Wednesday, November 25, 2015

പോക്കറ്റടി സംഘങ്ങള്‍


Foreign tourist assaults driver


പ്രതിദിനം കുടുങ്ങുന്നത്‌ 5000 വാഹനങ്ങള്‍


ആനവേട്ട- രണ്ടാം പ്രതിയും കീഴടങ്ങി


20 വര്‍ഷമായി മാലമോഷണം


തന്നെ കാഴ്ചവയ്ക്കുകയായിരുന്നുവെന്ന് ഭാര്യ രശ്മി ആർ. നായരുടെ വെളിപ്പെടുത്തൽ.

തിരുവനന്തപുരം ∙ രാഹുൽ പശുപാലൻ പല പ്രമുഖർക്കും നിർബന്ധപൂർവം തന്നെ കാഴ്ചവയ്ക്കുകയായിരുന്നുവെന്ന് ഭാര്യ രശ്മി ആർ. നായരുടെ വെളിപ്പെടുത്തൽ. രാഹുൽ തന്നെ വിൽപ്പനച്ചരക്കാക്കി. തന്റെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതും രാഹുലാണെന്ന് ചോദ്യം ചെയ്യലിൽ രശ്മി പൊലീസിനോട് വെളിപ്പെടുത്തി.

രശ്മിയുടേതെന്ന പേരിൽ ഫെയ്സ് ബുക്ക് പേജ് ഉണ്ടാക്കിയതും ഈ പേജിൽ യുവതിയുടെ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തതും രാഹുലായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രശ്മിയുടേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച കമന്റുകൾക്ക് പിന്നിലും രാഹുൽ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അതേസമയം, ഓൺലൈൻ ലൈംഗിക വ്യാപാരത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് ഡിജിപി ടി.പി. സെൻകുമാർ. മനുഷ്യക്കടത്തിനെക്കുറിച്ച് വിപുലമായ അന്വേഷണം അനിവാര്യമാണ്. കേസിൽ ഉന്നതരെ രക്ഷിക്കാൻ സമ്മർദ്ദങ്ങളുണ്ടായി എന്ന ആക്ഷേപങ്ങളെ ഡിജിപി നിഷേധിച്ചു.

ഓൺലൈൻ പെൺവാണിഭക്കേസിൽ അറസ്റ്റിലായ ആറു പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. ചുംബന സമരത്തിൽ പങ്കാളികളായ രാഹുൽ പശുപാലൻ, ഭാര്യ രശ്മി നായർ എന്നിവരടക്കമുള്ള പ്രതികളെയാണു കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ഇവരെ ചോദ്യംചെയ്യുന്നതോടെ വാണിഭ റാക്കറ്റിന്റെ കൂടുതൽ വിവരം ലഭിക്കുമെന്നാണു പ്രതീക്ഷ. 

സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതികരിക്കാൻ സാംസ്കാരിക പ്രവർത്തകർ തുടക്കമിട്ട ചുംബന സമരമെന്ന കൂട്ടായ്മയെ മറയാക്കി രാഹുലും കൂട്ടരും അനാശാസ്യ ഇടപാടുകൾ നടത്തിയിരുന്നതായും ഇതിനിടെ പൊലീസ് കണ്ടെത്തി. കൊച്ചിയിൽ ചുംബനസമരം കത്തിനിൽക്കുമ്പോൾ പാലക്കാട് കുഴൽമന്ദത്തു വീടു വാടകയ്ക്കെടുത്തു രാഹുലും കൂട്ടാളികളും പെൺവാണിഭം നടത്തുകയായിരുന്നു. 


കൊച്ചി മറൈൻഡ്രൈവിൽ സംഘടിപ്പിച്ച ചുംബനസമരത്തിന്റെ മുൻനിരയിൽ രാഹുലും രശ്മിയും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമ ചർച്ചകളിലും ഇവർ സജീവമായിരുന്നു. തുടർന്നു വിവിധ ജില്ലകളിലേക്കു സമരത്തിന്റെ അലയൊലി വ്യാപിക്കുമ്പോൾ രാഹുലും സംഘവും ഇതുവഴി ലഭിച്ച പ്രചാരം മുതലാക്കി പെൺവാണിഭ ഇടപാടുകളും സജീവമാക്കിയെന്നു പൊലീസ് പറഞ്ഞു. 

കുഴൽമന്ദത്തെ വീട്ടിൽ അനാശാസ്യ പ്രവർത്തനങ്ങളുണ്ടോയെന്നു സംശയം തോന്നിയ നാട്ടുകാർ അന്നു പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, റെയ്ഡിനെത്തിയ പൊലീസുകാരെ രാഹുൽ നേരിട്ടതു സദാചാര ഗുണ്ടകൾക്കു കൂട്ടുനിൽക്കുകയാണോ എന്നു ചോദിച്ചാണ്. അതോടെ പൊലീസും പിൻവാങ്ങി. 

പ്രതികളെ ചോദ്യംചെയ്തപ്പോഴാണു ചുംബനസമരത്തെ ഓൺലൈൻ പെൺവാണിഭത്തിന് എങ്ങനെ മറയാക്കിയെന്ന വിവരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്നതോടെ ഇവരുൾപ്പെട്ട വൻ സംഘത്തെക്കുറിച്ചും അവരുടെ സംസ്ഥാനാന്തര ഇടപാടുകളെക്കുറിച്ചും വിവരം ലഭിക്കുമെന്ന് അന്വേഷണസംഘം കരുതുന്നു.

കൊല്ലം ∙ ഓൺലൈൻ പെൺവാണിഭ കേസിൽ പിടിയിലായ രാഹുലിനെതിരെ പിതാവ് പശുപാലൻ രംഗത്തെത്തി. രാഹുലിന്റെയും ഭാര്യ രശ്മിയുടെയും ഇടപാടുകൾ സംബന്ധിച്ചു നേരത്തേ സംശയമുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മകന്റെയും ഭാര്യയുടെയും പ്രവർത്തനങ്ങളിൽ സഹികെട്ടു വീട്ടിൽ നിന്ന് ഇറങ്ങി പ്പോരുകയായിരുന്നു. 

കർണാടകത്തിൽ അറസ്റ്റിലായ മോഡലിനെ ജയിലിൽ നിന്ന് ഇറക്കാൻ മകളുടെ കല്യാണത്തിനു ലഭിച്ച ഒന്നര ലക്ഷം രൂപയാണു രാഹുൽ കൊണ്ടു പോയത്. ഒരു തവണ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു വീടിന്റെ ജനാല അടിച്ചു തകർത്തു. 

ജനിച്ചപ്പോൾ രാഹുലിന്റെ കാലിന് ഉണ്ടായിരുന്ന വൈകല്യം മാറ്റാൻ ലക്ഷങ്ങളാണു ചെലവിട്ടത്. എന്നാൽ മകനും ഭാര്യയും തനിക്കൊരു ഗ്ലാസ് വെള്ളം തരാൻ പോലും തയാറായിട്ടില്ലെന്നും പശുപാലൻ പറഞ്ഞു. ഗൾഫിലായിരുന്ന പശുപാലൻ ഇപ്പോൾ മേസ്തിരിപ്പണി ചെയ്താണു ജീവിക്കുന്നത്.



കോട്ടയം∙ കേരളത്തിൽ ആകെ ചൂടുപിടിച്ച ചർച്ചയായി മാറിയ ചുംബനസമരത്തിന് തുടക്കം കുറിച്ചത് രാഹുൽ പശുപാലൻ എന്ന 29കാരനായിരുന്നു. രാഹുൽ തുടങ്ങിയ 'കിസ് ഔഫ് ലവ്' എന്ന ഫെയ്സ്ബുക്ക് പേജാണ് ഇതിന് അടിത്തറപാകിയത്. പെൺവാണിഭത്തിന് മറപിടിക്കാനായിരുന്നു രാഹുൽ സമരത്തിന്റെ തലപ്പത്തേക്ക് എത്തിയത്. ഭാര്യ രശ്മി ഫെയ്സ്ബുക്കിലടക്കം ചിത്രങ്ങളിട്ട് വിവാദങ്ങളാക്കിയത് കച്ചവടം കൊഴുപ്പിക്കാനും.

കൊച്ചിയെ കലുഷിതമാക്കി ചുംബന സമരം. പൊലീസിന്റെ ഇടിവണ്ടിക്കുള്ളിൽ വരെ പശുപാലനും ഭാര്യയും ചുംബിച്ചു പ്രതിഷേധിച്ചു. ഇതെല്ലാം ഒരു മറയായിരുന്നു ഓൺലൈൻ പെൺവാണിഭത്തിനുള്ള മറ. ഭാര്യ രശ്മി നായർ കേരളത്തിലെ ആദ്യ ബിക്കിനി മോഡൽ എന്ന വിവാദ വിശേഷവുമായാണ് രംഗത്തെത്തിയത്. ചുംബന സമരത്തോടെ പ്രശസ്തയായി. ഫെയ്സ‍്ബുക്കിലടക്കം ചൂടൻ ചിത്രങ്ങളിട്ട് വിവാദങ്ങളുണ്ടാക്കി ഇതെല്ലാം കച്ചവടം കൊഴുപ്പിക്കാനുള്ള തന്ത്രങ്ങളായിരുന്നു. രാഹുൽ പശുപാലനും ഭാര്യ രശ്മിയും നേരിട്ടായിരുന്നു പല ഇടപാടുകളും. ബാംഗ്ലൂരിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ട് വന്ന് സംഘത്തിന് കൈമാറിയിരുന്നത് രാഹുൽ പശുപാലനായിരുന്നു. 

സംഘത്തിൽ പ്രായപൂർത്തിയായവരിൽ ഏറ്റവും വിലപിടിപ്പുള്ള താരം രശ്മിയായിരുന്നു. പുതിയ പെൺകുട്ടികളെ കണ്ടെത്തുന്നതും രശ്മി തന്നെ. അറസ്റ്റിലായ രാത്രി രശ്മിയെ ഹോട്ടലിലെത്തിച്ചത് ഭർത്താവ് രാഹുൽ പശുപാലനായിരുന്നു. വാഹനത്തിൽ ഇവരുടെ മകനായ ആറു വയസുകാരനും ഉണ്ടായിരുന്നു. കുട്ടിയെ പെൺവാണിഭ സംഘത്തിനൊപ്പം ഇടപെടുത്തിയ ക്രൂരതയ്ക്കും കേസെടുക്കും. 

പലരേയും ഫെയ്സ്ബുക്കിലടക്കം അപമാനിച്ചതിന് രാഹുൽ പശുപാലനെതിരെ കേസുണ്ട്. ഭാര്യ രശ്മിയുടെ തിരക്കഥയിൽ പ്ലിംഗ് എന്നൊരു സിനിമ സംവിധാനം ചെയ്യാനിരിക്കുകയായിരുന്നു രാഹുൽ പശുപാലൻ. രാഹുൽ അറസ്റ്റിലായതോടെ പ്ലിങ്ങായത് ഇങ്ങനെ ജയ് വിളിച്ചവരാണ്. അന്ന് രക്തഹാരമിട്ട് ജയ് വിളിച്ചവരൊക്കെ പെട്ടുപോയി.

Sunday, November 22, 2015

ഇടപ്പള്ളി ബ്ലാക്ക്‌ മെയിലിങ്ങ്‌


നാല്‌ കോടിയുടെ തട്ടിപ്പ്‌


ശ്രീജിത്ത് ഐപിഎസ് നിങ്ങള്‍ക്ക് ഇരകളുടെ രക്തം പ്രസാദമായി പകരുന്ന പൂജാരിയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അങ്ങനെയല്ലെന്ന് ശശികല ടീച്ചറോട് മാധ്യമ പ്രവര്‍ത്തകന്‍ എസ്‌വി പ്രദീപ്

ശ്രീജിത്ത് ഐപിഎസ് നിങ്ങള്‍ക്ക് ഇരകളുടെ രക്തം പ്രസാദമായി പകരുന്ന പൂജാരിയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അങ്ങനെയല്ലെന്ന് ശശികല ടീച്ചറോട് മാധ്യമ പ്രവര്‍ത്തകന്‍ എസ്‌വി പ്രദീപ്


