തിരുവനന്തപുരം ∙ രാഹുൽ പശുപാലൻ പല പ്രമുഖർക്കും നിർബന്ധപൂർവം തന്നെ കാഴ്ചവയ്ക്കുകയായിരുന്നുവെന്ന് ഭാര്യ രശ്മി ആർ. നായരുടെ വെളിപ്പെടുത്തൽ. രാഹുൽ തന്നെ വിൽപ്പനച്ചരക്കാക്കി. തന്റെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതും രാഹുലാണെന്ന് ചോദ്യം ചെയ്യലിൽ രശ്മി പൊലീസിനോട് വെളിപ്പെടുത്തി.
രശ്മിയുടേതെന്ന പേരിൽ ഫെയ്സ് ബുക്ക് പേജ് ഉണ്ടാക്കിയതും ഈ പേജിൽ യുവതിയുടെ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തതും രാഹുലായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രശ്മിയുടേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച കമന്റുകൾക്ക് പിന്നിലും രാഹുൽ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അതേസമയം, ഓൺലൈൻ ലൈംഗിക വ്യാപാരത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് ഡിജിപി ടി.പി. സെൻകുമാർ. മനുഷ്യക്കടത്തിനെക്കുറിച്ച് വിപുലമായ അന്വേഷണം അനിവാര്യമാണ്. കേസിൽ ഉന്നതരെ രക്ഷിക്കാൻ സമ്മർദ്ദങ്ങളുണ്ടായി എന്ന ആക്ഷേപങ്ങളെ ഡിജിപി നിഷേധിച്ചു.
ഓൺലൈൻ പെൺവാണിഭക്കേസിൽ അറസ്റ്റിലായ ആറു പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. ചുംബന സമരത്തിൽ പങ്കാളികളായ രാഹുൽ പശുപാലൻ, ഭാര്യ രശ്മി നായർ എന്നിവരടക്കമുള്ള പ്രതികളെയാണു കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ഇവരെ ചോദ്യംചെയ്യുന്നതോടെ വാണിഭ റാക്കറ്റിന്റെ കൂടുതൽ വിവരം ലഭിക്കുമെന്നാണു പ്രതീക്ഷ.
സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതികരിക്കാൻ സാംസ്കാരിക പ്രവർത്തകർ തുടക്കമിട്ട ചുംബന സമരമെന്ന കൂട്ടായ്മയെ മറയാക്കി രാഹുലും കൂട്ടരും അനാശാസ്യ ഇടപാടുകൾ നടത്തിയിരുന്നതായും ഇതിനിടെ പൊലീസ് കണ്ടെത്തി. കൊച്ചിയിൽ ചുംബനസമരം കത്തിനിൽക്കുമ്പോൾ പാലക്കാട് കുഴൽമന്ദത്തു വീടു വാടകയ്ക്കെടുത്തു രാഹുലും കൂട്ടാളികളും പെൺവാണിഭം നടത്തുകയായിരുന്നു.
സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതികരിക്കാൻ സാംസ്കാരിക പ്രവർത്തകർ തുടക്കമിട്ട ചുംബന സമരമെന്ന കൂട്ടായ്മയെ മറയാക്കി രാഹുലും കൂട്ടരും അനാശാസ്യ ഇടപാടുകൾ നടത്തിയിരുന്നതായും ഇതിനിടെ പൊലീസ് കണ്ടെത്തി. കൊച്ചിയിൽ ചുംബനസമരം കത്തിനിൽക്കുമ്പോൾ പാലക്കാട് കുഴൽമന്ദത്തു വീടു വാടകയ്ക്കെടുത്തു രാഹുലും കൂട്ടാളികളും പെൺവാണിഭം നടത്തുകയായിരുന്നു.
കൊച്ചി മറൈൻഡ്രൈവിൽ സംഘടിപ്പിച്ച ചുംബനസമരത്തിന്റെ മുൻനിരയിൽ രാഹുലും രശ്മിയും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമ ചർച്ചകളിലും ഇവർ സജീവമായിരുന്നു. തുടർന്നു വിവിധ ജില്ലകളിലേക്കു സമരത്തിന്റെ അലയൊലി വ്യാപിക്കുമ്പോൾ രാഹുലും സംഘവും ഇതുവഴി ലഭിച്ച പ്രചാരം മുതലാക്കി പെൺവാണിഭ ഇടപാടുകളും സജീവമാക്കിയെന്നു പൊലീസ് പറഞ്ഞു.
