‌ 3.3 കോടി രൂപയും അരുണ്‍ രാജിന്റെ പേരിലെത്തി.
പണമയച്ച കമ്പനികളില്‍ ഭൂരിഭാഗവും കോഹിമയില്‍ പ്രവര്‍ത്തിക്കുന്നവയല്ല. ഇതില്‍ പോപ്പുലര്‍ ഫാസ്റ്റ്‌ഫുഡ്‌ എന്ന ബേക്കറി മലയാളിയായ ശശീധരന്‍ നായരുടേതാണ്‌. 45 ലക്ഷം രൂപയാണ്‌ ഇതിന്റെ പേരില്‍ എത്തിയതെങ്കിലും ഇത്രയും തുക അരുണ്‍ രാജിന്‌ നല്‍കാനുള്ള സാമ്പത്തിക ശേഷിയില്ല. ഇത്തരത്തില്‍ ഒട്ടേറെ ദുരൂഹമായ സാഹചര്യത്തിലാണ്‌ അരുണ്‍രാജിന്റെ പേരില്‍ പണമെത്തിയത്‌. നാഗാലാന്‍ഡില്‍ അനുവദിച്ച കേന്ദ്ര ഫണ്ടുകള്‍ വകമാറ്റിയതോ അല്ലെങ്കില്‍ അതില്‍ നടത്തിയ അഴിമതിയുടെ വിഹിതമോ ആണ്‌ ഈ പണത്തിന്റ ഉറവിടം.
നോട്ട്‌ അസാധുവാക്കല്‍ സമയത്ത്‌ കള്ളപ്പണം വെളിപ്പടുത്തല്‍ കാലത്ത്‌ 50 കോടി രൂപ എംകെആര്‍ പിള്ളയും ബന്ധുക്കളു വെളിപ്പടുത്തിയിരുന്നു. കഴിഞ്ഞ ദിവസം റെയ്‌ഡ്‌ നടത്തിയപ്പോള്‍ 100 കോടികൂടി വെളിപ്പെടുത്താമെന്ന്‌ അവര്‍ അറിയിച്ചു. 2003 മുതലാണ്‌ ശ്രീവത്സം ഗ്രൂപ്പിന്റെ ഉയര്‍ച്ച തുടങ്ങുന്നത്‌. ഇത്‌ വ്യാപകമായ അഴിമതിയിലൂടെയാണെന്നാണ്‌ ആദായ നികുതി വകുപ്പ്‌ പറയുന്നത്‌. കോണ്‍സ്റ്റബിളായി നാഗാലാന്‍ഡ്‌ പോലീസിലെത്തിയ എംകെആര്‍ പിള്ള അഡീഷണല്‍ എസ്‌പിയായാണ്‌ വിരമിച്ചത്‌.
ഇപ്പോള്‍ വിരമിച്ചതിന്‌ ശേഷം നാഗാലാന്‍ഡ്‌ പോലീസിലെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റായി ജോലിചെയ്യുകയാണ്‌ എംകെആര്‍ പിള്ള. മാത്രമല്ല ഡിജിപിയിടെ ഓഫീസില്‍ പ്രത്യേക ഉദ്യോഗസ്ഥന്റെ ചുമതലയും വഹിക്കുന്നുണ്ട്‌. പിള്ളസാര്‍ എന്നാണ്‌ ഇയാള്‍ നാഗാലാന്‍ഡ്‌ പോലീസില്‍ അറിയപ്പെടുന്നത്‌.
കഴിഞ്ഞദിവസത്തെ റെയ്‌ഡിനിടയില്‍ നാഗാലാന്‍ഡ്‌ പോലീസിന്റെ കൂറ്റന്‍ ട്രക്കും കണ്ടെത്തിയിരുന്നു. 2500 കിലോമീറ്റര്‍ യാത്ര ചെയ്‌താണ്‌ ഇത്‌ കേരളത്തില്‍ എത്തിച്ചത്‌. ഇത്തരത്തില്‍ നാഗാലാന്‍ഡ്‌ പോലീസില്‍ സ്വാധീനമുള്ളയാളാണ്‌ എംകെആര്‍ പിള്ള. . പന്തളം സ്വദേശിയാണ്‌ പിള്ള. നാഗാലാന്‍ഡിന്‌ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ടുകള്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പിള്ളയുടെ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചതായി ആരോപണമുണ്ട്‌. ഇതിന്റെ ഭാഗമായി കൂടിയായിരുന്നു പരിശോധന. നാഗാലാന്‍ഡില്‍ പുറത്തുനിന്നുള്ളവര്‍ക്ക്‌ സ്ഥലം വാങ്ങാന്‍ കഴിയില്ല. എന്നാല്‍, അവിടത്തെ ആദിവാസികളെ ബിനാമി ഉടമകളാക്കിയാണ്‌ ചില ബിസിനസുകള്‍ നടത്തിയിരുന്നതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. കോണ്‍സ്റ്റബിളായി സര്‍വീസില്‍ കയറിയ ഒരാള്‍ക്ക്‌ ഊഹിക്കാന്‍പോലും കഴിയാത്തവിധത്തില്‍ പിള്ള സമ്പാദിച്ചു കൂട്ടിയെന്നാണ്‌ ആദായനികുതി വകുപ്പ്‌ വിലയിരുത്തുന്നത്‌. ജൂവലറി, വസ്‌ത്രശാലകള്‍, ആറന്മുളയിലും നാഗാലാന്‍ഡിലും സ്‌കൂള്‍, റിസോര്‍ട്ടുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഗ്രൂപ്പ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കുതിച്ചുകയറ്റമുണ്ടായതാണ്‌ കൂടുതല്‍ സംശയത്തിനിടയാക്കിയത്‌. അടുത്തിടെ അഞ്ചോ ആറോ റിസോര്‍ട്ടുകള്‍ ഇവര്‍ സ്വന്തമാക്കിയതായി അറിയുന്നു. കേരളത്തില്‍ മാത്രം 200 കോടിയുടെ വസ്‌തുവകകള്‍ ഉണ്ടെന്ന്‌ വകുപ്പ്‌ കരുതുന്നു.ഡല്‍ഹിയില്‍ മൂന്നും ബെംഗളൂരുവില്‍ രണ്ടും ഫ്‌ലാറ്റുകള്‍ പിള്ളയ്‌ക്കുണ്ട്‌. ബെംഗളൂരുവില്‍ വാണിജ്യസ്ഥാപനങ്ങളുമുണ്ട്‌. മസൂറിയിലും ട്രിച്ചിയിലും നിക്ഷേപങ്ങളുണ്ട്‌.
സംഭവത്തില്‍ ദേശീയ ഏജന്‍സികള്‍ വിവരം ശേഖരിച്ചിട്ടുണ്ട്‌. വാര്‍ത്തകള്‍ പുറത്തുവന്നതോടെ നാഗാലാന്‍ഡ്‌ പോലീസ്‌ പ്രതിരോധത്തിലാണ്‌.