തൃശ്ശൂര്‍: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നടപടികളെ അനുകൂലിച്ച് സംഘ്പരിവാറും ഹനുമാന്‍ സേനയും രംഗത്ത് വന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ എസ്‌വി പ്രദീപ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രദീപ് ശശികല ടീച്ചര്‍ അടക്കമുള്ള സംഘപരിവാര്‍ നേതാക്കള്‍ക്ക് എതതിരേ ആഞ്ഞടിച്ചത്. കൂര്‍ത്ത് തുറിച്ച നോട്ടങ്ങളെ പുഞ്ചിരിയിലുടെ മറുപടി നല്‍കിയ സ്വാമി വിവേകാനന്ദനും സിസ്റ്റര്‍ നിവേദിതയും ഇന്നുണ്ടായിരുന്നെങ്കില്‍ നിങ്ങളുടെ കപട ചാരിത്ര്യപ്രസംഗത്തെ എങ്ങനെ കണ്ടേനെ എന്ന് ഓര്‍ക്കുക. രാഹുലിനേയും രശ്മിയേയും ഏതെങ്കിലും തരത്തില്‍ ന്യായികരിക്കുക ലവലേശം ലക്ഷ്യമില്ലാത്ത കാര്യമാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കടുത്ത ശിക്ഷ ലഭിക്കണം. പക്ഷേ ചില ചിഹ്നങ്ങളുടെ പേരില്‍ നിങ്ങള്‍ അവരെ കുരുശില്‍ തറയ്ക്കാന്‍ വെമ്പുമ്പോള്‍ ഭരണഘടന ഉറപ്പുവരുത്തുന്ന പൗരാവകാശം ലംഘിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ഓര്‍മ്മിപ്പിക്കുക കര്‍ത്തവ്യം എന്ന് വിശ്വസിക്കുന്നു. കാരണം മൂകാംബികാ ദാസനായ എസ് ശ്രീജിത്ത് ഐപിഎസ് നിങ്ങള്‍ക്ക് ഇരകളുടെ രക്തം പ്രസാദമായി പകരുന്ന പൂജാരിയാവാം പ്രത്യേകിച്ച് ഇടത് പക്ഷചിഹ്നങ്ങള്‍ അവരില്‍ കണ്ടതിനാല്‍. മറ്റുളളവര്‍ക്ക് അങ്ങനെ ആകണമെന്നില്ലല്ലോ ടീച്ചര്‍ജീ എന്ന് പ്രദിപ് ചോദിയ്ക്കുന്നു. ചുംബന സമരം എന്ന ആഭാസം നടത്തി അതിന്റെ പിന്നില്‍ കുട്ടികളെ വരെ വില്‍കുന്ന വലിയ സെക്‌സ് റാക്കറ്റ് നടത്തിയ രാഹുല്‍ പശുപാലനെയും കൂട്ടരെയും അകത്താക്കിയ ശ്രീജിത്ത് ഐപിഎസ്സിന് ഒരു ബിഗ് സല്യൂട്ട് എന്ന പ്രമുഖ ആര്‍എസ്എസ് പ്രവര്‍ത്തക കെപി ശശികലയുടെ വി ലൗ ശശികല ടീച്ചര്‍ എന്ന ഫേസ്ബുക്ക് പേജിലെ പരാമര്‍ശങ്ങളേയും, മൂകാംബിക ഭക്തനായ ഐജി ശ്രീജിത്തിനെ പ്രകീര്‍ത്തിച്ച ഹനുമാന്‍ സേനയുടെ നടപടിയേയും കൈരളി ചാനലിന്റെ ചീഫ് സബ് എഡിറ്റര്‍ കൂടിയായ എസ്‌വി പ്രദീപ് ചോദ്യം ചെയ്യുകയാണ് തന്റെ പോസ്റ്റില്‍ കൂടി.
എസ്‌വി പ്രദീപിന്റെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം:
ശശികല ടീച്ചറിനും അനുകൂലികള്‍ക്കും ഹനുമാന്‍സേന തുടങ്ങിയ അതിതീവ്ര ഹൈന്ദവ സംഘടനകള്‍ക്കും നല്ല നമസ്‌കാരം.പക്ഷേ നിങ്ങള്‍ ഓര്‍ക്കുക ഇത് കേരളമാണ്. അനീതിയുടെ കറുത്ത കരങ്ങളെ, വെളുത്ത മുഖംമൂടികളെ, ഇരട്ടച്ചങ്കുറപ്പോടെ പിച്ചിച്ചീന്തിയ പോരാട്ടഭൂമി. ഓണ്‍ലയ്ന്‍ പെണ്‍വാണിഭം ശശികലടീച്ചറനുകൂലികള്‍ക്കും സംഘികള്‍ക്കും അതിവിശിഷ്ഠമായത് ഒരേ ഒരു കാരണത്താലാണ്. അതില്‍ ഉള്‍പ്പെട്ട ആരോപിതരുടെ എഫ്ബി പേജില്‍ ഇടതുപക്ഷ ആഭിമുഖ്യമുളള ചില ചിഹ്നങ്ങള്‍ കണ്ടു. പിന്നെ വിഗ്രഹവത്കരണത്തിനും ഭഞ്ജനത്തിനും അധികം സമയം വേണ്ടി വന്നില്ല. ഇടതുസഹയാത്രികരൊക്കെ വാണിഭക്കാരും ശ്രീജിത്ത് ഐപിഎസ് മൂകാംബിക ഭക്തനും ദാസനുമൊക്കെയായി ദയവായി ശശികല ടീച്ചറനുകൂലികളും സംഘികളും സമരചരിത്രം പഠിക്കുക. അത് നവകാലഘട്ടം മാത്രം പോരാ പുരാണകാലഘട്ടവും വേണം. എല്ലാ സമരങ്ങളും പ്രതീകങ്ങളാണ്. ചുംബനസമരവും. സംസ്‌കാര സംരക്ഷണത്തിന്റെ മൊത്തക്കച്ചവടക്കാര്‍ ആണിനേയും പെണ്ണിനേയും ലൈംഗിക ചിഹ്നങ്ങളാക്കി അധപതിപ്പിച്ച് അറവ്മാടുകളോട് എന്നപോലെ കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചപ്പോള്‍ നൈസര്‍ഗികമായി ഉടലെടുത്ത പ്രതിരോധ കൂട്ടായ്മ. ആണ്‍ പെണ്‍ സൗഹൃദത്തിന്റെ വിശുദ്ധി മുദ്രാവാക്യങ്ങളിലല്ല ആന്തരിക ചോദനയിലാണെന്ന് ഊട്ടിയുറപ്പിക്കാന്‍ നടത്തിയ അവകാശപ്പോരാട്ടം. അതില്‍ പങ്കെടുത്തവര്‍ പരസ്പരം ആലിംഗനം ചെയ്ത് കവിളോട് കവിള്‍ ചേര്‍ത്തപ്പോള്‍ പകുത്ത് നല്‍കിയത് ബൊഹീമിയന്‍ ലൈംഗികതയല്ല മറിച്ച് വ്യക്തിത്വത്തെ അടിയറവയ്ക്കാന്‍ ആഹ്വാനം ചെയ്യുന്ന ശശികലടീച്ചറനുകൂലികളുടെ കറുത്തകൈകളെ വെട്ടിമാറ്റും എന്ന ദൃഢപ്രതിജ്ഞയാണ്
പുരാണങ്ങളും അതാണ് ടീച്ചര്‍ജീ…
ശ്രീകൃഷ്ണനും പതിനായിരത്തെട്ട് ഭാര്യമാരും.
മതാതീത ഗ്രന്ഥങ്ങള്‍ ഇവരെ കാണുന്നത് പ്രതീകങ്ങളായാണ്. അവകാശപ്പോരാട്ടത്തിന്റെ പ്രതീകങ്ങള്‍. യാദവ കുലത്തില്‍ യാഥാസ്ഥിതിക ശക്തികളുടെ കറുത്ത അധീശത്വം ആണ്‍ പെണ്‍ വേര്‍തിരിവ് രൂഢമൂലമാക്കിയപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ, സൗഹൃദത്തിന്റെ, സംഗീതകാരനായി കൃഷ്ണന്‍. ആ കൃഷ്ണനോട് ഐക്യദാര്‍ഢ്യമായി രാധ. അങ്ങനെ പതിനായിരത്തെട്ടിലധികം കൃഷ്ണന്‍മാരും പതിനായിരത്തെട്ടിലധികം രാധമാരും… കൊച്ചിയിലും കോഴിക്കോട്ടും ഒത്ത്കൂടിയത് എസ്എഫ്‌ഐ ക്കാരും ഡിവൈഎഫ് ഐ ക്കാരും മറ്റ് ഇടത്പക്ഷ സംഘടനകളും അല്ല ശശികല ടീച്ചര്‍ജീ. താങ്കളുടെ പ്രസ്ഥാനമടക്കം സദാചാരപൊലീസ് ചമയുമ്പോള്‍ പോയി പണി നോക്കാന്‍ പറഞ്ഞ കൃഷ്ണന്‍മാരും രാധമാരും. ശിവസേനക്കാരന്റെ കുറുവടി പിടിച്ചെടുത്ത് തങ്ങളുടെ ഓടക്കുഴലാക്കിയ പുതിയകാല രാധമാര്‍ കൃഷ്ണന്‍മാര്‍…
ബ്രാഹ്മണ്യം രജപുത്ര ഋതുമതികള്‍ക്ക് മേല്‍ മൂടുപടം വാരിച്ചുറ്റി കിടപ്പറയിലൊളിപ്പിച്ചപ്പോ സൂര്യഭഗവാനെ സ്വന്തം കിടപ്പറയില്‍ ക്ഷണിച്ച് വരുത്തി കവചകുണ്ഡലധാരിയായ കര്‍ണ്ണനെ മകനാക്കിയ കുന്തിയും ആ കാലത്തെ പ്രതികാത്മക സമരനായിക ആണ് ശശികല ടീച്ചര്‍ജീ
കൂര്‍ത്ത് തുറിച്ച നോട്ടങ്ങളെ പുഞ്ചിരിയിലുടെ മറുപടി നല്‍കിയ സ്വാമി വിവേകാനന്ദനും സിസ്റ്റര്‍ നിവേദിതയും ഇന്നുണ്ടായിരുന്നെങ്കില്‍ നിങ്ങളുടെ കപട ചാരിത്ര്യപ്രസംഗത്തെ എങ്ങനെ കണ്ടേനെ എന്ന് ഓര്‍ക്കുക.
രാഹുലിനേയും രശ്മിയേയും ഏതെങ്കിലും തരത്തില്‍ ന്യായികരിക്കുക ലവലേശം ലക്ഷ്യമില്ലാത്ത കാര്യമാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കടുത്ത ശിക്ഷ ലഭിക്കണം. പക്ഷേ ചില ചിഹ്നങ്ങളുടെ പേരില്‍ നിങ്ങള്‍ അവരെ കുരുശില്‍ തറയ്ക്കാന്‍ വെമ്പുമ്പോള്‍ ഭരണഘടന ഉറപ്പുവരുത്തുന്ന പൗരാവകാശം ലംഘിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ഓര്‍മ്മിപ്പിക്കുക കര്‍ത്തവ്യം എന്ന് വിശ്വസിക്കുന്നു. കാരണം മൂകാംബികാ ദാസനായ എസ് ശ്രീജിത്ത് ഐപിഎസ് നിങ്ങള്‍ക്ക് ഇരകളുടെ രക്തം പ്രസാദമായി പകരുന്ന പൂജാരിയാവാം പ്രത്യേകിച്ച് ഇടത് പക്ഷചിഹ്നങ്ങള്‍ അവരില്‍ കണ്ടതിനാല്‍. മറ്റുളളവര്‍ക്ക് അങ്ങനെ ആകണമെന്നില്ലല്ലോ ടീച്ചര്‍ജീ.
വാണിഭം എന്നാല്‍ കൊടുക്കല്‍ വാങ്ങല്‍. അത് സ്വര്‍ണ്ണമായാലും ശരീരമായാലും. കൊടുത്തവനെ പൊതുജനമധ്യം വിളിച്ചു പറഞ്ഞ് ചൂണ്ടികാട്ടിയാല്‍ വാങ്ങിയവനേയും വിളിച്ച് പറഞ്ഞ് ചൂണ്ടിക്കാട്ടണം. അതല്ലേ ധര്‍മ്മം ടീച്ചര്‍ജീ??
നിയമനതട്ടിപ്പുമായുംമറ്റും ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിനെതിരെ അതി നിര്‍ണായക വാര്‍ത്ത വന്നുതുടങ്ങുന്ന അടുത്ത നിമിഷം ചാനലുകളിലെ െ്രെകം ബീറ്റുകാര്‍ക്ക് പോലീസ് തലപ്പത്ത് നിന്ന് വാണിഭ സ്‌കൂപ്പ് മസേജ് വന്നുവെങ്കില്‍ അത് ചില്ലറകാര്യമാണോ ടീച്ചര്‍ജീ? വാണിഭ റെയ്ഡും അറസ്റ്റും നടക്കുന്ന ഘട്ടത്തില്‍ അതീവ രഹസ്യമാക്കുന്നതിന് പകരം സ്‌കൂപ്പ് മസേജ് അയച്ച് ബ്രേക്കിംഗ് ന്യൂസ് വരുത്തിയാല്‍ ഏറ്റവും കുറഞ്ഞത് രാഹുലിനും രശ്മിക്കും അപ്പുറം കുറേ വേട്ടക്കാരെങ്കിലും രക്ഷപ്പെടാന്‍ സാധ്യത ഇല്ലേ ടീച്ചര്‍ജീ
ആഭ്യന്തരവകുപ്പിനെതിരായ വാര്‍ത്തയും അതിനെ ചെറുക്കാന്‍ അനുകൂല വാര്‍ത്തകളും തിരഞ്ഞെടുക്കപ്പെട്ട ബീറ്റ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് പോലീസില്‍ നിന്നുതന്നെ മെസ്സേജാകുമ്പോള്‍ രാഷ്ട്രീയത്തിലെ ഗ്രൂപ്പിസം സേനയിലേക്കും പകര്‍ന്നോ എന്ന് സംശയിക്കുന്നതില്‍ തെറ്റുണ്ടോ ടീച്ചര്‍ജീ.? വാണിഭത്തിലെ പോലീസ് കഥ നാഴികയ്ക്ക് നാല്‍പത് വട്ടം അര്‍ദ്ധനഗ്‌ന ഫോട്ടോകള്‍ക്കൊപ്പം വിവിധ ആംഗിളുകളില്‍ പോസ്റ്റ് ചെയ്യുന്ന മാധ്യമഭീമന്റെ രാഷ്ട്രീയം എല്ലാവര്‍ക്കും അറിയുന്നതല്ലേ ടീച്ചര്‍ജീ. ജനങ്ങളെ ഇക്കിളി ഇടുപ്പിച്ച് നിയമസഭ സമ്മേളനകാലം വരെ ചില രാഷ്ട്രീയ നാടകങ്ങള്‍ ഒളിക്കാനും സംരക്ഷിക്കാനും ഉളള തന്ത്രങ്ങളുടെ ഭാഗമാണ് വാണിഭ കഥയെന്ന് ഭരണസിരാകേന്ദ്രത്തിലെ ചുവരുകള്‍ പറയുന്നതില്‍ സത്യമുണ്ടോ എന്ന് ചികയണ്ടേ ടീച്ചര്‍ജീ?
താങ്കളുടെ ആൾക്കാർ വിശേഷിപ്പിക്കുന്ന മൂകാംബികാദാസൻറെ സർവ്വീസ് ചരിത്രത്തിൽ ദാസനെ സെൻസിറ്റീവ് പോസ്റ്റുകളിൽ നിയമിക്കരുതെന്ന് മുൻ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷൺ കുറിയിട്ടിരുന്നു. പിന്നെ ദാസനെതിരെ തൃശൂർ വിജിലൻസ് കോടതിയലെ ക്രൈം6/2010 ഉം എറണാകുളം JFMC 1 ലെ CC No 695/08 ലേയും വിവരങ്ങൾ ഒന്ന് പഠിക്കുക. ദാസൻറെ ചിരകാല സുഹൃത്തായിരുന്ന രമേശ് നമ്പ്യാർ എന്തിന് 4.11.2009 ൽ ആത്മഹത്യക്ക് ശ്രമിച്ചു?? രമേശ് പറയുന്ന കഥകൾ അറിയുക ടീച്ചർജീ. ഹൈക്കോടതിയിലെ WPC 15994/2010 ലെ കഥകൾ പിന്നെ 21. 05.2010 CMP 592/2010 ലെ കഥകൾ
ഐഎസ് ആര്‍ഒ ചാരകേസ് ഭരണകൂട ഒത്തുകളിയുടെ അവസാന ഉദാഹരണമായി അവശേഷിക്കട്ടേ. ഇനിയും നമ്പിനാരായണന്‍മാരുടെ കണ്ണുനീര്‍ ആവശ്യമുണ്ടോ ശശികലടീച്ചര്‍ അനുകൂലികളേ….
എസ്‌വി പ്രദീപ്

രാഹുല്‍ പശുപാലന്റേയും രശ്മി ആര്‍ നായരുടേയും അറസ്റ്റിന് അമിത പ്രാധാന്യം നല്‍കുന്നത് ചെന്നിത്തല ശരണ്യ ബന്ധം ജനങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും തിരിച്ച് വിടാന്‍

രാഹുല്‍ പശുപാലന്റേയും രശ്മി ആര്‍ നായരുടേയും അറസ്റ്റിന് അമിത പ്രാധാന്യം നല്‍കുന്നത് ചെന്നിത്തല ശരണ്യ ബന്ധം ജനങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും തിരിച്ച് വിടാന്‍



