കൊച്ചി: 12 വയസ് മാത്രം
പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ
അമ്മാവനെയും അയല്‍വാസിയെയും വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്‌തു. പെണ്‍കുട്ടിയുടെ
അമ്മാവന്‍ തൃശൂര്‍ പാമ്പാന്‍തോട് പൂഴിത്തറ വീട്ടില്‍ മണികണ്‌ഠന്‍ (38), അയല്‍വാസി
കടമക്കുടി ചോതിചരിയന്‍ തുരുത്ത് കുഞ്ഞുമോന്‍ എന്ന് വിളിക്കുന്ന ഉദയന്‍ (48)
എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ജനുവരിയില്‍ പെണ്‍കുട്ടിയുടെ അമ്മ വീടായ
പെരുമ്പിള്ളിശേരി ചരിയംതുരുത്തില്‍ വച്ചായിരുന്നു ആദ്യ പീഡന ശ്രമം. ഈ മാസം എട്ടിന്
വീണ്ടും പീഡന ശ്രമമുണ്ടായതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി
നല്‍കുകായിരുന്നു.
പറവൂര്‍ സി.ഐ എസ്.ജയകൃഷ്‌ണന്റെ നിര്‍ദ്ദേശാനുസരം വരാപ്പുഴ
സബ് ഇന്‍സ്‌പെക്‌ടര്‍ കെ.എ മുഹമ്മദ് നിസാര്‍, എ.എസ്.ഐ സുധീര്‍, പത്മകുമാര്‍,
മനോജ്, ബിജു കെ.എ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. നോര്‍ത്ത്
പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ
പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.
No comments:
Post a Comment