നാഗാലാന്‍ഡ്‌ പോലീസ്‌ റിട്ട. അഡീഷണല്‍ എസ്‌പിയും ഇപ്പോള്‍ ഡിജിപി ഓഫീസിലെ പ്രത്യേക ഉപദേഷ്ടാവുമായ എം കെ രാജേന്ദ്രന്‍ പിള്ളയുടേത്‌ ബിനാമി ഇടപാടുകളുടെ ഒരു വമ്പന്‍ ശ്രേണി തന്നെയാണെന്ന റിപ്പോര്‍ട്ടുകളാണ്‌ കഴിഞ്ഞ ദിവസം നടന്ന റെയ്‌ഡും ഇതിനോട്‌ അനുബന്ധിച്ച്‌ പുറത്തു വരുന്ന വാര്‍ത്തകളും സൂചിപ്പിക്കുന്നത്‌.

സാമ്പത്തിക തട്ടിപ്പിന്റെ വമ്പന്‍ ശ്രേണിയിലേക്കു തന്നെയാണ്‌ അന്വേഷണത്തിന്റെ ഓരോ ഘട്ടവും നീങ്ങുന്നത്‌. കേരളത്തിന്‌ അകത്തും പുറത്തുമുള്ള കോടികളുടെ ബിസിനസ്‌ സാമ്രാജ്യത്തിലേക്കാണ്‌ അന്വേഷണം നീളുന്നത്‌. നാഗാലാന്‍ഡില്‍ നിന്നുള്ള ആദിവാസി ടി ഇ പി രംഗമ്മയെയാണ്‌ ബിനാമി ഇടപാടുകള്‍ക്കായി പിള്ള ഉപയോഗിച്ചിരിക്കുന്നത്‌. ഇയാളുടെ പല സ്ഥാപനങ്ങളുടെയും ഡയറക്‌റ്റര്‍ രംഗമ്മയാണ്‌. ഷില്ലോങ്ങില്‍ രജിസ്റ്റര്‍ ചെയ്‌ത വൃന്ദാവന്‍ ബില്‍ഡേഴ്‌സ്‌ െ്രെപവറ്റ്‌ ലിമിറ്റഡില്‍ ഭാര്യ വനജയ്‌ക്കും മക്കളായ അരുണ്‍ രാജിനും വരുണ്‍ രാജിനുമൊപ്പം നാലാമത്തെ ഡയറക്ടറായാണ്‌ രംഗമ്മയെ നിയമിച്ചത്‌. 