തൃശ്ശൂര്‍: കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് വേണ്ടി സംസ്ഥാന പോലീസ് നടത്തിയ റെയ്ഡില്‍ ചുംബന സമരക്കാരായ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും അടങ്ങിയ സംഭവത്തിന് വലിയ പബ്ലിസിറ്റിയാണ് പോലീസ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും നല്‍കുന്നത്. എന്നാല്‍ ഒരു പ്രമുഖ നേതാവ് പോലും ഉള്‍പ്പെട്ടതടക്കം നിരവധി അനാശാസ്യ സംഘങ്ങളെ പലപ്പോഴായി പിടികൂടിയിട്ടുള്ളപ്പോഴൊന്നും കാണിക്കാത്ത ഉല്‍സാഹമാണ് ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ശ്രീജിത്ത് അടക്കം പത്രസമ്മേളനം നടത്തിയും പിന്നീട് എല്ലാ ചാനലുകളിലും ചര്‍ച്ചയില്‍ പങ്കെടുത്തും വിഷയം പൊലിപ്പിക്കുന്നത്. സത്യത്തില്‍ എന്താണ് രാഹുല്‍ പശുപാലന്റേയും രശ്മിയുടേയും കാര്യത്തില്‍ മാത്രം ഇവര്‍ക്ക് ഇത്ര ആവേശം. മലയാളത്തിലെ പത്രമുത്തശ്ശി എന്നറിയപ്പെടുന്ന മനോരമ എന്തിനാണ് തുടര്‍ക്കഥപോലെ ഓരോ 10 മിനിറ്റിലും ഓണ്‍ലൈനിലും ചാനലിലും പുതിയപുതിയ അപ്‌ഡേഷന്‍ നടത്തുന്നത്. ഇതിന്റെയെല്ലാം പിന്നില്‍ കേരളത്തിലെ ആഭ്യന്തരം ഭരിയ്ക്കുന്ന രമേശ് ചെന്നിത്തലയുടെ കാഞ്ഞബുദ്ധിയും തന്ത്രങ്ങളുമായിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. അതിന്റെ ലക്ഷ്യമോ കേരളത്തെ ഞെട്ടിച്ച രണ്ടാം സോളാര്‍ ആയേക്കാവുന്ന പോലീസ് നിയമന തട്ടിപ്പിലെ നായിക ശരണ്യയുമായുള്ള ചെന്നിത്തലയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും ബന്ധം സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയുടേയും ജനങ്ങളുടേയും മുന്നില്‍ നിന്നും മറച്ച് പിടിയ്ക്കാനായിരുന്നു എന്ന് വ്യക്തം.
പോലീസ് നിയമന തട്ടിപ്പില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു തുടങ്ങിയപ്പോള്‍ മുതല്‍ എങ്ങനെ ഇതിനെ പ്രതിരോധിയ്ക്കാം എന്ന് തലപുകഞ്ഞിരുന്ന ആഭ്യന്തര വകുപ്പിപ്പിന്റെ മുന്നിലേക്കാണ് രാഹുലും രശ്മിയും അടങ്ങിയ പെണ്‍വാണിഭസംഘം എത്തപ്പെട്ടത്. കഴിഞ്ഞ രണ്ട് മാസങ്ങളായി നിരീക്ഷണത്തിലായിരുന്ന ഇവരെ ഉടന്‍ പൊക്കാനും ചുംബന സമരത്തിലൂടെ ഇവര്‍ വെറിപ്പിച്ച നല്ലൊരു വിഭാഗം സദാചാരവാദികളെ മുഴുന്‍ ഇവര്‍ക്കെതിരേ തിരിയ്ക്കാനുമുള്ള ബുന്ധിപരമായ നീക്കം ആയിരുന്നു പിന്നിട് നടന്നത്. തുടര്‍ന്ന പല കേസുകളിലും കേരളം കാണാത്ത തരത്തില്‍ ഉള്ള ഉല്‍സാഹവുമായി പോലീസ് ഈ കേസ് ഏറ്റെടുത്തു. ഈ ഒരു ഒറ്റ സംഭവത്തോടെ കേരളം ഞെട്ടലോടെ കേട്ട മറ്റൊരു വാര്‍ത്തയായ കോടികള്‍ കട്ട പോലീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയ ശരണ്യ വെളിപ്പെടുത്തിയ തനിക്ക് ആഭ്യന്തര മന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭിച്ചുവെന്ന മൊഴി സംബന്ധിച്ച വാര്‍ത്തകള്‍ ഒറ്റരാത്രികൊണ്ടാണ് ആഭ്യന്തര മന്ത്രി കഴുകി കളഞ്ഞത്. കൂട്ടത്തില്‍ ബാര്‍ കോഴ, കെ. ബാബുവിന്റെ രാജി, മാണിയുടെ രാജിയുടെ തുടര്‍ചര്‍ച്ച , ഫറൂഖ് കോളേജ് വിഷയം തുടങ്ങി എല്ലാ സെന്‍സിറ്റീവ് വിഷയങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ തിരിച്ചുവിടുകയും ചെയ്തു.
നേരത്തെ കേരളത്തെയാകെ ഞെട്ടിച്ച പോലീസ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് 164ാം വകുപ്പു പ്രകാരമുള്ള കേസിലെ പ്രതി ശരണ്യയുടെ രഹസ്യമൊഴിയാണ് പുറത്തുവന്നിരുന്നത്. ആലപ്പുഴയിലെ ഹരിപ്പാട്ടുള്ള രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസിലെത്തി രമേശ് ചെന്നിത്തലയെ കണ്ടുവെന്നാണ് മജിസ്‌ട്രേറ്റ് മുമ്പാകെ ശരണ്യ മൊഴി നല്‍കിയത്. 14 പേജുള്ള രഹസ്യമൊഴിയാണ് നല്‍കിയിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസിലും മന്ത്രിയുടെ ഓഫീസിലെ വേണുവും കൂടെയുണ്ടായിരുന്നെന്നും രഹസ്യമൊഴിയില്‍ പറയുന്നുണ്ട്.
മൊഴിയില്‍ ശരണ്യ പറയുന്നത് ഇപ്രകാരം. ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിലേക്ക് തന്നെ കൊണ്ടു പോയത് നൈസലാണ്. ക്യാമ്പ് ഓഫീസില്‍ മന്ത്രി രമേശ് ചെന്നിത്തലയെ നൈസല്‍ തന്നെ പരിചയപ്പെടുത്തി. മന്ത്രിയുടെ ഓഫീസിലെ വേണുവും കൂടെയുണ്ടായിരുന്നു. നമുക്ക് വേണ്ടി ആളുകളെ പിടിക്കുന്ന ആളാണെന്നാണ് തന്നെ പരിചയപ്പെടുത്തിയത്. പിന്നീട് ഇതിന്റെ ചുവടുപിടിച്ചാണ് രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ് അരങ്ങേറുന്നത്. ഇതിന് ആവശ്യമായ കേരള പൊലീസിന്റെ സീലും പിഎസ്‌സിയുടെ സീലും മന്ത്രിയുടെ സീലും മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് നൈസല്‍ സംഘടിപ്പിച്ചത്.അന്വേഷണം ആരംഭിച്ചതിനു ശേഷം ആഭ്യന്തര മന്ത്രിയുടെ പേരു പറയരുതെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ശരണ്യയുടെ മൊഴിയില്‍ പറയുന്നു. ക്രൈംബ്രാഞ്ച് എസ്പിയാണ് ശരണ്യയെ ഭീഷണിപ്പെടുത്തിയത്. രമേശ് ചെന്നിത്തലയുടെ പേരോ മന്ത്രിയുടെ ഓഫീസില്‍ പോയ വിവരമോ പുറത്തു പറയരുതെന്നായിരുന്നു ഭീഷണി. ശരണ്യയുടെ രഹസ്യ മോഴിയെ പറ്റി കഴിഞ്ഞദിവസം കൈരളി ന്യൂസ് ചാനലായിരുന്നു പുറത്തുവിട്ടിരുന്നത്.
ഏതായാലും ഈ സംഭവത്തില്‍ അന്നേദിവസം തന്നെ കേരളത്തിലെ മുന്‍കാല മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്ന ഒന്നാകുന്നു. ശരണ്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആഭ്യന്തര മന്ത്രി അധികാരമുള്ള മിക്ക മാധ്യമപ്രവര്‍ത്തകരേയും പേഴ്‌സണല്‍ ആയി വിളിച്ച് സുഖിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ റിസല്‍റ്റ് കാണാനുണ്ടെന്നും സുനിത പറയുന്നു. പലരും രമേശ് ചെന്നിത്തലക്കെതിരായ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ പിന്നോക്കം പോയിരിക്കുന്നു എന്ന് സുനിത പറഞ്ഞതും സത്യമാണെന്ന് രാഹുലിന്റെയും രശ്മിയുടേയും അറസ്റ്റിന് ശേഷമുള്ള മാധ്യമ വാര്‍ത്തകള്‍ തെളിയിയ്ക്കുന്നു….
സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സോഷ്യല്‍ മീഡിയയെ രമേശ് ചെന്നിത്തല മാനേജ് ചെയ്യുന്ന വിധം
രണ്ടു ദിവസം മുമ്പ് കേരളം ഞെട്ടലോടെ കേട്ട ഒരു വാര്‍ത്ത റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയ ശരണ്യ തനിക്ക് ആഭ്യന്തര മന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭിച്ചുവെന്നത് ഒറ്റരാത്രികൊണ്ടാണ് ആഭ്യന്തര മന്ത്രി കഴുകി കളഞ്ഞത്…
കൂട്ടത്തില്‍ ബാര്‍ കോഴ, ബാബുവിന്റെ രാജി, മാണിയുടെ രാജിയുടെ തുടര്‍ ചര്‍ച്ച , ഫറൂഖ് കോളേജ് വിഷയം തുടങ്ങി എല്ലാ സെന്‍സിറ്റീവ് വിഷയങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ തിരിച്ചു…
സത്യമേവ ജയതേ എന്നു മാധ്യമങ്ങളോട് പറഞ്ഞതിന് ജേക്കബ് തോമസ് ഐപിഎസ് നടപടി നേരിടുന്ന കേരളത്തില്‍ ഒരു പെണ്‍വാണിഭ സംഘം അറസ്റ്റിലായപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഐ ജി ശ്രീജിത്ത് ആദ്യം പത്രസമ്മേളനം നടത്തി… പിന്നീട് എല്ലാ ചാനലിലും ചര്‍ച്ചയില്‍ പങ്കെടുത്ത് വിഷയം പൊലിപ്പിച്ചു…
ഇരട്ടനീതി എന്നു പറഞ്ഞാല്‍ ഇതൊക്കെ അതില്‍ വരുമോ? സര്‍ക്കാരിനെതിരെ വ്യക്തമായ തെളിവുള്ള കേസുകളില്‍ പോലും അന്വേഷണോദ്യോഗസ്ഥര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും പാടില്ല.. സുകേശന്‍ തന്റെ അനുഭവം തുറന്നു പറഞ്ഞത് ഓര്‍മയുണ്ടാവുമല്‌ളോ. ഐ ജി ശ്രീജിത്ത് മാധ്യമങ്ങളില്‍ സംസാരിച്ച് വിഷയം കൊഴുപ്പിച്ച് മറ്റ് എല്ലാ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ മാറ്റി.
സോഷ്യല്‍ മീഡിയയെ തളര്‍ത്താം എന്നു കരുതുന്ന രമേശ് ചെന്നിത്തലയുടെ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ മാധ്യമപ്രവര്‍ത്തകരും നന്നായി സപ്പോര്‍ട്ടു ചെയ്യുന്നുണ്ട്..
ആഭ്യന്തര മന്ത്രി മിനിയാന്ന് അധികാരമുള്ള മിക്ക മാധ്യമപ്രവര്‍ത്തകരേയും പേഴസണല്‍ ആയി വിളിച്ച് സുഖിപ്പിച്ചിട്ടുണ്ട്.. അതിന്റെ റിസല്‍റ്റ് കാണാനുണ്ട്… പലരും രമേശ് ചെന്നിത്തലക്കെതിരായ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ പിന്നോക്കം പോയിരിക്കുന്നു…
ഇതു ടൈപ്പ് ചെയ്യുമ്പോള്‍ മീഡിയാ വണ്‍ റിപ്പോര്‍ട്ടര്‍ പറയുന്നു..” സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവര്‍ നീരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചുവെന്ന്….” സോഷ്യല്‍ മീഡിയയില്‍ ശക്തമായി സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞിരുന്നവരെ ഒറ്റയടിക്ക് സംഘികളെകൊണ്ടും സുഡാപ്പികളെകൊണ്ടും ആക്രമിപ്പിച്ച് ഒതുക്കാമെന്ന മോഹം ആഭ്യന്തര മന്ത്രിക്കുണ്ടെങ്കിലും അതു നടക്കാന്‍ പ്രയാസമാവും…. ഒറ്റ പകല്‍ കൊണ്ട് ഒരു അഴിമതിയും ഇല്ലാതാകുന്നില്ലല്‌ളോ…
യഥാര്‍ത്ഥത്തില്‍ ഇന്നലെ കൊച്ചിയില്‍ നടന്ന ഓപ്പറേഷന്‍ ഡാഡി കേരളത്തെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്. പ്രായപൂര്‍ത്തിയാവാത്ത കൂട്ടികളെ പെണ്‍വാണിഭത്തിനുപയോഗിച്ച സംഘത്തെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.. ആ കൊടും ക്രിമിനലുകള്‍ ചെയ്ത ക്രൂരകൃത്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം രശ്മിയുടെ അഴകളവുകള്‍ ചര്‍ച്ച ചെയ്ത് കേരളത്തിലെ മാധ്യമങ്ങള്‍ മാതൃകയായ ദിവസമാണ് ഇന്നലെ… ഒരു ചാനലും ചര്‍ച്ച ചെയ്തില്ല കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന വാണിഭത്തെക്കുറിച്ച്… അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച്… ആ ഇരകളെക്കുറിച്ച്… ഇടപാടുകാരെക്കുറിച്ച്…
രാഹുല്‍ കുറ്റം ചെയ്‌തെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ… പക്ഷേ അയാളെ മാത്രം ക്രൂശിച്ചു കൊണ്ട് മറ്റു കൊടും കുറ്റവാളികള്‍ പുറംവാതിലിലൂടെ ഇറങ്ങി പോകുന്നതാണ് ഇപ്പോള്‍ കാണുന്നത്…
ചുംബന സമരമെന്ന സമര മാതൃകയെ ഒരു കാലത്തും പിന്തുണച്ച വ്യക്തിയല്ല ഞാന്‍… എന്നാല്‍ സദാചാര പൊലീസിങ്ങിന് എല്ലാകാലത്തും എതിരായിരുന്നു… രാഹുലിനേയോ രശ്മിയേയോ ഞാന്‍ നേരിട്ടു കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല… ഫെയ്‌സ്ബുക്കില്‍ യോജിക്കുകയും വിയോജിക്കുകയും ചെയ്തിട്ടുണ്ട്… പെണ്‍വാണിഭം എന്നു കേട്ടാല്‍ പിന്നീടാരും പിന്തുണക്കില്ല എന്ന് പൊലീസിന് വ്യക്തമായിട്ടറിയാം… അതു സംഭവിച്ചിരിക്കുന്നു… അതോടൊപ്പം ഇന്നലെ വരെ ചര്‍ച്ച ചെയ്ത അഴിമതികഥകളും അപ്രത്യക്ഷമായിരിക്കുന്നു…രമേശ് ചെന്നിത്തല എന്ന തന്ത്രശാലിക്ക് നല്ലതു വരട്ടെ…

Wednesday, October 14, 2015

29 കുട്ടികളെ പിടികൂടിയ സംഭവം കുട്ടിക്കടത്തല്ലെന്ന്

കൊച്ചി : എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള 29 കുട്ടികളെ പിടികൂടിയ സംഭവം കുട്ടിക്കടത്തല്ലെന്നും ഇവരിൽ 20 കുട്ടികൾ എറണാകുളത്തെ സ്കൂളുകളിൽ പഠിക്കുന്നവരാണെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. റെയിൽവെ സ്റ്റേഷനിൽ നിന്ന് കുട്ടികളെ പിടികൂടിയ സംഭവം കുട്ടിക്കടത്താണെന്ന് ആരോപിച്ച് തമ്പ് എന്ന സംഘടനയ്ക്കു വേണ്ടി രാജേന്ദ്രപ്രസാദ് നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. സാമൂഹ്യക്ഷേമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ടെസി. പി. ജോസാണ് സർക്കാരിനുവേണ്ടി റിപ്പോർട്ട് നൽകിയത്. 
മേയ് 20 നാണ് 29 കുട്ടികളെ റെയിൽവെ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്. ഇവരിൽ 20 കുട്ടികൾ മൂന്നു വർഷമായി എറണാകുളം നെട്ടൂരിലെ ഖദീജത്തുൽ - ഉൽ- കുബ്ര ഇസ്ലാമിക് കോംപ്ളക്സ് യത്തീംഖാനയിലെ അന്തേവാസികളാണ്. ഇതിൽ 16 കുട്ടികൾ മാടവന സെന്റ്. മേരീസ് സ്കൂളിലും നാലു കുട്ടികൾ നെട്ടൂരിലെ ആർ.എം.എം.എൽ.പി സ്കൂളിലും പഠിക്കുന്നവരാണെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവർ മധ്യവേനലവധിക്ക് നാട്ടിൽ പോയി മടങ്ങി വന്നവരാണെന്നും ശേഷിക്കുന്ന ഒമ്പതു കുട്ടികളെ മതിയായ വിദ്യാഭ്യാസം നൽകാനായി കൊണ്ടുവന്നതാണെന്നും ഇവരെ പല സ്കൂളുകളിൽ ചേർക്കാനുള്ള നടപടികൾ തുടങ്ങിയതായും നെട്ടൂർ യത്തീംഖാന അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കുട്ടികൾ ഇടപ്പള്ളിയിലെ അനാഥാലയത്തിലാക്കിയിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ പരിധിയിലല്ല, അനാഥാലയങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്ന ഓർഫനേജ് കൺട്രോൾ ബോർഡ് നിയമത്തിന്റെ പരിധിയിലാണ് ഈ കുട്ടികൾ ഉൾപ്പെടുകയെന്നും സർക്കാർ വിശദീകരിച്ചു.