കുഴൽമന്ദത്തെ വീട്ടിൽ അനാശാസ്യ പ്രവർത്തനങ്ങളുണ്ടോയെന്നു സംശയം തോന്നിയ നാട്ടുകാർ അന്നു പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, റെയ്ഡിനെത്തിയ പൊലീസുകാരെ രാഹുൽ നേരിട്ടതു സദാചാര ഗുണ്ടകൾക്കു കൂട്ടുനിൽക്കുകയാണോ എന്നു ചോദിച്ചാണ്. അതോടെ പൊലീസും പിൻവാങ്ങി.
പ്രതികളെ ചോദ്യംചെയ്തപ്പോഴാണു ചുംബനസമരത്തെ ഓൺലൈൻ പെൺവാണിഭത്തിന് എങ്ങനെ മറയാക്കിയെന്ന വിവരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്നതോടെ ഇവരുൾപ്പെട്ട വൻ സംഘത്തെക്കുറിച്ചും അവരുടെ സംസ്ഥാനാന്തര ഇടപാടുകളെക്കുറിച്ചും വിവരം ലഭിക്കുമെന്ന് അന്വേഷണസംഘം കരുതുന്നു.
കൊല്ലം ∙ ഓൺലൈൻ പെൺവാണിഭ കേസിൽ പിടിയിലായ രാഹുലിനെതിരെ പിതാവ് പശുപാലൻ രംഗത്തെത്തി. രാഹുലിന്റെയും ഭാര്യ രശ്മിയുടെയും ഇടപാടുകൾ സംബന്ധിച്ചു നേരത്തേ സംശയമുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മകന്റെയും ഭാര്യയുടെയും പ്രവർത്തനങ്ങളിൽ സഹികെട്ടു വീട്ടിൽ നിന്ന് ഇറങ്ങി പ്പോരുകയായിരുന്നു.
കർണാടകത്തിൽ അറസ്റ്റിലായ മോഡലിനെ ജയിലിൽ നിന്ന് ഇറക്കാൻ മകളുടെ കല്യാണത്തിനു ലഭിച്ച ഒന്നര ലക്ഷം രൂപയാണു രാഹുൽ കൊണ്ടു പോയത്. ഒരു തവണ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു വീടിന്റെ ജനാല അടിച്ചു തകർത്തു.
ജനിച്ചപ്പോൾ രാഹുലിന്റെ കാലിന് ഉണ്ടായിരുന്ന വൈകല്യം മാറ്റാൻ ലക്ഷങ്ങളാണു ചെലവിട്ടത്. എന്നാൽ മകനും ഭാര്യയും തനിക്കൊരു ഗ്ലാസ് വെള്ളം തരാൻ പോലും തയാറായിട്ടില്ലെന്നും പശുപാലൻ പറഞ്ഞു. ഗൾഫിലായിരുന്ന പശുപാലൻ ഇപ്പോൾ മേസ്തിരിപ്പണി ചെയ്താണു ജീവിക്കുന്നത്.
കർണാടകത്തിൽ അറസ്റ്റിലായ മോഡലിനെ ജയിലിൽ നിന്ന് ഇറക്കാൻ മകളുടെ കല്യാണത്തിനു ലഭിച്ച ഒന്നര ലക്ഷം രൂപയാണു രാഹുൽ കൊണ്ടു പോയത്. ഒരു തവണ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു വീടിന്റെ ജനാല അടിച്ചു തകർത്തു.
ജനിച്ചപ്പോൾ രാഹുലിന്റെ കാലിന് ഉണ്ടായിരുന്ന വൈകല്യം മാറ്റാൻ ലക്ഷങ്ങളാണു ചെലവിട്ടത്. എന്നാൽ മകനും ഭാര്യയും തനിക്കൊരു ഗ്ലാസ് വെള്ളം തരാൻ പോലും തയാറായിട്ടില്ലെന്നും പശുപാലൻ പറഞ്ഞു. ഗൾഫിലായിരുന്ന പശുപാലൻ ഇപ്പോൾ മേസ്തിരിപ്പണി ചെയ്താണു ജീവിക്കുന്നത്.