എറണാകുളം രജിസ്റ്റര്‍ ചെയ്‌ത ഹോളി ബേസില്‍ ബില്‍ഡേഴ്‌സ്‌, പന്തളത്ത്‌ രജിസ്റ്റര്‍ ചെയ്‌ത മുട്ടത്ത്‌ ഫൈനാന്‍സ്‌ എന്നിവടങ്ങളിലും രംഗമ്മയെ ഡയറക്ടറായി നിയമിച്ചു. ഇത്‌ സംബന്ധിച്ച്‌ നഗാലാന്‍ഡ്‌ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക്‌ വിവരം ലഭിച്ചെങ്കിലും പിള്ളസാര്‍ പറഞ്ഞിടത്ത്‌ ഒപ്പിടുക മാത്രമാണ്‌ താന്‍ ചെയ്‌തതെന്നും മറ്റൊന്നും തനിക്കറിയില്ലെന്നുമുള്ള മറുപടിയാണ്‌ രംഗമ്മ ഉദ്യോഗസ്ഥരോട്‌ പറഞ്ഞത്‌. ഇതോടെയാണ്‌ ഇതിന്‌ പുറകിലെ വന്‍ തട്ടിപ്പിനെ കുറിച്ച്‌ പോലീസിന്‌ വിവരം ലഭിച്ചത്‌.

വ്യാഴാഴ്‌ചയാണ്‌ എം.കെ. രാജേന്ദ്രന്‍ പിള്ളയുടെ ബിസിനസ്‌ ഗ്രൂപ്പായ ശ്രീവത്സം ഗ്രൂപ്പ്‌ സ്ഥാപനങ്ങളിലും നാഗാലാന്‍ഡിലും ഒരേസമയം റെയ്‌ഡ്‌ നടത്തിയത്‌. ഏതാണ്ട്‌ 400 കോടിയുടെ ആസ്‌തി വകകളാണ്‌ എംകെആര്‍ പിള്ളയ്‌ക്കും ബന്ധുക്കള്‍ക്കുമായുണ്ടെന്നാണ്‌ ആദായനികുതി വകുപ്പ്‌ കണ്ടെത്തിയത്‌. പിള്ളയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഒട്ടേറെ ദുരൂഹതകള്‍ ഉള്ളതായാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇതില്‍ ഏറ്റവും പ്രധാനം 201011 കാലയളവില്‍ പിള്ളയുടെ പുത്രന്‍ അരുണ്‍ രാജ്‌ നടത്തിയ ഒരു സാമ്പത്തിക ഇടപാടാണ്‌.

കൊല്ലം നഗരത്തിലുള്ള ട്രാന്‍സ്‌ വേള്‍ഡ്‌ ഹയര്‍ പര്‍ച്ചേസ്‌ ഇന്ത്യാ ലിമിറ്റഡ്‌ എന്ന സ്ഥാപനം പൂട്ടിപ്പോകുകയും ഇന്ത്യന്‍ ബാങ്ക്‌ അത്‌ ലേലത്തില്‍ വെക്കുകയും ചെയ്‌തു. 22.38 സെന്റും അതുപോലെ 13,000 ചതുരശ്ര അടിയുമുള്ള ഒരു കെട്ടിടമാണ്‌ അത്‌. 12 കോടിയോളം രൂപയാണ്‌ ഇതിന്‌ വിലയിട്ടിരുന്നത്‌. എന്നാല്‍ 3.20 കോടി രൂപയ്‌ക്കാണ്‌ ഇടപാടുകള്‍ നടന്നത്‌. ഈ തുക സ്ഥാപനം ഏറ്റെടുക്കുന്നതിനായി ഡിഡി ആയി ബാങ്കിന്‌ കൈമാറുകയും ചെയ്‌തു. പക്ഷെ ആ പണം വന്നത്‌ നാഗാലാന്‍ഡിലെ കോഹിമയിലുള്ള 10 കമ്പനികളില്‍ നിന്നാണ്‌ എന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട വിവരം. പണം അയച്ച കമ്പനികള്‍ പലതും കടലാസില്‍ മാത്രമുള്ളവയാണ്‌.