തോമസ് ആൽവ എഡിസണിന് (36) വധശിക്ഷ

കൊച്ചി: കൂലിത്തർക്കത്തെ തുടർന്ന് തമിഴ്നാട്ടുകാരായ മൂന്നു തൊഴിലാളികളെ പെട്രോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തൂത്തുക്കുടി സ്വദേശി തോമസ് ആൽവ എഡിസണിന് (36) എറണാകുളം അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. 
കരാർ തൊഴിലാളികളായ തിരുനെൽവേലി സ്വദേശി ഭാസി (24), തിരുച്ചിറപ്പള്ളി മണിച്ചനെല്ലൂർ മേലേ ശ്രീദേവിമംഗലത്ത് വിജയ് (24), തിരുനെൽവേലി സമയപുരം റോഡിൽ സുരേഷ് (23) എന്നിവർ 2009 ഫെബ്രുവരി 21 നാണ് കൊല്ലപ്പെട്ടത് . എറണാകുളം കോമ്പാറ ജംഗ്ഷനിലെ വീട്ടിൽ ഇവർ ഉറങ്ങിക്കിടക്കുമ്പോൾ പ്രതി എത്തി പെട്രോൾ ഒഴിച്ചു തീവെച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇവർക്കൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്ത് ആൻഡ്രൂസിന് ഗുരുതരമായി പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു. പ്രതിയുടെ കൃത്യം അതിക്രൂരമാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച ജഡ്ജി ഇ.എം. മുഹമ്മദ് ഇബ്രാഹീം അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന നിരീക്ഷണത്തോടെയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. കൊലപാതകക്കുറ്റത്തിനു പുറമേ ഭവനഭേദനമുൾപ്പെടെയുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾക്കു വേണ്ടി കേസിൽ പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ പ്രേംസൺ പോൾ മാഞ്ഞാമറ്റത്തെ കോടതി ചുമതലപ്പെടുത്തി. 
ഇന്റീരിയർ ഡിസൈനിംഗ് തൊഴിൽ മേഖലയിലേക്ക് കരാറടിസ്ഥാനത്തിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിച്ചു കൊടുക്കുന്ന ജോലിയാണ് തോമസ് ചെയ്തു വന്നത്. ദാസും വിജയും സുരേഷും കൊല്ലപ്പെടുന്നതിന് ഇരുപതു ദിവസം മുമ്പാണ് കൊച്ചിയിൽ എത്തിയത്. തോമസിനുവേണ്ടി ജോലി ചെയ്ത വകയിൽ 14,000 രൂപ ഇവർക്ക് ലഭിക്കാനുണ്ടായിരുന്നു. തുക ഉടൻ കിട്ടിയില്ലെങ്കിൽ നാട്ടിലേക്ക് മടങ്ങിപ്പോകുമെന്ന് തൊഴിലാളികൾ പലതവണ ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 
2009 ഫെബ്രുവരി 20 ന് രാത്രി ഒമ്പതു മണിയോടെ തങ്ങൾ താമസിക്കുന്ന സ്ഥലത്തെത്തിയ തോമസിനോപ്പം തൊഴിലാളികൾ മദ്യപിച്ചു. മദ്യത്തിന്റെ ലഹരിയിൽ തൊഴിലാളികൾ കുടിശ്ശിക ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് വാക്കേറ്റമുണ്ടായി. തോമസ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതോടെ തൊഴിലാളികൾ മുറിയുടെ വാതിൽ പൂട്ടാതെ കിടന്നുറങ്ങി. രാത്രി രണ്ടു മണിയോടെ പെട്രോളുമായി തിരിച്ചെത്തിയ തോമസ് തൊഴിലാളികളുടെ മേൽ പെട്രോൾ ഒഴിച്ചു.

ആട് ആന്റണി പിടിയിൽ





പാലക്കാട്/ കൊല്ലം ∙ വാഹന പരിശോധനയ്ക്കിടെ കൊല്ലം പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ മണിയൻ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് കുണ്ടറ കുമ്പളം നെടിയവിള വീട്ടിൽ ആന്റണി വർഗീസ് (ആട് ആന്റണി–52) അറസ്റ്റിൽ. തമിഴ്നാട് അതിർത്തിയിലെ ഗോപാലപുരത്തിനു സമീപം കരുമാണ്ടക്കൗണ്ടനൂരിലെ ഭാര്യവീട്ടിൽനിന്ന് ഇന്നലെ രാവിലെ ഏഴുമണിയോടെ പാലക്കാടു സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.എൽ. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ പൊലീസ് ക്രൈം സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.
സംസ്ഥാനത്തിനകത്തും പുറത്തുമായി ഇരുന്നൂറോളം മോഷണക്കേസുകളിൽ പ്രതിയാണ് ആന്റണി. ഇലക്ട്രോണിക്സ് ഉൽപന്നങ്ങളായിരുന്നു കൂടുതലും മോഷ്ടിച്ചിരുന്നത്. ഒരു വർഷത്തിലേറെയായി തമിഴ്നാട്ടിലെ തിരുപ്പൂരിൽനിന്നു 30 കിലോമീറ്റർ അകലെ ധാരാപുരത്തു രാജേന്ദ്രൻ എന്ന വസ്ത്രവ്യാപാരി ചമഞ്ഞു വീടും സ്ഥലവും വാങ്ങി കഴിയുകയായിരുന്നു. ഇതിനിടെ, ഭർത്താവ് മരിച്ച കൊടുവായൂർ സ്വദേശിനിയെ കഴിഞ്ഞ നവംബറിൽ വിവാഹം ചെയ്തിരുന്നു. തുടർന്നു ഭാര്യയ്ക്കായി ഗോപാലപുരത്തു വീടുവാങ്ങി. ഭാര്യയെ സന്ദർശിക്കാനും പാലക്കാട് ജില്ലയിലെ സ്കൂളിൽ പഠിക്കുന്ന ആദ്യഭാര്യയിലെ മകനെ കാണാനും പ്രതി എത്തുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഭാര്യവീടു കണ്ടെത്തിയ പൊലീസ് ഇവിടെ കാത്തിരുന്നു കീഴ്പെടുത്തുകയായിരുന്നു.
സൈബർ സെൽ സഹായത്തോടെ ആന്റണിയുടെ ഫോൺ വിവരങ്ങൾ ചോർത്തിയ പൊലീസ് സംഘം ഒരു മാസത്തിലേറെയായി ഇയാളുടെ പിന്നാലെയായിരുന്നു. സെൽവരാജ് എന്ന പേരിലാണ് ഇയാൾ ഗോപാലപുരത്തും മറ്റും പരിചയപ്പെടുത്തിയിരുന്നത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഈ പേരിലുള്ള തിരിച്ചറിയൽ കാർഡും ഒട്ടേറെ ഇലക്ട്രോണിക്സ് സാധനങ്ങളും കണ്ടെടുത്തു.
2012 ജൂൺ 25നു രാത്രി കൊല്ലം പാരിപ്പള്ളി – മടത്തറ റോഡിൽ ജവാഹർ ജംക്‌ഷനിൽ വാഹന പരിശോധനയ്ക്കിടെ ആന്റണി സഞ്ചരിച്ചിരുന്ന വാൻ പൊലീസ് തടഞ്ഞു. വാനിനുള്ളിൽ മോഷണത്തിന് ഉപയോഗിക്കുന്നതെന്നു സംശയിക്കുന്ന ഉപകരണങ്ങൾ കണ്ടെത്തി. ആന്റണിയെ ജീപ്പിൽ കയറ്റി അൽപ്പസമയം കഴിഞ്ഞപ്പോൾ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്തു ഡ്രൈവർ മണിയൻ പിള്ളയെ കുത്തുകയായിരുന്നു. തടഞ്ഞ അഡീഷനൽ എസ്ഐ ജോയിയെയും കുത്തിവീഴ്ത്തി ആന്റണി കടന്നുകളഞ്ഞു. അക്രമിസംഘം സഞ്ചരിച്ചിരുന്ന വാൻ വർക്കലയ്ക്കു സമീപം ഇടവ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പിന്നീടു തിരുവനന്തപുരത്തുള്ള വാടകവീട്ടിലെത്തി കൂടെ താമസിച്ചിരുന്ന സൂസനെയും കൂട്ടി ഒളിവിൽ പോയി. സൂസനെ പിന്നീടു പുണെയിൽ നിന്നു പൊലീസ് പിടികൂടി.
ആന്റണിക്കായി രാജ്യത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു ലുക്ക്ഔട്ട് നോട്ടിസും പുറത്തിറക്കി. പലതവണ ഇയാൾ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു. ചെന്നൈയിൽ മോഷണസാധനങ്ങൾ വിൽക്കാൻ ചെന്നപ്പോൾ പൊലീസ് തിരിച്ചറിഞ്ഞുവെന്നു മനസ്സിലാക്കി ട്രെയിനിൽ ചാടിക്കയറി സ്ഥലംവിട്ടു. പിന്നീടു വാളയാറിൽ പൊലീസിന്റെ വലയിലായെങ്കിലും നിരപരാധിയായി അഭിനയിച്ചു രക്ഷപ്പെട്ടു. ഒളിവുകാലത്തിനിടെ രൂപവും ഭാവവും മാറിയ ആന്റണിയെ ഇന്നലെ തിരിച്ചറിയാൻ പൊലീസ് ഏറെ പ്രയാസപ്പെട്ടു. ആദ്യം ചിറ്റൂർ പൊലീസ് സ്റ്റേഷനിലും പിന്നീടു ജില്ലാ പൊലീസ് ഓഫിസിലുമെത്തിച്ച പ്രതിയെ വൈകിട്ടു നാലരയോടെ കൊല്ലത്തു നിന്നെത്തിയ പൊലീസ് സംഘത്തിനു കൈമാറി.

തമിഴ്നാട്ടിൽ  നടത്തിയതു പതിനഞ്ചിലധികം കവർച്ചകൾ.

തമിഴ്നാട്ടിൽ തിരുപ്പൂരിലും ധാരാപുരം ഗ്രാമത്തിലെ വീട്ടിലുമായി ഒളിവിൽ കഴിഞ്ഞ ആട് ആന്റണി ഒന്നര വർഷത്തിനിടെ വിവിധ സ്ഥലങ്ങളിൽ നടത്തിയതു പതിനഞ്ചിലധികം കവർച്ചകൾ.
കഴിഞ്ഞ വർഷം ഡിസംബറിൽ ഡിണ്ടിഗലിലെ സ്വകാര്യ കോളജിന്റെ ഓഫിസ് കുത്തിത്തുറന്ന് അഞ്ചു ലക്ഷം രൂപയുടെ കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളും രണ്ടു ലക്ഷം രൂപയും മോഷ്ടിച്ച സംഭവത്തിൽ ഡിണ്ടിഗൽ പൊലീസ് സിസിടിവി ദൃശ്യങ്ങളിൽനിന്ന് ആന്റണിയെ തിരിച്ചറിഞ്ഞിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെ ചെന്നൈ റയിൽവേ സ്റ്റേഷനിൽനിന്നു തലനാരിഴയ്ക്കാണ് ആന്റണി പൊലീസിൽനിന്നു രക്ഷപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറിയായിരുന്നു രക്ഷപ്പെടൽ. വിവിധയിടങ്ങളിൽനിന്നു മോഷ്ടിച്ച ഇലക്ട്രോണിക് ഉൽപന്നങ്ങൾ വിൽക്കാനാണ് ആന്റണി ചെന്നൈയിലെത്തിയത്.
ഈറോഡ്, ഡിണ്ടിഗൽ, സേലം, തിരുപ്പൂർ എന്നിവിടങ്ങളിൽ ഒട്ടേറെ മോഷണങ്ങൾ നടത്തിയതായി ചോദ്യംചെയ്യലിൽ ആന്റണി സമ്മതിച്ചതായി ഡിവൈഎസ്പി എം.എൽ. സുനിൽ പറഞ്ഞു. കംപ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിക്കുന്നതിലാണ് ആന്റണിക്കു താൽപര്യം. പാലക്കാട് ഗോപാലപുരത്തെ വീട്ടിൽനിന്നു മൂന്നു ലാപ്ടോപ്പുകളും കംപ്യൂട്ടറുകളും പൊലീസ് കണ്ടെടുത്തു. 2005ൽ പാലക്കാട് നഗരത്തിലെ ഇലക്ട്രോണിക് ഷോപ്പ് കുത്തിത്തുറന്ന് അഞ്ചു ലക്ഷം രൂപയുടെ ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ ആന്റണി രണ്ടു വർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
സഹായികളില്ലാതെ ഒറ്റയ്ക്കാണു മേ‍ാഷണങ്ങളും കവർച്ചയും നടത്തുക. സാധനങ്ങൾ വാങ്ങാനെന്ന പേരിൽ ഷോപ്പുകളിലെത്തി നോക്കിവയ്ക്കും. ഉപകരണങ്ങളും വാഹനവുമായെത്തി രാത്രിയിലാണു മോഷണം. വാഹനം വാടകയ്ക്ക് എടുക്കുകയാണു പതിവ്. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണു മോഷണസാധനങ്ങൾ വിൽക്കുന്നത്. പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നു തോന്നിയാൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിലും നേപ്പാളിലും കുറച്ചുദിവസം കറങ്ങി തിരിച്ചെത്തുകയാണു പതിവ്.
രൂപവും ഭാവവും മാറി ആരാലും തിരിച്ചറിയാതെ
പാലക്കാട് ∙ ക്ലീൻ ഷേവ്, തടിച്ച ശരീരപ്രകൃതം, കഷണ്ടികയറിയ നെറ്റി. ഒറ്റ നോട്ടത്തിലല്ല, വിശദമായി നോക്കിയാൽ പോലും ആട് ആന്റണിയെ തിരിച്ചറിയാൻ സാധിക്കില്ല. ഇതുതന്നെയായിരുന്നു മൂന്നു വർഷവും നാലു മാസവും നീണ്ട ഒളിവു ജീവിതത്തിൽ ആന്റണിക്കു സഹായകരമായത്. പൊലീസിന്റെ കയ്യിലുള്ള ഫോട്ടോയിൽ സുമുഖനായിരുന്ന ആന്റണിയുടെ രൂപം ഏറെ മാറിയിരുന്നു. താടിയും മീശയും വടിച്ചതോടെ തിരിച്ചറിയുക വിഷമകരമായി. പാലക്കാട്–തമിഴ്നാട് അതിർത്തിയിൽ ആട് ആന്റണിയോട് സാമ്യം ഉള്ളവരെ കണ്ടെന്ന ഒട്ടേറെ കോളുകൾ പൊലീസിനു ലഭിച്ചിരുന്നു.
മൂന്നു മാസം മുൻപു പൊള്ളാച്ചിയിൽ ഇയാളെ കണ്ടെന്നും പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ആന്റണിയുടെ പല വിധത്തിലുള്ള ഫോട്ടോകൾ തയാറാക്കിയായിരുന്നു പൊലീസിന്റെ തിരച്ചിൽ. ഇന്നലെ പിടികൂടുന്നതുവരെ ആട് ആന്റണിയാണോ ഇതെന്ന കാര്യത്തിൽ പൊലീസിനും നേരിയ സംശയം ഉണ്ടായിരുന്നു.
ജില്ലാ പൊലീസ് ഓഫിസിലെത്തിച്ചപ്പോൾ നിസ്സംഗഭാവത്തിലായിരുന്നു പ്രതി. ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ പ്രാഥമിക ചോദ്യംചെയ്യൽ നടത്തി. ജില്ലാ പൊലീസ് ഓഫിസിലെ ജീവനക്കാരും പ്രതിയെ കാണാൻ എത്തി. പൊലീസ് പ്രഭാതഭക്ഷണമായി പൂരിയും കറിയും നൽകിയെങ്കിലും ആദ്യം കഴിക്കാൻ വിസമ്മതിച്ചു. പിന്നീടു പൊലീസ് നിർബന്ധിച്ചപ്പോൾ കഴിച്ചു.
*വാളയാറിൽ അഭിനയിച്ചു രക്ഷപ്പെട്ടു *
പാലക്കാട് ∙ ഒരു വർഷം മുൻപു വാളയാറിൽ പൊലീസിന്റെ പിടിയിലായെങ്കിലും അഭിനയശേഷി ഉപയോഗിച്ച് ആട് ആന്റണി അവിടെ നിന്നു രക്ഷപ്പെട്ടു. വാനിൽ കോയമ്പത്തൂർ ഭാഗത്തേക്കു പോകുകയായിരുന്ന ആന്റണിയെ സംശയത്തെത്തുടർന്ന് ഒരു പൊലീസ് ഓഫിസർ പിന്തുടർന്നു. ഇദ്ദേഹം നൽകിയ വിവരം അനുസരിച്ചു വാളയാർ പൊലീസ് വാഹനം തടഞ്ഞു കസ്റ്റഡിയിലെടുത്തെങ്കിലും നിരപരാധിത്വം അഭിനയിച്ച് രക്ഷപ്പെട്ടു. കട്ടിമീശ ഉണ്ടായിരുന്ന ആന്റണിയെ തിരിച്ചറിയാനും സാധിച്ചില്ല. ഇതോടെ പൊലീസ് ഇയാളെ വിട്ടയച്ചു. ഇന്നലെ പിടികൂടി ജില്ലാ പൊലീസ് ഓഫിസിൽ എത്തിച്ചപ്പോഴാണു പണ്ട് സംശയം തോന്നി ചോദ്യം ചെയ്തത് ആട് ആന്റണിയെയായിരുന്നെന്നു പൊലീസ് തിരിച്ചറിഞ്ഞത്.
*വിമാനത്തിൽ വന്നത് ആന്റണിയായിരുന്നില്ല *
പാലക്കാട് ∙ കഴിഞ്ഞവർഷം മാർച്ചിൽ ആട് ആന്റണി ഡൽഹിയിൽനിന്നു കോയമ്പത്തൂരിലേക്കു വിമാനമാർഗമെത്തുമെന്ന രഹസ്യ വിവരത്തെ തുടർന്നു കേരള, തമിഴ്നാട് പൊലീസ് സംഘം വലവിരിച്ചെങ്കിലും അന്നു കിട്ടിയത് മലേഷ്യൻ സ്വദേശിയായ ആന്റണി നാഥൻ അഗസ്‌റ്റിൻ എന്ന നിരപരാധിയെ. ആട് ആന്റണി കോയമ്പത്തൂരിലേക്കു വിമാനത്തിൽ വരുന്നുണ്ടെന്നായിരുന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച സന്ദേശം.
കേന്ദ്ര വ്യവസായ സുരക്ഷാസേനയും കോയമ്പത്തൂർ രഹസ്യാന്വേഷണ വിഭാഗവും കേരള പൊലീസും മാധ്യമപ്രവർത്തകരുമടക്കം ആട് ആന്റണിയുടെ വരവിനായി വിമാനത്താവളത്തിൽ കാത്തുനിന്നെങ്കിലും യഥാർഥ ആട് ആന്റണിയല്ലെന്നു പിന്നീടു വ്യക്തമായി.

പിടിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചില്ല; മണിയൻപിള്ളയെ കുത്തിയത് രക്ഷപെടാൻ: ആട് ആന്റണി



പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപെടാനാണ് മണിയൻപിള്ളയെ കുത്തിയതെന്ന് കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി. ഒളിവിൽ പോയ ശേഷം കേരളത്തിൽ മോഷണങ്ങൾ നടത്തിയിട്ടില്ല. സെൽവരാജെന്ന പേരിലാണ് തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ ഉള്ളത്. ഇതുവരെ അറുന്നൂറോളം മോഷണങ്ങൾ നടത്തിയി‌ട്ടുണ്ടെന്നും ആന്റണി പൊലീസിനോട് സമ്മതിച്ചു. പിടിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ചോദ്യം ചെയ്യലിൽ പൊലീസിനോട് ആന്റണി വ്യക്തമാക്കി.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് ചോദ്യം െചയ്യൽ. കമ്മിഷണറോടൊപ്പം നാലു എസിപിമാരും എഎസ്ഐ ജോയിയും ചോദ്യം ചെയ്യലിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ പാലക്കാട് അറസ്റ്റിലായ ആന്റണിയെ പുലർച്ചയാണ് കൊല്ലത്തെത്തിച്ചത്. ഇന്ന് വിശദമായ ചോദ്യം ചെയ്യലിനു ശേഷം പരവൂർ കോടതിയിൽ ഹാജരാക്കും.
തമിഴ്നാട് അതിർത്തിയിലെ ഗോപാലപുരത്തിനു സമീപം കരുമാണ്ടക്കൗണ്ടനൂരിലെ ഭാര്യവീട്ടിൽനിന്ന് ഇന്നലെ രാവിലെ ഏഴുമണിയോടെ പാലക്കാടു സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.എൽ. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ പൊലീസ് ക്രൈം സ്ക്വാഡും ചേർന്നാണ് ആട് ആന്റണിയെ പിടികൂടിയത്. സംസ്ഥാനത്തിനകത്തും പുറത്തുമായി ഇരുന്നൂറോളം മോഷണക്കേസുകളിൽ പ്രതിയാണ് ആന്റണി. ഇലക്ട്രോണിക്സ് ഉൽപന്നങ്ങളായിരുന്നു കൂടുതലും മോഷ്ടിച്ചിരുന്നത്. ഒരു വർഷത്തിലേറെയായി തമിഴ്നാട്ടിലെ തിരുപ്പൂരിൽനിന്നു 30 കിലോമീറ്റർ അകലെ ധാരാപുരത്തു രാജേന്ദ്രൻ എന്ന വസ്ത്രവ്യാപാരി ചമഞ്ഞു വീടും സ്ഥലവും വാങ്ങി കഴിയുകയായിരുന്നു.
ഇതിനിടെ, ഭർത്താവ് മരിച്ച കൊടുവായൂർ സ്വദേശിനിയെ കഴിഞ്ഞ നവംബറിൽ വിവാഹം ചെയ്തിരുന്നു. തുടർന്നു ഭാര്യയ്ക്കായി ഗോപാലപുരത്തു വീടുവാങ്ങി. ഭാര്യയെ സന്ദർശിക്കാനും പാലക്കാട് ജില്ലയിലെ സ്കൂളിൽ പഠിക്കുന്ന ആദ്യഭാര്യയിലെ മകനെ കാണാനും പ്രതി എത്തുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഭാര്യവീടു കണ്ടെത്തിയ പൊലീസ് ഇവിടെ കാത്തിരുന്നാണ് ആന്റണിയെ കീഴ്പെടുത്തിയത്.

നാടുനീളെ ഭാര്യമാർ; ആടിനെന്നും പ്രായം 43!


ആട് ആന്റണിക്കു 20 ഭാര്യമാരുണ്ടെന്ന് പൊലീസിന്റെ രേഖകൾ. ഇന്നലെ വരെ 19 ആയിരുന്നു. പിടിയിലായപ്പോൾ ഒരു ഭാര്യയെക്കൂടി കണ്ടെത്തിയപ്പോഴാണ് ഭാര്യാപട്ടിക 20 ആയത്! ഭാര്യമാരിൽ മിക്കവരെയും അന്വേഷണ സംഘം പല ഘട്ടങ്ങളിലായി കണ്ടെത്തിയിരുന്നു. ആടിനെ കണ്ടെത്താനുള്ള വഴി ലഭിക്കുമെന്ന പ്രതീക്ഷ ഒരിടത്തും നിറവേറിയില്ല. ഭാര്യമാർക്ക് ആന്റണിയുടെ നീക്കങ്ങൾ അജ്ഞാതമായിരുന്നു. പൊലീസ് ഏറെയും കേട്ടതു നിരാലംബരായ സ്ത്രീകളുടെ കണ്ണീർക്കഥകൾ.
പലവിധ ‘നമ്പരുകൾ’ ഇറക്കിയാണ് ആന്റണി സ്ത്രീകളെ ജീവിതത്തിലേക്കു ക്ഷണിച്ചത്. പരസ്യത്തിൽ രണ്ടു മൊബൈൽ ഫോൺ നമ്പരുകൾ നൽകും. അടുത്ത പരസ്യത്തിൽ ഇവ മാറ്റും. ഇതിനിടെ, വിവാഹസഞ്ചാരത്തിൽ ഒപ്പംകൂടിയ സൂസൻ, ആന്റണിയുടെ വിവാഹത്തട്ടിപ്പുകൾക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തു. സഹോദരിയായും ബന്ധുവായും ആലോചനാവേളകളിൽ സൂസൻ നിറഞ്ഞുനിന്നു.
പല ജോലി, പല പേര്, പ്രായം മാത്രം മാറില്ല!
മുംബൈയിൽ സ്‌ഥിരതാമസമാക്കിയ ബിസിനസുകാരനായ മലയാളി, ചെന്നൈയിൽ കംപ്യൂട്ടർ എൻജിനീയർ, സിനിമാ നിർമാതാവ്... വിവാഹത്തിനു മുൻപു ജോലികൾ സ്വയം സ്വീകരിക്കുകയായിരുന്നു. വ്യാജമായി ജോലികൾ പറയുക മാത്രമല്ല, ആ രീതിയിൽ അഭിനയിക്കാനും ആടിനു സാധിച്ചു.
പരസ്യത്തിൽ പേരും സമുദായവും തൊഴിലുമൊക്കെ മാറിയാലും മാറാത്തതു പ്രായം മാത്രം. ആന്റണി എന്നും 43 വയസ്സുകാരൻ. പെണ്ണു കാണാനെത്തുമ്പോൾ ആന്റണി വധുവിന്റെ വീട്ടുകാരോട് അങ്ങേയറ്റം മര്യാദയോടെ പെരുമാറും. ഷർട്ട് ഇൻസെർട്ട് ചെയ്‌തു ഫുൾ സ്‌ലീവ് വേഷത്തിൽ എത്തുന്ന ആന്റണിയോട് ആർക്കും ആദരവുതോന്നും. ആദ്യഭാര്യ മരിച്ചുപോയെന്നും നാട്ടിൽ അധികം ബന്ധുക്കളില്ലെന്നും വിശദീകരിക്കും. വരന് ഒരു ആവശ്യമേയുള്ളൂ, വിവാഹം ലളിതമായിരിക്കണം. ‘നന്മ നിറഞ്ഞ’ ആന്റണിയെ ആരും സംശയിക്കില്ല. ഭാര്യമാർക്ക് ആവശ്യത്തിനു സ്വർണാഭരണങ്ങളും ആഡംബര വസ്‌തുക്കളും ആന്റണി സമ്മാനിച്ചിരുന്നു. ഒരേസമയം മൂന്നും നാലും ഭാര്യമാർ ഉണ്ടാകും. ആരും ഇതു പരസ്പരം അറിയില്ല. ബിസിനസ് യാത്രകൾ എന്നു പറഞ്ഞു വീടുവിടുന്ന ആടിനു രണ്ടു ലക്ഷ്യങ്ങൾ: മോഷണവും മറ്റു ഭാര്യമാരെ കാണലും.
ഭാര്യമാർ‍ എതിർത്താൽ പക്ഷേ, ക്രൂരമായി മർദിക്കും. പെട്ടുപോയെന്നു മനസ്സിലായ സ്ത്രീകൾ ആന്റണിയെ സഹിക്കും. അങ്ങനെ സഹിച്ചവരിൽ സൂസന്റെ മകൾ ശ്രീലതയും ഉണ്ട്. അവർ ഗർഭിണിയായിരിക്കേയാണു ആന്റണി പൊലീസ് ഡ്രൈവറെ കൊലപ്പെടുത്തുന്നത്. ശ്രീലതയുടെ പ്രസവം ജയിലിൽ ആയിരുന്നു.
സിനിമ സ്വപ്നം കണ്ടും കല്യാണം
മലമ്പുഴ സ്വദേശിയായ യുവതിയെ സിനിമയിൽ അവസരം നൽകാമെന്നു പ്രലോഭിപ്പിച്ചാണ് ആന്റണി വിവാഹം കഴിച്ചത്. ആന്റണിയും സിനിമാക്കമ്പക്കാരനായിരുന്നു. മോഷണമുതൽ വിറ്റുകിട്ടുന്ന സമ്പാദ്യംകൊണ്ടു സീരിയൽ നിർമാണവും അഭിനയവും ഇയാൾ ലക്ഷ്യമിട്ടിരുന്നു. കോടമ്പാക്കത്തെ നൂൽ മിൽ കമ്പനിയിൽ ജീവനക്കാരിയായിരുന്ന യുവതിയെ അവിടെവച്ചാണു പരിചയപ്പെടുന്നത്. ഈ ബന്ധത്തിൽ ഒരു കുഞ്ഞുണ്ട്.
മലമ്പുഴയിലുള്ള ഭാര്യവീട്ടിലെത്തിയപ്പോൾ സ്വകാര്യ എസ്റ്റേറ്റിലെ ഷീറ്റ് മോഷ്ടിക്കാൻ ശ്രമിച്ച ആട് ആന്റണിയെ തൊഴിലാളികൾ കൈകാര്യം ചെയ്തിരുന്നു. എന്നാൽ, എസ്റ്റേറ്റ് ഉടമയ്ക്കും അടികിട്ടിയ ആട് ആന്റണിക്കും പരാതി ഇല്ലാതിരുന്നതോടെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തില്ല.
ആട് ആരാണെന്നറിഞ്ഞില്ല അവസാന ഭാര്യ
ആട് ആന്റണിയുടെ ഇരുപതാം ഭാര്യ കൊടുവായൂർ സ്വദേശിനിയായ യുവതി. ഇന്നലെ പൊലീസ് പിടിയിലാവുമ്പോൾ മാത്രമാണ് ഇയാൾ ആട് ആന്റണിയാണെന്ന് യുവതിക്കു മനസിലായത്. ശെൽവരാജ് എന്നു തെറ്റിദ്ധരിപ്പിച്ചാണു പരിചയപ്പെട്ടതും വിവാഹം ചെയ്തതും.
ആദ്യ ഭർത്താവ് മരിച്ച ശേഷം കരുമാണ്ടക്കൗണ്ടനൂരിലെ വീടു വിറ്റു രണ്ട് ആൺകുട്ടികളോടൊപ്പം കൊടുവായൂരിലെ വീട്ടിലേക്കു തിരിച്ചുവന്ന യുവതി ആടിനെ വിവാഹം കഴിച്ചശേഷമാണു കരുമാണ്ടക്കൗണ്ടനൂരിൽ തിരിച്ചെത്തിയത്. ആന്റണി ഇടയ്ക്കുമാത്രമാണു വരാറുണ്ടായിരുന്നത്. ഇതിനിടെ ഒരു കാറും ആന്റണി വാങ്ങിയതായി യുവതി പറഞ്ഞു. രഹസ്യമായാണ് ആട് ആന്റണി കരുമാണ്ടക്കൗണ്ടനൂരിൽ എത്തിയിരുന്നത്. തൊട്ടടുത്ത അയൽവാസികളോടുപോലും ഇയാൾ മിണ്ടാറുണ്ടായിരുന്നില്ല. വീട്ടിൽ വന്നാൽ പുറത്തിറങ്ങാറില്ലെന്നും നാട്ടുകാർ പറഞ്ഞു.