കോട്ടയം∙ കേരളത്തിൽ ആകെ ചൂടുപിടിച്ച ചർച്ചയായി മാറിയ ചുംബനസമരത്തിന് തുടക്കം കുറിച്ചത് രാഹുൽ പശുപാലൻ എന്ന 29കാരനായിരുന്നു. രാഹുൽ തുടങ്ങിയ 'കിസ് ഔഫ് ലവ്' എന്ന ഫെയ്സ്ബുക്ക് പേജാണ് ഇതിന് അടിത്തറപാകിയത്. പെൺവാണിഭത്തിന് മറപിടിക്കാനായിരുന്നു രാഹുൽ സമരത്തിന്റെ തലപ്പത്തേക്ക് എത്തിയത്. ഭാര്യ രശ്മി ഫെയ്സ്ബുക്കിലടക്കം ചിത്രങ്ങളിട്ട് വിവാദങ്ങളാക്കിയത് കച്ചവടം കൊഴുപ്പിക്കാനും.
കൊച്ചിയെ കലുഷിതമാക്കി ചുംബന സമരം. പൊലീസിന്റെ ഇടിവണ്ടിക്കുള്ളിൽ വരെ പശുപാലനും ഭാര്യയും ചുംബിച്ചു പ്രതിഷേധിച്ചു. ഇതെല്ലാം ഒരു മറയായിരുന്നു ഓൺലൈൻ പെൺവാണിഭത്തിനുള്ള മറ. ഭാര്യ രശ്മി നായർ കേരളത്തിലെ ആദ്യ ബിക്കിനി മോഡൽ എന്ന വിവാദ വിശേഷവുമായാണ് രംഗത്തെത്തിയത്. ചുംബന സമരത്തോടെ പ്രശസ്തയായി. ഫെയ്സ‍്ബുക്കിലടക്കം ചൂടൻ ചിത്രങ്ങളിട്ട് വിവാദങ്ങളുണ്ടാക്കി ഇതെല്ലാം കച്ചവടം കൊഴുപ്പിക്കാനുള്ള തന്ത്രങ്ങളായിരുന്നു. രാഹുൽ പശുപാലനും ഭാര്യ രശ്മിയും നേരിട്ടായിരുന്നു പല ഇടപാടുകളും. ബാംഗ്ലൂരിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ട് വന്ന് സംഘത്തിന് കൈമാറിയിരുന്നത് രാഹുൽ പശുപാലനായിരുന്നു.
സംഘത്തിൽ പ്രായപൂർത്തിയായവരിൽ ഏറ്റവും വിലപിടിപ്പുള്ള താരം രശ്മിയായിരുന്നു. പുതിയ പെൺകുട്ടികളെ കണ്ടെത്തുന്നതും രശ്മി തന്നെ. അറസ്റ്റിലായ രാത്രി രശ്മിയെ ഹോട്ടലിലെത്തിച്ചത് ഭർത്താവ് രാഹുൽ പശുപാലനായിരുന്നു. വാഹനത്തിൽ ഇവരുടെ മകനായ ആറു വയസുകാരനും ഉണ്ടായിരുന്നു. കുട്ടിയെ പെൺവാണിഭ സംഘത്തിനൊപ്പം ഇടപെടുത്തിയ ക്രൂരതയ്ക്കും കേസെടുക്കും.
പലരേയും ഫെയ്സ്ബുക്കിലടക്കം അപമാനിച്ചതിന് രാഹുൽ പശുപാലനെതിരെ കേസുണ്ട്. ഭാര്യ രശ്മിയുടെ തിരക്കഥയിൽ പ്ലിംഗ് എന്നൊരു സിനിമ സംവിധാനം ചെയ്യാനിരിക്കുകയായിരുന്നു രാഹുൽ പശുപാലൻ. രാഹുൽ അറസ്റ്റിലായതോടെ പ്ലിങ്ങായത് ഇങ്ങനെ ജയ് വിളിച്ചവരാണ്. അന്ന് രക്തഹാരമിട്ട് ജയ് വിളിച്ചവരൊക്കെ പെട്ടുപോയി.
No comments:
Post a Comment