കമ്പനികളുടേതായി നല്‍കിയിരിക്കുന്ന വിലാസങ്ങള്‍ പോലും വ്യാജമാണെന്നാണ്‌ പുറത്തുവരുന്ന വിവരം. എക്‌സലന്‍സ്‌ അസോസിയേഷന്‍ എന്ന കമ്പനിയാണ്‌ ഇതിലൊന്ന്‌. കോഹിമയില്‍ നിന്ന്‌ ഈ കമ്പനിയുടെ പേരില്‍ 20 ലക്ഷം വന്നിട്ടുണ്ട്‌. അതെപോലെ കെ.ആര്‍.എസ്‌ ഏജന്‍സി 34 ലക്ഷം, പോപ്പുലര്‍ ഫാസ്റ്റ്‌ഫുഡ്‌ 45 ലക്ഷം എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ്‌ പണം വന്നത്‌. കോഹിമ ഇലക്ട്രിക്കല്‍സ്‌, ഓട്ടോ സ്‌പെയെഴ്‌സ്‌, പേരുവെക്കാത്ത ഗവണ്‍മെന്റ്‌ സപ്ലൈയര്‍ എന്നിങ്ങനെയുള്ളവരില്‍ നിന്ന്‌ 3.3 കോടി രൂപയും അരുണ്‍ രാജിന്റെ പേരിലെത്തി.

പണമയച്ച കമ്പനികളില്‍ ഭൂരിഭാഗവും കോഹിമയില്‍ പ്രവര്‍ത്തിക്കുന്നവയല്ല. ഇതില്‍ പോപ്പുലര്‍ ഫാസ്റ്റ്‌ഫുഡ്‌ എന്ന ബേക്കറി മലയാളിയായ ശശിധരന്‍ നായരുടേതാണ്‌. 45 ലക്ഷം രൂപയാണ്‌ ഇതിന്റെ പേരില്‍ എത്തിയതെങ്കിലും ഇത്രയും തുക അരുണ്‍ രാജിന്‌ നല്‍കാനുള്ള സാമ്പത്തിക ശേഷിയില്ല. ഇത്തരത്തില്‍ ഒട്ടേറെ ദുരൂഹമായ സാഹചര്യത്തിലാണ്‌ അരുണ്‍രാജിന്റെ പേരില്‍ പണമെത്തിയത്‌. നാഗാലാന്‍ഡില്‍ അനുവദിച്ച കേന്ദ്ര ഫണ്ടുകള്‍ വകമാറ്റിയതോ അല്ലെങ്കില്‍ അതില്‍ നടത്തിയ അഴിമതിയുടെ വിഹിതമോ ആണ്‌ ഈ പണത്തിന്റ ഉറവിടം.

നോട്ട്‌ അസാധുവാക്കല്‍ സമയത്ത്‌ കള്ളപ്പണം വെളിപ്പടുത്തല്‍ കാലത്ത്‌ 50 കോടി രൂപ എംകെആര്‍ പിള്ളയും ബന്ധുക്കളും വെളിപ്പടുത്തിയിരുന്നു. കഴിഞ്ഞ ദിവസം റെയ്‌ഡ്‌ നടത്തിയപ്പോള്‍ 100 കോടികൂടി വെളിപ്പെടുത്താമെന്ന്‌ അവര്‍ അറിയിച്ചു. 2003 മുതലാണ്‌ ശ്രീവത്സം ഗ്രൂപ്പിന്റെ ഉയര്‍ച്ച തുടങ്ങുന്നത്‌. ഇത്‌ വ്യാപകമായ അഴിമതിയിലൂടെയാണെന്നാണ്‌ ആദായ നികുതി വകുപ്പ്‌ പറയുന്നത്‌. കോണ്‍സ്റ്റബിളായി നാഗാലാന്‍ഡ്‌ പോലീസിലെത്തിയ എംകെആര്‍ പിള്ള അഡീഷണല്‍ എസ്‌പിയായാണ്‌ വിരമിച്ചത്‌.