കേരള പൊലീസിനു പൊൻതൂവൽ; അന്വേഷണം പാഠനവിഷയമാകും



ഈ നേട്ടം കേരള പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവൽ. മൂന്നു വർഷത്തിലേറെ സംസ്ഥാനത്തെ പൊലീസ് സേനയാകെ ഒരേ മനസ്സോടെ, ഒരേ ലക്ഷ്യത്തിലേക്കു പ്രവർത്തിച്ചതിന്റെ ഫലം. പാലക്കാട് ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.എൽ. സുനിലിനും 17 സഹപ്രവർത്തകർക്കും അഭിമാനത്തോടെ തല ഉയർത്തി നിൽക്കാം. സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടികൂടിയതും ഇതേ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ.
മൊബൈൽ ഫോൺപോലും ഉപയോഗിക്കാത്ത ആന്റണിയെ കുടുക്കാൻ മാസങ്ങളോളം ചില പ്രദേശങ്ങളിലെ പബ്ലിക് ബൂത്തിലെ വിളികൾവരെ 18 അംഗ അന്വേഷണസംഘം നിരീക്ഷിച്ചിരുന്നു. ഒടുവിൽ തന്റെ ബലഹീനതയായ ‘വിവാഹം’ ആന്റണിക്കു വിനയായപ്പോൾ മൂന്നുവർഷത്തെ കേരള പൊലീസിന്റെ കാത്തിരിപ്പിനും നാണക്കേടിനും വിരാമമായി.
മുൻ ഡിജിപിമാരായ ജേക്കബ് പുന്നൂസും കെ.എസ്. ബാലസുബ്രഹ്മണ്യനും ഇപ്പോഴത്തെ ഡിജിപി സെൻകുമാറുമെല്ലാം ഒരുപോലെ നിരീക്ഷിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്ത അന്വേഷണം കൂടിയായിരുന്നു ഇത്. പല ഘട്ടങ്ങളിലും നിർണായക വിവരങ്ങൾ കൈമാറി അന്വേഷണത്തിനു കരുത്തേകിയ സംസ്ഥാന ഇന്റലിജൻസ് വിഭാഗവും ഈ നേട്ടത്തിനു പിന്നിലെ നിശ്ശബ്ദ സാന്നിധ്യമാണ്.
മണിയൻപിള്ള കൊല്ലപ്പെട്ട 2002 ജൂണിൽ ഒളിവിൽ പോയ ആട് ആന്റണിക്കു പിന്നാലെ അന്നേ പൊലീസിന്റെ പല സംഘങ്ങൾ പാഞ്ഞിരുന്നു. എന്നാൽ വിവിധ സംസ്ഥാനങ്ങളിലും നേപ്പാളിലും വിരാജിച്ച ആന്റണി, ഒളിവിനിടെപ്പോലും മോഷണവും പുത്തൻ കല്യാണങ്ങളുമായി സേനയെ അമ്പരിപ്പിച്ചു കൊണ്ടേയിരുന്നു. സെൻകുമാർ ചുമതലയേറ്റതോടെ എല്ലാ ജില്ലകളിലും സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിമാരുടെയോ മറ്റേതെങ്കിലുമൊരു ഡിവൈഎസ്പിയുടെയോ കീഴിൽ ഇയാളെ പിടിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. കൊല്ലം കമ്മിഷണറുടെ കീഴിൽ ഇതന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു പുറമെയായിരുന്നു ഇത്.
ഡിവൈഎസ്പി എം.എൽ. സുനിൽ കഴിഞ്ഞ ഒരുവർഷമായി ഈ കേസ് അന്വേഷണത്തിൽ തന്നെയായിരുന്നു. പാലക്കാട്ട് ആദ്യ ഭർത്താവ് ഉപേക്ഷിച്ച ഒരുസ്ത്രീയെ കബളിപ്പിച്ച് ആന്റണി വിവാഹം കഴിച്ചിരുന്നെന്നും അതിൽ ഒരു ആൺകുട്ടി ഉണ്ടെന്നും ഇവർ കണ്ടെത്തി. ഈ ആറാം ക്ലാസ് വിദ്യാർഥിയും അമ്മയും പൊലീസിന്റെ കർശന നിരീക്ഷണത്തിൽ കഴിയുമ്പോൾ തന്നെ, ആന്റണിക്ക് അവിടെ മറ്റൊരു സ്ത്രീയുമായും ബന്ധമുള്ളതു പൊലീസ് അറിഞ്ഞു. ഇവരുടെയെല്ലാം ഫോണിലേക്കു വരുന്ന വിളികൾ നിരീക്ഷണത്തിലാക്കി.
ആന്റണി ഒരിക്കലും സ്വന്തമായി മൊബൈൽ ഫോൺ കൊണ്ടുനടക്കാറില്ല. എന്നാൽ ഇയാൾ എത്തുന്ന സ്ഥലങ്ങളിലെ സ്ത്രീകളുടെ ഫോണിൽനിന്നു വേണ്ടപ്പെട്ടവരെ വിളിക്കുമായിരുന്നു. ഇതും പൊലീസ് മനസ്സിലാക്കി. അതിനിടെ മഹാരാഷ്ട്രയിലെ ഒളിവു ജീവിതം അവസാനിപ്പിച്ചു തിരുപ്പൂരിനു സമീപം ധാരാപുരത്ത് ഇയാൾ ഏറെക്കാലം താമസിച്ചു. അതിനിടെയാണ് ഒരുമാസം മുൻപു കേസിൽ വഴിത്തിരിവാകുന്ന ചില വിവരങ്ങൾ ലഭിച്ചത്.
തുടർന്ന് ഇയാൾ ആട് ആന്റണി തന്നെയാണെന്ന് ഉറപ്പാക്കുന്ന ജോലിയിലായി പൊലീസ്. അതും സ്ഥിരീകരിച്ചതോടെയാണ് ഇന്നലെ രാവിലെ പിടികൂടിയത്. ചിറ്റൂർ എസ്ഐ പി.എസ്. ബിനുവും അവിടത്തെ എആർ ക്യാംപിലെ പൊലീസുകാരും സൈബർ സെല്ലിലെ കോൺസ്റ്റബിളുമൊക്കെയായിരുന്നു സുനിലിന്റെ അന്വേഷണ സംഘത്തിലെ നിത്യസഹായികൾ. മണിയൻപിള്ള കൊല്ലപ്പെടുമ്പോൾ കൊല്ലം കമ്മിഷണറും ഇപ്പോൾ മലപ്പുറം എസ്പിയുമായ ദേബേഷ് ബെഹ്റയും കേസിൽ സ്വന്തം നിലയിൽ ഏറെ വിവരങ്ങൾ ശേഖരിച്ചു കൈമാറി. വിമർശനം ഏറെ ഉയർന്നപ്പോഴും മുന്നേറിക്കൊണ്ടിരുന്ന നിശ്ശബ്ദ അന്വേഷണത്തിന്റെ ഒരുവിവരം പോലും പരസ്യമാകാതിരിക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു. ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ മറ്റൊരു കേസ് സ്റ്റഡി കൂടിയാകും ഭാവിയിൽ ഇത്.
ഒരു ലക്ഷം രൂപ സമ്മാനം: മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം∙ ആട് ആന്റണിയെ പിടികൂടിയ ഡിവൈഎസ്പി എം.എൽ. സുനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ആട് ആന്റണിക്കു പരമാവധി ശിക്ഷ വാങ്ങി നൽകാനുള്ള നിയമനടപടി സ്വീകരിക്കുമെന്നു, കൊല്ലപ്പെട്ട മണിയൻപിള്ളയുടെ ഭാര്യയെ ഫോണിൽ മന്ത്രി അറിയിച്ചു. പ്രതിയെ പിടികൂടിയതിൽ ഡിജിപി ഉൾപ്പെടെയുള്ള പൊലീസ് സംഘത്തെ മന്ത്രി അഭിനന്ദിച്ചു. കാസർകോട്ടെ രണ്ടു ബാങ്ക് കവർച്ച കേസിലെ പ്രതികളെ തൊണ്ടിസഹിതം പിടിച്ചതും പാലായിലെ കന്യാസ്ത്രീയുടെ കൊലപാതകത്തിലെ പ്രതിയെ ദിവസങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്തതും പൊലീസിന്റെ കാര്യക്ഷമതയ്ക്ക് ഉദാഹരണമാണെന്നു മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
കൂട്ടായ പരിശ്രമം ഫലം കണ്ടു: ‍ഡിജിപി സെൻകുമാർ
തിരുവനന്തപുരം∙ പൊലീസ് സേനയുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണു പ്രതിയെ പിടിക്കാൻ കഴിഞ്ഞതെന്നു ഡിജിപി ടി.പി. സെൻകുമാർ. മാസങ്ങൾനീണ്ട പരിശ്രമമാണ് ആട് ആന്റണിയുടെ അറസ്റ്റോടെ ഫലപ്രാപ്തിയിലെത്തിയത്. ചില കേസുകൾ തെളിയിക്കാനും പ്രതികളെ പിടികൂടാനും ധാരാളം സമയം വേണ്ടിവരും. ഈ കേസിലും അതുതന്നെയാണു സംഭവിച്ചത്. ആട് ആന്റണിയുടെ നീക്കങ്ങളെക്കുറിച്ചു പൊലീസിനു കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. അപ്പോൾ അയാളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ചിലരെ നിരീക്ഷണവിധേയമാക്കി. തുടർന്നു നടത്തിയ ആസൂത്രിത നീക്കങ്ങൾക്കൊടുവിലാണ് ആന്റണി പിടിയിലായതെന്നും അദ്ദേഹം പറഞ്ഞു.
അഭിമാനകരമായ നേട്ടം: മുൻ ഡിജിപി ജേക്കബ് പുന്നൂസ്
തിരുവനന്തപുരം ∙ ആട് ആന്റണിയുടെ അറസ്റ്റ് കേരള പൊലീസിന് അഭിമാനകരമായ നേട്ടമാണെന്നു മുൻ ഡിജിപി ജേക്കബ് പുന്നൂസ്. പൊലീസ് ഉദ്യോഗസ്ഥനെ കൊന്നിട്ടു കടന്ന ആന്റണിയെ പിടികൂടാനാകാത്തതു വലിയ ക്ഷീണമായിരുന്നു. ആസൂത്രിതമായ പല നീക്കങ്ങളും നടത്തിയെങ്കിലും സാമർഥ്യക്കാരനായ ആന്റണി അതെല്ലാം വെട്ടിച്ചു കടക്കുകയായിരുന്നു. ആട് ആന്റണി കേസ് പൊലീസ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിൽ പഠനവിധേയമാക്കണമെന്നാണു തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി സ്ഥാനത്തു നിന്നു വിരമിക്കുമ്പോൾ നൽകിയ ഔദ്യോഗിക യാത്രയയപ്പു ചടങ്ങിൽ ആട് ആന്റണിയെ പിടിക്കാൻ കഴിയാത്തതാണു തന്റെ സർവീസിലെ ഏറ്റവും വലിയ ദുഃഖമെന്നു ജേക്കബ് പുന്നൂസ് പരസ്യമായി പറഞ്ഞിരുന്നു.

ആട് ആന്റണിക്ക് ഡി.എന്‍.എ പരിശോധന


കൊല്ലം: പാരിപ്പള്ളി മടത്തറയില്‍ വാഹനപരിശോധനക്കിടെ പോലീസ്  ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പിടികിട്ടാപ്പുള്ളി ആട് ആന്റണിയെ തിരിച്ചറിയാന്‍ പോലീസ് ഡി.എന്‍.എ പരിശോധന നടത്തും. 
പോലീസ് ഇയാളുടെ നിരവധിതരത്തിലുള്ള ഫോട്ടോകള്‍ പരസ്യങ്ങളായി നല്‍കിയിട്ടും തിരിച്ചറിയാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. മഹാരാഷ്ട്രയിലെ നക്‌സല്‍ മേഖലയില്‍ നിന്നും ആന്റണിയുമായി സാമ്യമുള്ള ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആട് ആന്റണിയുമായി കാഴ്ചയിലും നടപ്പിലും 90 ശതമാനവും സാമ്യമുണ്ടായിരുന്നെങ്കിലും ഇയാള്‍ പിന്നീട് മഹാരാഷ്ട്രസ്വദേശിയായ അധ്യാപകനാണെന്ന് സ്ഥിരീകരിച്ചു. 
പിടിയിലായ ആട് ആന്റണിയുടെ കൈയില്‍ നിന്നും ലഭിച്ചരേഖകളിലെല്ലാം ശെല്‍വരാജ് എന്നാണുള്ളത്. ഇത്തവണയും സമാന അബന്ധം പറ്റരുതെന്ന് ഉറപ്പുവരുത്താനാണ് പോലീസ് ഡി.എന്‍.എ പരിശോധന നടത്താന്‍ ഒരുങ്ങുന്നത്. 
ആന്റണിയെ കൊല്ലം സിറ്റിപോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. പോലീസ് ഡ്രൈവറുടെ കൊലയ്ക്ക് ശേഷം വര്‍ക്കലയില്‍ ഒരു ദിവസം തങ്ങിയശേഷം ട്രെയിനില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇയാളെ ഇന്ന് പരവൂര്‍ കോടതിയില്‍ ഹാജരാക്കും. 
പാരപ്പള്ളിയിലെ കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസിന് ഇതേവരെ കണ്ടെടുക്കാനായിട്ടില്ല. കോടയില്‍നിന്നും കസ്റ്റഡിയില്‍വാങ്ങിയശേഷം ഇയാളെ കൂടുതല്‍ വിശദമായി ചോദ്യം ചെയ്യുമെന്ന് കമ്മീഷണര്‍ പി. പ്രകാശ് പറഞ്ഞു.

ചെക്ക്‌ലീഫ് മോഷ്ടിച്ച് പണം തട്ടൽ: യുവതിയും യുവാവും അറസ്റ്റിൽ



കൊച്ചി ∙ മുംബൈ സ്വദേശിയായ എൻജിനീയറുടെ ചെക്ക്‌ലീഫ് മോഷ്ടിച്ച്, 2.35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. വ്യാജരേഖ ചമച്ചു സ്വന്തമാക്കിയ ബാങ്ക് അക്കൗണ്ട് വഴി തട്ടിപ്പ് നടത്തിയ രണ്ടാം പ്രതി കണ്ണൂർ ശ്രീകണ്ഠാപുരം നെല്ലിക്കുറ്റി സ്വദേശിനി ജ്യോതിസ് നിർമൽ (25), വ്യാജരേഖ നിർമിച്ച തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി സായ്കൃഷ്ണൻ (29) എന്നിവരെയാണു കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി മു‍ൻ സിആർപിഎഫ് കോൺസ്റ്റബിൾ ആലപ്പുഴ പെരുമ്പളം മുക്കണ്ണച്ചിറയിൽ എം. രഞ്ജിത്തിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കൊച്ചിൻ റിഫൈനറിയിലെ കരാർ പദ്ധതിയുടെ എൻജിനീയറായിരുന്ന മുംബൈ സ്വദേശി അരുൺ കപൂറിനുവേണ്ടി ടാക്സി കാർ ഓടിച്ചിരുന്ന രഞ്ജിത്ത് ഇദ്ദേഹത്തിന്റെ മൂന്നു ചെക് ലീഫ് മോഷ്ടിച്ചാണു തട്ടിപ്പ് നടത്തിയത്. ഒപ്പം താമസിച്ചിരുന്ന ജ്യോതിസ് നിർമലിന്റെ ഫോട്ടോയിൽ കൃത്രിമം നടത്തി ജമീല എന്ന കള്ളപ്പേരിൽ തിരിച്ചറിയൽ രേഖയുണ്ടാക്കി ബാങ്ക് അക്കൗണ്ട് തുടങ്ങിയ ഇയാൾ, ഈ അക്കൗണ്ടിലേക്കാണു പണം നിക്ഷേപിച്ചത്. കടവന്ത്രയിലെ ബാങ്ക് ശാഖ വഴിയാണ് കള്ള ഒപ്പിട്ട ചെക്ക് മാറി പണം തട്ടിയെടുത്തത്.
തട്ടിപ്പ് തിരിച്ചറിഞ്ഞു ബാങ്ക് മാനേജർ പരാതി നൽകിയതോടെ രഞ്ജിത്തും ജ്യോതിസും ഒളിവിൽ പോയി. രഞ്ജിത്തിനെ രണ്ടാഴ്ച മുൻപു പിടികൂടി. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച ജ്യോതിസ് കോടതി നിർദേശപ്രകാരമാണ് അന്വേഷണദ്യോഗസ്ഥനായ കടവന്ത്ര എസ്ഐക്കു മുന്നിൽ കീഴടങ്ങിയത്. ജ്യോതിസിനെ ചോദ്യം ചെയ്തതിൽ നിന്നാണു വ്യാജരേഖ നിർമിച്ചു നൽകിയത് മുൻപ് തിരുവനന്തപുരത്തെ സ്റ്റുഡിയോയിൽ ഒപ്പം ജോലി ചെയ്തിരുന്ന സായ്കൃഷ്ണൻ ആണെന്നു തിരിച്ചറിഞ്ഞത്.
എസ്ഐ പ്രജീഷ് ശശി, എഎസ്ഐ സന്തോഷ്കുമാർ, സിപിഒമാരായ അനിൽ, സുരേഷ് എന്നിവർ ഇന്നലെ രാവിലെ തിരുവനന്തപുരത്തെ വീട്ടിൽനിന്നാണ് സായ്കൃഷ്ണനെ അറസ്റ്റ് ചെയ്തത്. വ്യാജ തിരിച്ചറിയിൽ കാർഡ് നിർമിക്കാൻ ഉപയോഗിച്ച കംപ്യൂട്ടറും പിടിച്ചെടുത്തു.

ബാങ്ക് മാനേജർ പരാതി നൽകിയതിനു പിന്നാലെ വ്യാജ തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്ക്, ചെക്ക് ബുക്ക്, എടിഎം കാർഡ് എന്നിവ പ്രതികൾ കത്തിച്ചുകളഞ്ഞെന്ന് പൊലീസ് പറഞ്ഞു. ജ്യോതിസിനെയും സായ്കൃഷ്ണനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊച്ചിയിൽ ട്രാവൽ ഏജൻസി നടത്തി 11 പേരിൽ നിന്നായി 33 ലക്ഷം രൂപ തട്ടിയെടുത്തതിനു രഞ്ജിത്തിനെതിരെ മുംബൈ താനെ പൊലീസിൽ കേസുണ്ട്. ട്രാവൽ ഏജൻസി നടത്തിപ്പിൽ ജ്യോതിസിന്റെ സഹായവുമുണ്ടായിരുന്നു. തട്ടിപ്പിന് ഇരയായവർ സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ട്.

Monday, October 5, 2015

നഴ്സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടിമരിച്ചു




കൊച്ചി: പ്രോജക്ടുകള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത് നഴ്സിങ് വിദ്യാര്‍ഥിനി ആശുപത്രി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടിമരിച്ചു. എറണാകുളം ലിസി ആശുപത്രി നഴ്സിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി തൃക്കാക്കര പുതുവാമൂലയില്‍ ചാലിശ്ശേരി വീട്ടില്‍ ഡേവിഡിന്‍െറ മകള്‍ ധന്യയാണ് (20) മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. ഉച്ചക്ക് 12 വരെ ധന്യ ക്ളാസിലുണ്ടായിരുന്നെന്ന് സഹപാഠികള്‍ പറഞ്ഞു. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോയി സമയം കഴിഞ്ഞിട്ടും തിരിച്ചത്തൊത്തതിനെതുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് ഹോസ്റ്റലിലത്തെിയപ്പോഴാണ് താഴെ വീണുകിടക്കുന്നത് കണ്ടത്. സംഭവസ്ഥലത്തുതന്നെ മരിച്ചു.
ആശുപത്രിയുടെ ഏഴാം നിലയില്‍നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യാ കുറിപ്പ് കണ്ടത്തെിയതായും പൊലീസ് അറിയിച്ചു. പരീക്ഷക്ക് മുന്നോടിയായ പ്രോജക്ടുകള്‍ ചെയ്തുതീര്‍ക്കാന്‍ സാധിച്ചില്ളെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. മൃതദേഹത്തില്‍നിന്ന് കിട്ടിയ കുറിപ്പില്‍ രണ്ടാഴ്ചക്കകം പരീക്ഷ നടക്കാനിരിക്കുകയാണെന്നും പ്രോജക്ട് സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ളെന്നും ഉണ്ട്. കൈയില്‍ സോറി പപ്പ, സോറി മമ്മി എന്നെഴുതിയിരുന്നു. പിതാവ് ഡേവിഡ് സൗത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനാണ്. മാതാവ് കൊച്ചന്നം. സഹോദരന്‍ ഫ്രാന്‍സിസ് (ഗള്‍ഫ്). സംസ്കാരം ഞായറാഴ്ച നാലിന് കാക്കനാട് ബിജോഭവന്‍ സെമിത്തേരിയില്‍.

വിവാഹതട്ടിപ്പ് വീരന്‍ പിടിയില്‍; ഏഴു സ്ത്രീകളെ വിവാഹം കഴിച്ച് പണം തട്ടി

കൊച്ചി:ഏഴു സ്ത്രീകളെ വിവാഹം കഴിച്ച് വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപയും സ്വര്‍ണ്ണവും തട്ടിയെടുത്തയാള്‍ കൊച്ചിയില്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിയായ സനല്‍ കുമാറാണ്(40) അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തും കൂട്ടാളിയുമായ എലൂര്‍ സ്വദേശി സുരേഷ് ബാബു(52)വിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്രങ്ങളിലെ വിവാഹപരസ്യങ്ങളില്‍ നിന്നും വിധവകളായ സ്ത്രീകളെ കണ്ടെത്തി വിവാഹാഭ്യര്‍ത്ഥന നടത്തി പണവും സ്വര്‍ണവും തട്ടലായിരുന്നു സനല്‍ കുമാറിന്റെ രീതി.
ഇയാളെ സഹായിച്ചതിനാണ് സുരേഷ് ബാബുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഞെട്ടൂര്‍സ്വേദേശിയായ മുസ്ലീം യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. നാവിക ഉദ്യോഗസ്ഥനാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് വിവാഹം ചെയ്ത് യുവതിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളും ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്.
തോമസ് എന്ന പേരില്‍ തിരുവല്ലയിലെ യുവതിയോടൊപ്പം താമസിക്കുമ്പോഴാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. തിരുവനന്തപുരം, തൊടുപുഴ, പള്ളുരുത്തി, ഹരിപ്പാട്, വൈക്കം തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവരാണ് ഇയാള്‍ വഞ്ചിച്ച മറ്റു വിധവകളായ സ്ത്രീകളെന്ന് പോലീസ് പറഞ്ഞു. സനല്‍ ഒരു ബലാത്സംഗകേസിലും പ്രതിയാണ്.

Monday, June 22, 2015

പീഡന ശ്രമം അമ്മാവനും അയല്‍വാസിയും അറസ്റ്റില്‍



കൊച്ചി: 12 വയസ്‌ മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ അമ്മാവനെയും അയല്‍വാസിയെയും വരാപ്പുഴ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പെണ്‍കുട്ടിയുടെ അമ്മാവന്‍ തൃശൂര്‍ പാമ്പാന്‍തോട്‌ പൂഴിത്തറ വീട്ടില്‍ മണികണ്‌ഠന്‍ (38), അയല്‍വാസി കടമക്കുടി ചോതിചരിയന്‍ തുരുത്ത്‌ കുഞ്ഞുമോന്‍ എന്ന്‌ വിളിക്കുന്ന ഉദയന്‍ (48) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ജനുവരിയില്‍ പെണ്‍കുട്ടിയുടെ അമ്മ വീടായ പെരുമ്പിള്ളിശേരി ചരിയംതുരുത്തില്‍ വച്ചായിരുന്നു ആദ്യ പീഡന ശ്രമം. ഈ മാസം എട്ടിന്‌ വീണ്ടും പീഡന ശ്രമമുണ്ടായതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകായിരുന്നു. 
പറവൂര്‍ സി.ഐ എസ്‌.ജയകൃഷ്‌ണന്റെ നിര്‍ദ്ദേശാനുസരം വരാപ്പുഴ സബ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.എ മുഹമ്മദ്‌ നിസാര്‍, എ.എസ്‌.ഐ സുധീര്‍, പത്മകുമാര്‍, മനോജ്‌, ബിജു കെ.എ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌. നോര്‍ത്ത്‌ പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു.

Saturday, June 13, 2015

ബോബി ചെമ്മണ്ണൂരിന്റെ കൊള്ളപ്പലിശയുടെ ഇര കടയില്‍ എത്തി ആത്‌്‌മഹത്യ ചെയ്‌തു



തിരൂരിലെ ചെമ്മണ്ണൂര്‍ ജ്യൂലേഴ്‌സില്‍ എത്തി പെട്രോളൊഴിച്ച്‌ തീക്കൊളുത്തി ആത്മഹത്യക്ക്‌ ശ്രമിച്ചയാള്‍ മരിച്ചു. താനൂര്‍ കെ. പുരം പട്ടരുപറമ്പ്‌ സ്വദേശി പട്ടശ്ശേരി ഇസ്‌മായില്‍ (48) ആണ്‌ മരിച്ചത്‌. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശരീരത്തിന്റെ എഴുപത്‌ ശതമാനവും അത്മഹത്യാശ്രമത്തില്‍ പൊള്ളലേറ്റിരുന്നു. ഇന്നലെ ഉച്ചയോടെയാണ്‌ ഇയാ? ചെമ്മണ്ണൂര്‍ ജ്യൂലേഴ്‌സിലെത്തി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചത്‌.

കാരുണ്യത്തിന്റെ മറഡോണയെന്‌ സ്വയം അവകാശപ്പെടുന്ന ബോബി ചെമ്മണ്ണൂരിന്റെ ജൂവലറിയുടെ തിരൂര്‍ ഷോറൂമില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതാണ്‌ ഇസ്‌മായിലിന്‌ വിനയായത്‌. മുഴുവന്‍ പണം ന?കിയില്ലെങ്കിലും ചെറിയ സാവകാശത്തില്‍ പണം നല്‍കിയാല്‍ മതിയെന്ന ജൂവലറിക്കാരുടെ വാഗ്‌ദാനത്തില്‍ ഇസ്‌മായില്‍ വീഴുകയായിരുന്നു. എന്നാ?, ചെറിയ മാസത്തെ സാവകാശത്തിന്റെ പേരി? സ്വ?ണ്ണത്തിന്‌ വന്‍തുകയാണ്‌ ഇവര്‍ ഈടാക്കിയത്‌. പണിക്കൂലിയുടെ പേരില്‍ വന്‍തുക ആഭരണങ്ങള്‍ക്ക്‌ ഈടാക്കിയതോടെയാണ്‌ ഇദ്ദേഹം താന്‍അകപ്പെട്ടത്‌ വന്‍കെണിയിലാണെന്ന്‌ ബോധ്യമായത്‌. ഒടുവില്‍ ജൂവലറിക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്ന ഘട്ടത്തിലേക്ക്‌ കാര്യങ്ങള്‍ എത്തിയതോടെയാണ്‌ ആത്മഹത്യ ചെയ്യാനായി ഷോറൂമിലെത്തിയത്‌. തന്റെ വാദങ്ങള്‍ കടയിലെ ജീവനക്കാര്‍ അംഗീകരിക്കാതെ വന്നതോട്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു.
ഗുരുതരമായി പരിക്കേറ്റ ഇസ്‌മായിലിനെ ആശുപത്രിയിലേക്ക്‌ മാറ്റി. ഇതിനിടെ രണ്ട്‌ കേസുകളും ഇസ്‌മായിലിനെതിരെ ചുമത്തി. എന്നാല്‍ കൊള്ളപ്പലിശയ്‌ക്ക്‌ പണം ഈടാക്കാന്‍ശ്രമിച്ചതാണ്‌ പ്രശ്‌നകാരണമെന്ന വാദം പൊലീസ്‌ മുഖവിലയ്‌ക്ക്‌ എടുത്തില്ല. ഇന്നലെയോടെ കേസ്‌ ഒതുക്കി തീ?ക്കാനും ശ്രമം നടന്നു. ഇസ്‌മായിലിന്റെ കുടുംബത്തിന്‌ വ?തുക വാഗ്‌ദാനം ചെയ്‌ത്‌ കേസ്‌ ഒതുക്കാനാണ്‌ ശ്രമം. ഇസ്‌മായില്‍ ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ കുടുംബം ഒന്നിനോടും പ്രതികരിച്ചില്ല. മരണത്തോടെ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്‌ എടുക്കേണ്ട സാഹചര്യം ഉണ്ടെന്നാണ്‌ വിലയിരുത്തല്‍. എന്നാല്‍സ്വാഭാവിക ആത്മഹത്യയാക്കി മുതലാളിയെ രക്ഷിക്കാനും ശ്രമം ഊ?ജ്ജിതമാണ്‌. ഇത്രയും സംഭവം നടന്നിട്ടും തിരൂരിലെ കട ഇന്നലെയും മുടക്കം കൂടാതെ പ്രവര്‍ത്തിച്ചു. ്‌ഈ വര്‍ഷം ഫെബ്രുവരിയിലാണ്‌ മകളുടെ വിവാഹത്തിനായി ഇസ്‌മായില്‍ തിരൂരിലെ ജൂവലറിയുടെ ബ്രാഞ്ചില്‍ നിന്നും സ്വ?ണം വാങ്ങിയത്‌. ജൂവലറിയുടെ കമ്മീഷന്‍ ഏജന്റായ സാജിത എന്ന സ്‌ത്രീ മുഖേനായാണ്‌ അദ്ദേഹം ആഭരണം എടുക്കാ? തീരുമാനിച്ചത്‌. ഇത്‌ പ്രകാരം, അഞ്ച്‌ ലക്ഷത്തോളം രൂപയുടെ സ്വ?ണം വാങ്ങി. പണം അടക്കാനായി ഏതാനും മാസത്തെ സാവകാശവും ന?കിയിരുന്നു. തുടക്കത്തില്‍ മൂന്ന്‌ ലക്ഷത്തി അറുപതിനായിരം രൂപയാണ്‌ ന?കിയത്‌. എന്നാ? മുഴുവന്‍ സ്വ?ണ്ണത്തിന്റെയും വില അപ്പോള്‍ നിശ്ചയിക്കാതെ പണം ന?കിയ ആഭരണങ്ങളുടെ വില മാത്രമാണ്‌ രേഖപ്പെടുത്തിയത്‌. മുഴുവന്‍ സ്വ?ണ്ണത്തിന്റെ ബില്ലും നല്‍കാന്‍ തയ്യാറായില്ല.

സ്വ?ണം ന?കുന്നതിന്‌ മുമ്പായി ഇസ്‌മായില്‍ മുദ്രപത്രങ്ങളില്‍ ഒപ്പിട്ടു കൊടുത്തിരുന്നു. കൂടാതെ നിയമവിരുദ്ധമായിരുന്നിട്ടും ബ്ലാങ്ക്‌ ചെക്‌ ലീഫുകളും ജൂവലറിക്കാര്‍ വാങ്ങിവച്ചു. പിന്നീട്‌ സാമ്പത്തിക ഞെരുക്കത്താല്‍ നിശ്ചിത തീയതി കഴിഞ്ഞിട്ടും ജൂവലറിക്കാ?ക്ക്‌ പണം നല്‍കാന്‍ സാധിച്ചില്ല. ഇതോടെ അടക്കേണ്ട പണം കുത്തനെ ഉയര്‍ത്തുകയാണ്‌ ചെമ്മണ്ണൂര്‍ ജൂവലറിക്കാര്‍ചെയ്‌തതെന്നാണ്‌ ഇസ്‌മായിലിന്റെ ബന്ധുക്ക? ന?കുന്ന സൂചന. ഇതോടെ എങ്ങനെയെങ്കിലും പണം സംഘടിപ്പിച്ച്‌ ഇടപാട്‌ തീ?ക്കാ? സാധിക്കാത്ത വിധത്തിലേക്ക്‌ സംഖ്യ വള?ന്നു. പണിക്കൂലിയുടെ പേരിലായിരുന്നു ജൂവലറി അമിത തുക ഈടാക്കിയത്‌. ഈ പണിക്കൂലി അമിതമായി തോതില്‍ഉയര്‍ത്തിയതോടെ ഇസ്‌മായിലിന്‌ എളുപ്പം കടം തീ?ക്കാ? സാധിക്കാതെ വന്നു.

ഇതിനിടെ ഇടനിലക്കാരിയായ സാജിതയി? നിന്നും ജൂവലറി സ്വ?ണ്ണാഭരണങ്ങ? പിടിച്ചുവാങ്ങിയിരുന്നു. ഇസ്‌മായി? പണം അടക്കാത്തതിന്റെ പേരില്‍ സാജിതയുടെ പക്കല്‍ നിന്നും 19 പവനാണ്‌ പിടിച്ചുവാങ്ങിയത്‌. ഇസ്‌മയില്‍ പണം അടച്ചാല്‍ മാത്രമേ സ്വ?ണം വിട്ടുനല്‍കൂവെന്നാണ്‌ ഇവരോട്‌ ചെമ്മണ്ണൂര്‍ ജൂവലറിക്കാര്‍ പറഞ്ഞിരിക്കുന്നത്‌. ഇതിനിടെ സ്ഥലം വിറ്റ്‌ കടം തീ?ക്കാന്‍ ഇസ്‌മയില്‍ ശ്രമിച്ചുവരികയായിരുന്നു. ഉമ്മയുടെ പേരിലുള്ള ഭൂമി വി?ക്കാനായിരുന്നു പരിപാടി. ഇക്കാര്യം പറഞ്ഞ്‌ സാവകാശം തേടുകയും ചെയ്‌തു. എന്നാ? എളുപ്പത്തില്‍ വില്‍പ്പന നടക്കാതിരിന്നതും ഇസ്‌മായിലിനെ പ്രതിരോധത്തിലാക്കി.

ഭൂമിസംബന്ധമായ കാര്യം കൂടി സംസാരിക്കാന്‍ വേണ്ടിയാണ്‌ ഇസ്‌മായില്‍ ജൂവലറിയില്‍ എത്തിയത്‌. എന്നാല്‍ പണവും ഭൂമിയും നഷ്ടമാകുന്ന വിധത്തിലേക്ക്‌ കാര്യങ്ങള്‍ നീങ്ങിയതോടെ കടുത്ത മാനസിക സമ്മ?ദ്ദത്തി?പെട്ടാണ്‌ ഇയാ? ആത്മഹത്യക്ക്‌ തുനിഞ്ഞത്‌. അതു കൊണ്ട്‌ തന്നെ ന്യായമായും ആത്മഹത്യാ പ്രേരണക്കുറ്റത്തിന്‌ കടയ്‌ക്കെതിരെ കേസ്‌ എടുക്കേണ്ടതാണ്‌
തിച്ചു.

Wednesday, March 25, 2015

Prof. T.J. Joseph







കൊച്ചി: 
തൊടുപുഴ ന്യൂമാന്‍ കോളേജ്‌ മലയാളം അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെ്‌ടടി കേസില്‍ ഏപ്രല്‍ ആറിനു (ഈസ്റ്റര്‍ പിറ്റേദിവസം) വിധി പറയും
കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ്‌ കേസില്‍ വിധിക്കുക. ദേശീയ സുരക്ഷാ ഏജന്‍സി അന്വേഷിച്ച കേസില്‍ രഹസ്യവിചാരണയാണ്‌ നടന്നത്‌. 2010 ജൂലൈ നാലിനാണ്‌ പ്രൊഫ. ടി.ജോ ജോസഫിനെതിരെ മതതീവ്രവാദികളുടെ ആക്രമണം ഉണ്ടായത്‌. ഈ കേസില്‍ 23 പ്രതികളെയാണ്‌ കോടതി വിചാരണ ചെയ്‌തത്‌. 
ദേശീയ സുരക്ഷയെപ്പോലും ബാധിക്കുന്ന വിശദാംസങ്ങള്‍ അടങ്ങിയ രഹസ്യവിചാരണ 
അധ്യാപകനെ ആക്രമിച്ച കേുരളീയ മനസാക്ഷിയെപ്പോലും ഞെട്ടിച്ചുകൊണ്ട്‌ കൈപ്പത്തി അറുത്തെടുത്ത 23 പ്രതികള്‍ക്കെതിര വദശ്രമം , അന്യായമായി സംഘം ചേല്‍, ഗുരുതരമായി മുറിവേല്‍പ്പിക്കല്‍ ,ഗൂഡാലോചന ഭീഷത്തല്‍ ,ആയുധങ്ങള്‍ കൈവശം വെക്കല്‍ , സ്‌ഫോടക വസ്‌തു നിരോധന നിയമ ലംഘനം തുടങ്ങിയ വകുപ്പുകളില്‍ കുറ്റം ചുമത്തി വിചാരണ നടപടി പൂര്‍ത്തിയാക്കിയത്‌. സാക്ഷിപ്പട്ടകിയിലെ 301 പേരില്‍ ഒട്ടുമിക്കവാറും പേരെ വിസ്‌തരിച്ചു 192 പോലീസ്‌ രേഖകളും 52 എന്‍ഐഎ രേഖയും 29 തൊണ്ടിസാധനവും കോടതി പരിശോധിച്ചു.
ലോക്കല്‍ പോലീസ്‌ അന്വേഷണമാരംഭിച്ച കേസില്‍ ക്രൈംബ്രാഞ്ചാണ്‌ ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്‌. ഇതിലെ 18 പ്രതികളെ എന്‍ഐഎ മസമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തില്‍ ഒഴിവാക്കിയിരുന്നു. 
ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌ത 28 പ്രതികളെ കുറ്റപത്രത്തില്‍ നിലനിര്‍ത്തിയ എന്‍ഐഎ തുടര്‍ന്നു അറസ്‌റ്റ്‌ ചെയ്‌ത അഞ്ചു പ്രതികളടക്കം 33 പേരെയാണ്‌ വിചാരണചെയ്‌തത്‌്‌. 


2010 ജൂലൈ നാലിനു രാവിലെ കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴാണു പ്രതികള്‍ സംഘംചേ?ന്നു പ്രൊഫ.ടി.ജെ. ജോസഫിനെ ആക്രമിച്ചത്‌. അക്രമണം ആസൂത്രണം ചെയ്‌ത ആലുവ കടുങ്ങല്ലൂര്‍ കുഞ്ഞുണ്ണിക്കര എം.കെ. നാസറാ (42)ണു കുറ്റപത്രത്തിലെ മുഖ്യപ്രതിയെങ്കിലും ഇയാളെ ഇപ്പോഴും പോലീസിനു പിടകൂടാന്‍ കഴിഞ്ഞിട്ടില്ല.

തൊടുപുഴ ന്യൂമാന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇന്റേണല്‍ പരീക്ഷയുടെ ഭാഗമായി പാഠപന്നുസ്‌തകത്തില്‍ നിന്നും തയാറാക്കിയ ചോദ്യപേപ്പറില്‍ മതവിഭാഗത്തെ അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യം ഉള്‍പ്പെടുത്തിയെന്ന്‌ ആരോപിച്ചാണ്‌ ഒരു സംഘം ആളുകള്‍ ചേര്‌ന്ന്‌ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്‌.അതിലേറെ ഭീകരമായിരുന്നു കൈപ്പത്തി അറ്റു ചികിത്സയിലായിരുന്ന പ്രൊഫ.ടി.ജെ ജോസഫിനെ കോളേജില്‍ നിന്നും പുറത്താക്കിയ നടപടി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടടക്കമുള്ള ജീവിതദുരിതങ്ങളില്‍ മനം നൊന്ത്‌ ഭാര്യ ശലോമി ആ?മഹത്യ ചെയ്‌തു. ഇതോടെ ജനരോക്ഷം ഉയര്‍ന്നു അധ്യാപനകനെ തിരികെ എടുക്കാന്‍ സഭ തീരുമാനിച്ചു. ുതിരിച്ചുവന്നു മൂന്നുദിവസത്തിനുശേഷം വിരമിച്ചെങ്കിലും ഒരാനുകൂല്യവും പെ?ഷനും വരെ അദ്ദേഹത്തനു ഇതുകിട്ടിയില്ല. പുറത്താക്കപ്പെട്ട കാലത്തെ ശമ്പളവും ചുവപ്പുനാടയില്‍ കുരുങ്ങി. മാനുഷിക പരിഗണന ന?കി ജോലിയില്‍ തിരിച്ചെടുത്തുന്ന കോളജ്‌ അധികൃതരുടെ ഉത്തരവാണ്‌ തിരിച്ചടിയായത്‌. ഇത്തരമൊരു പതിവില്ലെന്നാണ്‌ ഉന്നതവിദ്യാഭ്യസ വകുപ്പിന്റെ മറുപടി. വലതുകൈക്ക്‌ സ്വാധീനമുണ്ടായിരുന്നെങ്കില്‍ കൂലിപ്പണിക്കെങ്കിലും പോയി മക്കളെ പഠിപ്പിച്ചേനെയെന്ന്‌ പ്രൊഫസ? ജോസഫ്‌ പറയുന്നു. പക്ഷേ അതിനും കഴിയുന്നില്ല.

ജോസഫിനെ ആക്രമിച്ച കേസി?ൃല്‍ ഡിസംബറിലാണ്‌ വിചാരണ പൂ?ത്തിയായത്‌. കുറ്റപത്രം സമ?പ്പിച്ച 37 പ്രതികളില്‍ 31 പേരുടെ വിസ്‌താരമാണു പൂ?ത്തിയായത്‌. കഴിഞ്ഞ വ?ഷം ജൂലൈയിലാണു വിസ്‌താരം തുടങ്ങിയത്‌. ഒളിവില്‍ കഴിയുന്ന പ്രതി എം.കെ. നാസറിനെ കണ്ടെത്തന്‍ സഹായിക്കുന്നവ?ക്ക്‌ രണ്ടു ലക്ഷം രൂപയും സവാദ്‌, സജി? എന്നിവ?ക്ക്‌ ഒരു ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്‌. 305 സാക്ഷികളും 227 തൊണ്ടി സാധനങ്ങളും, 57 വിലപ്പെട്ട രേഖകളുമാണ്‌ കേസിലുള്ളത്‌. കേസില്‍ ഒമ്പത്‌ പ്രതിക?ക്കെതിരെയാണ്‌ ദേശീയ അന്വേഷണ ഏജ?സി (എ?.ഐ.എ) കുറ്റപത്രം സമ?പ്പിച്ചത്‌.

പൊലീസ്‌ തയാറാക്കിയ പ്രതിപ്പട്ടികയിലെ തമന്‍ അഷ്‌റഫ്‌ അടക്കം 18 പേരെ ഒഴിവാക്കിയാണ്‌ എ?.ഐ.എ ഹൈദരാബാദ്‌, കൊച്ചി യൂണിറ്റുക? സംയുക്തമായി എറണാകുളം പ്രത്യേക എ?.ഐ.എ കോടതിയില്‍ കുറ്റപത്രം ന?കിയത്‌. കുറ്റപത്രം ന?കിയ ഒമ്പത്‌ പേരില്‍ എം.കെ.നാസ? അടക്കം ആറുപേര്‍ ഇപ്പോഴും ഒളിവിലാണ്‌. ഗൂഢാലോചന, അന്യമായി സംഘം ചേര?, വധശ്രമം, മാരകമായി മുറിവേ?പ്പിക്ക?, നിയമവിരുദ്ധ പ്രവ?ത്തനം തടയ?, ആയുധ നിയമം, സ്‌ഫോടക വസ്‌തു നിയമം തുടങ്ങിയ കുറ്റങ്ങളാണ്‌ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌. അദ്ധ്യാപകനെ ആക്രമിക്കുന്നതിനുവേണ്ടി പ്രതികള്‍ മാ?ച്ച്‌ 28 മുത? നാല്‌ കേന്ദ്രങ്ങളിലായാണ്‌ ഗൂഢാലോചന നടത്തിയതെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌


കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം

2െ010 ഓഗസ്റ്റ്‌ നാലിന്‌ തൊടുപുഴ ന്യൂമാന്‍ കോളജ്‌ പ്രഫസറായിരുന്ന ടി.ജെ. ജോസഫിനെ മൂവാറ്റുപുഴ നി?മല മാത പള്ളിയി? കു?ബാന കഴിഞ്ഞു മടങ്ങവേയാണു പോപ്പുല? ഫണ്ട്‌ പ്രവ?ത്തക? ആക്രമിച്ചത്‌. അമ്മയുടേയും കന്യാസ്‌ത്രീയായ സഹോദരിയുടേയും മുന്നി?വച്ചാണു പ്രഫ. ജോസഫിന്റെ കൈവെട്ടിമാറ്റിയത്‌.പള്ളിയില്‍ നിന്നും അമ്മയേയും പെങ്ങളേയും കൂട്ടി ീട്ടിലേക്കു വരുമ്പോള്‍ വീടിന്റെ അല്‍പ്പം മാത്രം അകലെ വച്ചത്താണ്‌ ആക്രണം ഉണ്ടാകുന്നത്‌. ഭാര്യ ശലോമി അപ്പോള്‍ വീട്ടില്‍ പ്രാതലൊരുക്കുകയായിരുന്നു. നഴ്‌സിങ്ങ്‌ വിദ്യാര്‍ഥിനിയായ കള്‍ അകത്തെ മുറിയില്‍ പഠിക്കുന്നു. എന്‍ജിനിയറിങ്ങ്‌ കഴിഞ്ഞമാകന്‍ വരാന്തയില്‍ പത്രം വായിക്കുന്നു. വണ്ടിയുടെ ചില്ല്‌ തകരുന്ന ശബ്ദം .പിന്‌്‌നാലെ കാറിന്റെ നിറുത്താതെയുള്ള ഹോണ്‍
അഛന്‍ എന്തോ അപകടം സംഭവിച്ചെന്നു മനസിലാക്കി ശലോമി ഇറങ്ങഇ ഓടുകയായിരുന്നു. പുറകെ കുട്ടികളും.അക്രമികള്‍ ജോസഫിനെ വഴിയിലിട്ട്‌ വെ്‌ടുന്ന കാഴ്‌ച കണ്ട്‌ പതറി നില്‍ക്കുന്നതിനു പകരം മകളാണ്‌ തിരികെ ഓടിവീട്ടിലെത്തി പോലീസിനെ ഫോണ്‍ ചെയ്‌തത്‌്‌. ശലോമിയും മകനുമെല്ലാം ചേര്‍ന്നാണ്‌ താങ്ങിയെടുത്തു ജോസഫിനെ ഹോസ്‌പിറ്റലില്‍ എത്തിച്ചത്‌. .അറുത്തമാറ്റിയ കൈ എടുത്ത്‌ ഹോസ്‌പിറ്റലില്‍ എത്തിച്ചത്‌ സ്വന്തം പെങ്ങള്‍ തന്നെയായിരുന്നു. 
മത തീവ്രവാദികള്‍ സ്വാധീനം ഉറപ്പിക്കുന്നതിനു വേണ്ടിയാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ അന്വേഷണ ഏജ?സിയുടെ വിലയിരുത്തല്‍ . കൃത്യം നടത്തിയതില്‍ പോപ്പുല? ഫ്രണ്ടിന്റെ പങ്ക്‌ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. പ്രതികളുടെ വീടുകളില്‍ നടത്തിയ റെയ്‌ഡില്‍ ഇന്ത്യാവിരുദ്ധവും പാക്കിസ്ഥാന്‍ അനുകൂലവുമായ പ്രസിദ്ധീകരണങ്ങളും സിഡികളും കണ്ടെത്തിയിരുന്നു. പിടിയിലായ പ്രതികള്‍ ഇരുപത്തെട്ടാം പ്രതി എം.കെ നാസറിന്റെ ആജ്ഞ അനുസരിക്കുകയായിരുന്നുവെന്ന്‌ അന്വേഷണത്തി? ല്‍ കണ്ടെത്തി.
കൈവെട്ട്‌സംഭവം നടന്ന നാ?ഴ്‌# മുല്‍? അസാമാന്യ മനക്കരുത്തോടെ പ്രൊഫസ?ക്കൊപ്പമുണ്ടായിരുന്ന സലോമി പിന്നീട്‌ ജീവിതസമ്മ?ദങ്ങളി?പ്പെട്ടുകയായിരുന്ന
. കൈവെട്ട്‌ കേസിലെ പ്രധാന സാക്ഷികളി? ഒരാ?ള്‍ ്‌കൂടിയായ സലോമി (48) ആത്മഹത്യ ചെയ്യുകയായിരുന്നു. ു. പ്രൊഫസറെ ജോലിയി? തിരിച്ചെടുക്കാത്തതും സലോമിയെ തള?ത്തി. തുട?ന്നായിരുന്നു ആത്മഹത്യ.